'നീ ​ഗർഭിണിയായി വന്നാലും ഞാൻ കൂടെ ഉണ്ടെ'ന്ന് അമ്മ പറയും; വിവാഹം പോലെ ഡിവോഴ്സ് ചെയ്യാമെന്നും സ്വാസിക

Published : Jul 10, 2026, 10:24 PM ISTUpdated : Jul 10, 2026, 10:26 PM IST
Swasika

Synopsis

മാതാപിതാക്കൾ തങ്ങളുടെ മക്കൾക്ക് എന്തും തുറന്നുപറയാനുള്ള സുരക്ഷിതമായ ഒരിടം നൽകണമെന്ന് നടി സ്വാസിക. കാസ്റ്റിംഗ് കൗച്ച് പോലുള്ള ചൂഷണങ്ങൾക്കെതിരെ ഭയമില്ലാതെ പ്രതികരിക്കാൻ അവരെ ശക്തരാക്കണ എന്നും അവർ ഓർമ്മിപ്പിക്കുന്നു.

ലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സ്വാസിക. സീരിയലിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ സ്വാസിക ഇന്ന് തമിഴ് സിനിമയിലും നിറഞ്ഞു നിൽക്കുകയാണ്. സ്വാഭാവിക അഭിനയം കൊണ്ട് സൂര്യ അടക്കമുള്ളവർക്കൊപ്പം സ്ക്രീൻ പങ്കിട്ട സ്വാസിക, മക്കൾക്ക് എന്തും തുറന്നു പറയാനുള്ള സ്പെയ്സ് മാതാപിതാക്കൾ നൽകണമെന്ന് പറയുന്നു. ഭര്‍ത്താവിന്‍റെ വീട്ടില്‍ എന്ത് നടന്നാലും തിരിച്ച് വാ എന്ന് പറയണമെന്നും വിവാഹം പോലെ തന്നെ ഡിവോഴ്സും ചെയ്യാമെന്നും സ്വാസിക പറയുന്നു.

"ഭയത്തില്‍ തന്നെ ജീവിക്കാതെ എന്തെങ്കിലും സംഭവിച്ച് കഴിഞ്ഞാല്‍ അതിന് എതിരെ സംസാരിക്കാരിക്കാനുള്ള മെന്‍റല്‍ സ്റ്റെബിലിറ്റി നമുക്ക് ഉണ്ടായിരിക്കണം. കാസ്റ്റിംഗ് കൗച്ച് ഒന്നും നടക്കുന്നില്ലെന്ന് നമുക്ക് പറയാനാവല്ല. സിനിമ മേഖലയില്‍ മാത്രമല്ല മറ്റ് ഇന്‍റസ്ട്രികളിലും അത് നടക്കുന്നുണ്ട്. ഫിലിം ഇന്‍റസ്ട്രി മാത്രം മോശം എന്ന് പറയാനാവില്ല. എന്‍റെ അമ്മയുടെ സഹോദരി വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുംബൈയില്‍ നഴ്സ് ആയിരുന്നു. ഇങ്ങനെയുള്ള കാര്യങ്ങള്‍ നടന്നിട്ടുണ്ടെന്ന് അവര്‍ പറഞ്ഞ് തന്നിട്ടുണ്ട്. എംബിയെ കഴിഞ്ഞ് ഇന്‍റേണ്‍ഷിപ്പിന് പോകുമ്പോള്‍ എന്‍റെ സുഹൃത്തിനും ഇത്തരം അനുഭവം നേരിടേണ്ടി വന്നു. അത്തരത്തില്‍ എല്ലാ മേഖലയിലും കാസ്റ്റിംഗ് കൗച്ച് ഉണ്ട്. ലൈം ലൈറ്റില്‍ ഉള്ളത് കൊണ്ട് മാത്രം സിനിമയെ പറ്റി പറയുന്നു. എന്ത് എവിടെ നടന്നാലും അതിനെതിരെ നമ്മള്‍ സംസാരിക്കണം. നമ്മള്‍ ചേയ്യേണ്ട കാര്യങ്ങള്‍ ചെയ്യണം. അയ്യോ ഞാനത് എതിര്‍ത്താല്‍ പ്രശ്നമാകുമോന്ന് കരുതി മിണ്ടാതിരുന്നാല്‍ അവ അധികമായി നടക്കും. നമ്മള്‍ ശബ്ദം ഉയര്‍ത്തുമ്പോള്‍ ഒരു ഭയം വരും. മീടു ഒക്കെ അഞ്ചും ആറും വര്‍ഷം ഒക്കെ വൈകാതെ പറഞ്ഞ് കഴിഞ്ഞാല്‍ വലിയൊരു കാര്യമാണ്. ഇനി വരുന്നവരെങ്കിലും അത് മനസിലാക്കണം", എന്ന് സ്വാസിക പറയുന്നു.

"എന്ത് വന്നാലും പ്രതികരിക്കണമെന്ന് മാതാപിതാക്കള്‍ മക്കളോട് പറയണം. അല്ലെങ്കില്‍ ഞങ്ങളോട് വന്ന് പറയൂന്ന് പറയണം. നിരവധി പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്ത ഫോട്ടോകള്‍, പ്രണയിക്കുന്ന സമയത്ത് അവര്‍ എന്തെങ്കിലുമൊക്കെ ചെയ്തിട്ടുണ്ടാവും. അത് എടുത്ത് ബ്ലാക്ക് മെയില്‍ ചെയ്യുന്നത് തുടങ്ങി എന്തായാലും പേടിയില്ലാതെ മക്കള്‍ക്ക് മാതാപിതാക്കളോട് പറയാനാകണം. അതിനുള്ള സ്പേയ്സ് അവര്‍ കൊടുക്കണം.

നിനക്ക് എന്ത് സംഭവിച്ചാലും കുഴപ്പമില്ല, ഞങ്ങളുണ്ടെന്ന് മക്കളോട് പറയണം. എന്‍റെ അമ്മ അങ്ങനെയാണ്. നീ എന്ത് വേണമെങ്കിലും ചെയ്തോന്ന് പറയും. ഗര്‍ഭിണിയായി തിരിച്ച് വന്നാല്‍ പോലും എന്നോട് പറ. ഞാന്‍ അത് നോക്കിക്കോളാം എന്ന് പറയുന്ന ടൈപ്പ് ആളാണ് അമ്മ. ആ ട്രാപ്പില്‍ പോയി വിഴാതെ എന്നോട് വന്ന് പറയണം. എന്ത് വന്നാലും ഞാനുണ്ട് പേടിക്കണ്ടെന്ന് പറയും. അമ്മ എനിക്കതെല്ലാം പറഞ്ഞ് തന്നിട്ടുണ്ട്. ഭര്‍ത്താവിന്‍റെ വീട്ടില്‍ എന്ത് നടന്നാലും തിരിച്ച് വാ എന്ന് പറയണം. വിവാഹം പോലെ തന്നെ ഡിവോഴ്സും ചെയ്യാം. ഒരാളുടെ ഹരാസ്മെന്റ് ഏറ്റ് ഇഷ്ടമില്ലാതെ ജീവിക്കണമെന്നില്ല. ഇമോഷണൽ സപ്പോർട്ട് മാതാപിതാക്കൾ കൊടുക്കണം. ബസിലൊക്കെ മോശം അനുഭവം വന്നപ്പോള്‍ എഴുന്നേറ്റ് നിന്ന് അടി കൊടുത്ത സംഭവങ്ങളെല്ലാം എനിക്കുണ്ട്. അമ്മ എനിക്ക് തന്നെ പിന്തുണയാകും അതിന് കാരണം", എന്നും സ്വാസിക കൂട്ടിച്ചേർത്തു. തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം.

PREV
Read more Articles on
click me!

Recommended Stories

'ഏട്ടനെ കാത്തിരിക്കുന്ന ഭാര്യ ആയാൽ മതി, കഞ്ഞിയും പയറുമായാലും കുടിച്ചോളാം'; ആനിയുടെ വാക്കുകൾ
'ആ വെറും തറയിൽ മലയളത്തിൻ്റെ മഹാനടൻ ഇരുന്നു, ഞാൻ എന്നാലാകുന്നത്ര അഴകോടെ മുന്നിലൂടെ..'; മോഹൻലാലിനെ കുറിച്ചൊരു കുറിപ്പ്