കുടുംബത്തോടൊപ്പം ഒരു യാത്ര; ചിത്രങ്ങളിലൂടെ വിശേഷങ്ങൾ പങ്കുവച്ച് വരദ

Published : May 29, 2024, 06:31 PM IST
കുടുംബത്തോടൊപ്പം ഒരു യാത്ര; ചിത്രങ്ങളിലൂടെ വിശേഷങ്ങൾ പങ്കുവച്ച് വരദ

Synopsis

സീരിയല്‍ ചിത്രീകരണത്തിന്‍റെ തിരക്കിലുമാണ് വരദ

മലയാളികള്‍ക്ക് സുപരിചിതരാണ് ജിഷിന്‍ മോഹനും വരദയും. ഓണ്‍ സ്‌ക്രീനില്‍ നായികയും വില്ലനുമായിരുന്നവര്‍ ജീവിതത്തില്‍ നായികയും നായകനും ആയപ്പോള്‍ ആരാധകരും അത് ആഘോഷിച്ചു. എന്നാല്‍ ആരാധകരെ അമ്പരപ്പിച്ചു കൊണ്ട് ഇരുവരും പിരിയുകയായിരുന്നു. ഇതേക്കുറിച്ച് അടുത്തിടെയാണ് ജിഷിന്‍ തുറന്ന് പറഞ്ഞത്. 

ഇപ്പോഴിതാ, ഒരു ഫാമിലി ട്രിപ്പിന്റെ ചിത്രങ്ങൾ പങ്കുവെക്കുകയാണ് വരദ. വരദയുടെ അച്ഛനും അമ്മയും മകനുമൊന്നിച്ചാണ് ചെറിയൊരു കറക്കം. മലമ്പുഴ ഡാമും പരിസര പ്രദേശങ്ങളുമാണ് ഔട്ടിങ്ങിനായി കുടുംബം തെരഞ്ഞെടുത്തത്. ഇതിന്റെ നിരവധി ചിത്രങ്ങളാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. പാലക്കാട് കോട്ടയില്‍ എത്തിയതിൻറെ ചിത്രങ്ങളും വരദ കൂടെ ചേർത്തിട്ടുണ്ട്. പാലക്കാട് ട്രിപ്പ് ഫോട്ടോ ഡംപ് എന്ന ക്യാപ്ഷനോടെ യാത്രയുടെ ഏതാണ്ട് മുഴുവൻ വിശേഷങ്ങളും താരം ഇതിനോടകം പ്രേക്ഷകർക്ക് മുന്നിലെത്തിച്ച് കഴിഞ്ഞു. 

 

വേർപിരിഞ്ഞുവെന്ന് പറഞ്ഞതിന് പിന്നാലെ വരദ പങ്കുവെച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. തന്റെ ചിത്രങ്ങളോടൊപ്പം വരദ ജീവിതത്തെക്കുറിച്ച് എഴുതിയ വാക്കുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. ഇന്നലെ ഞാന്‍ പുഞ്ചിരിക്കുകയായിരുന്നു. ഇന്നും ഞാന്‍ പുഞ്ചിരിക്കുകയാണ്. നാളെയും ഞാന്‍ പുഞ്ചിരിക്കും. ജീവിതം വളരെ ചെറുതാണ്, കരഞ്ഞിരിക്കാനുള്ളതല്ല എന്നാണ് വരദ കുറിച്ചത്. അഭിമുഖത്തിലാണ് താനും വരദയും പിരിഞ്ഞുവെന്ന് ജിഷിന്‍ വ്യക്തമാക്കിയത്. 

ഇരുവരും വ്യത്യസ്ത സീരിയലുകളുടെ തിരക്കിലാണ്. ഷൂട്ടിങ് ലൊക്കേഷനിലെ വിശേഷങ്ങളെല്ലാം മുടങ്ങാതെ സോഷ്യൽ മീഡിയ പേജുകളിൽ ജിഷിനും വരദയും പങ്കുവെക്കാറുണ്ട്.

ALSO READ : 'ഇന്ത്യന്‍ 2' ന് മുന്‍പ് 'ഇന്ത്യന്‍'; റിലീസ് തീയതി പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത