
അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും കുടുംബവും ഇന്ത്യ സന്ദര്‍ശിച്ചതിന് പിന്നാലെ മകള്‍ ഇവാങ്കയുടെ ചിത്രങ്ങള്‍ ധാരാളാമായി ഫോട്ടോഷോപ്പ് ചെയ്ത് ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. ഇവാങ്ക താജ്മഹലിന് മുന്നില്‍ ഇരിക്കുന്ന ചിത്രമടക്കമാണ് ഫോട്ടോചെയ്തത്. രസകരമായ ഈ ചിത്രങ്ങളെല്ലാം അതേ ആവേശത്തോടെയാണ് ഇവാങ്കയും ഏറ്റെടുത്തത്.
ഇതെല്ലാം ഇന്ത്യയില്‍ കുറേ പുതിയ സുഹൃത്തുക്കളെ കിട്ടിയെന്ന പേരില്‍ ഇവാങ്ക ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. എന്നാല്‍ താജ്മഹലിന് മുന്നില്‍ ഇവാങ്കയ്ക്കൊപ്പമിരിക്കുന്ന നടനും ഗായകനുമായ ദില്‍ജിത്ത് ദൊസാഞ്ജിന്‍റെ ഫോട്ടോഷോപ്പ് ചെയ്ത ചിത്രമാണ് ഇവാങ്ക ഒടുവിലായി റീ ട്വീറ്റ് ചെയ്തത്.
''അവളെന്‍റെ ജീവിതത്തിലേക്ക് വന്നതിന് ശേഷം താജ്മഹലിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു, അതുകൊണ്ട് ഞാന്‍ അവളെ കൊണ്ടുപോയി, എനിക്ക് മറ്റെന്താണ് ചെയ്യാനാകുമായിരുന്നത് ?'' ദില്‍ജിത്ത് ദൊസാഞ്ജ് ഇവലാങ്കയ്ക്കൊപ്പം താജ്മഹലിന് മുമ്പിലിരിക്കുന്ന ഫോട്ടോഷോപ്പ് ചെയ്ത ചിത്രം പങ്കുവച്ച്മ ട്വിറ്ററില്‍ കുറിച്ചു.
ഈ ട്വീറ്റ് റീട്വീറ്റ് ചെയ്ത പ്രിയങ്ക എന്നെ താജ്മഹലില്‍ കൊണ്ടുപോയതിന് നന്ദി എന്ന് കുറിക്കുകയും ചെയ്തു. ആ അനുഭവം ഒരിക്കലും മറക്കില്ലെന്നും ഇവാങ്ക ട്വീറ്റില്‍ പറഞ്ഞു.