
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരകളിൽ ഏറെ പ്രേക്ഷകപ്രിയമുള്ള ഒന്നാണ് 'മൗനരാഗം'. നലീഫ് -ഐശ്വര്യ റാംസായ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന പരമ്പര ടിആർപിയിലും മുന്നിൽ തന്നെയാണ്. നായിക കഥാപാത്രമായ കല്യാണിയെ അവതരിപ്പിക്കുന്ന ഐശ്വര്യ റാംസായ് മുതൽ പരമ്പരയിൽ പുതുമുഖമായി എത്തിയ പാറുക്കുട്ടിയെ (സോന ജെലീന) വരെ പ്രേക്ഷകർ വലിയ രീതിയിൽ സ്വീകരിച്ചു.
സോഷ്യൽ മീഡിയയിൽ സജീവമാണ് ഈ താരങ്ങളെല്ലാം. ഇപ്പോഴിതാ പ്രേക്ഷകരുടെ പ്രിയപ്പെട്ട കല്യാണി പങ്കുവച്ച ഒരു വീഡിയോ ആണ് പ്രേക്ഷകർ പങ്കുവച്ചിരിക്കുന്നത്. പരമ്പരയിൽ സഹോദരൻ കഥാപാത്രമായ വിക്രമിന്റെ വേഷത്തിലെത്തുന്ന കല്യാൺ ഖന്നക്കൊപ്പമുള്ള വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. തട്ടീം മുട്ടീം എന്ന പരമ്പരയിലെ ശബ്ദത്തിനൊപ്പമുള്ള ലിപ് സിങ്കിങ് വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്.
സഹോദര ദിനവുമായി ബന്ധപ്പെട്ടാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. ടോം ആൻഡ് ജെറിയായ എല്ലാ സഹോദരീ സഹോദരൻമാർക്കും പങ്കുവയ്ക്കുന്നു എന്ന കുറിപ്പും ഐശ്വര്യ പങ്കുവച്ചിട്ടുണ്ട്. രസകരമായ വീഡിയോ വളരെ പെട്ടെന്നാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ലോക്ക്ഡൌൺ കാലത്ത് കൂടുതൽ വീഡിയോകൾ പങ്കുവയ്ക്കണമെന്നാണ് ആരാധകരിൽ ചിലരുടെ കമന്റ്.
പരമ്പരയിൽ, സഹോദരനാണെങ്കിലും നെഗറ്റീവ് റോളിലാണ് കല്യാൺ എത്തുന്നത്. അതുകൊണ്ടു തന്നെ രസകരമായ കമന്റുകളാണ് പ്രേക്ഷകർ പങ്കുവയ്ക്കുന്നത്. പരമ്പരയിൽ പറ്റിയില്ലെങ്കിലും മനസ് നിറച്ച് ആട്ടാൻ ഇപ്പോ പറ്റിയല്ലോ എന്നതായിരുന്നു അതിൽ ചിലത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona