'ഗാര്‍ഗി' പ്രൊമോഷണല്‍ വേദിയില്‍ വിങ്ങിപ്പൊട്ടി ഐശ്വര്യ ലക്ഷ്‍മി; ആശ്വസിപ്പിച്ച് സായ് പല്ലവി

Published : Jul 08, 2022, 02:14 PM IST
'ഗാര്‍ഗി' പ്രൊമോഷണല്‍ വേദിയില്‍ വിങ്ങിപ്പൊട്ടി ഐശ്വര്യ ലക്ഷ്‍മി; ആശ്വസിപ്പിച്ച് സായ് പല്ലവി

Synopsis

ഇത് ആനന്ദക്കണ്ണീരെന്ന് സായ് പല്ലവി

സായ് പല്ലവി (Sai Pallavi) നായികയാവുന്ന ഗാര്‍ഗി (Gargi) സിനിമയുടെ പ്രൊമോഷണല്‍ വേദിയില്‍ ചിത്രത്തെക്കുറിച്ച് സംസാരിക്കവെ വിങ്ങിപ്പൊട്ടി ഐശ്വര്യ ലക്ഷ്മി (Aishwarya Lekshmi). സായ് പല്ലവിയും സംവിധായകന്‍ ഗൌതം രാമചന്ദ്രനും അടക്കമുള്ളവര്‍ വേദിയില്‍ ഇരിക്കവെയാണ് ഐശ്വര്യയുടെ വൈകാരിക പ്രതികരണം. പിന്നാലെ ഉറ്റ സുഹൃത്തിനെ ആശ്വസിപ്പിക്കാനെത്തി സായ് പല്ലയിവും സംവിധായകന്‍ ഗൌതവും. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കൂടാതെ സഹനിര്‍മ്മാതാവുമാണ് ഐശ്വര്യ.

തനിക്ക് ഏറെ വൈകാരികമായ ഒരു ദിനമാണ് ഇതെന്നും മൂന്ന് വര്‍ഷത്തിനു മേലെയുള്ള ഒരു യാത്രയായിരുന്നു ഗാര്‍ഗിയെന്നും പറഞ്ഞ് തുടങ്ങിയതിനു പിന്നാലെ ഐശ്വര്യ ലക്ഷ്മി വിങ്ങിപ്പൊട്ടുകയായിരുന്നു. തുടര്‍ന്ന് ഐശ്വര്യയെ ആശ്വസിപ്പിക്കാനെത്തിയ സായ് പല്ലവി ഇത് ആനന്ദക്കണ്ണീരാണെന്ന് പറഞ്ഞു. ഈ സിനിമയുടെ രചനാഘട്ടം മുതല്‍ സംവിധായകനൊപ്പം സഞ്ചരിച്ച ആളാണ് ഐഷു. ഒരു സുഹൃത്ത് എന്ന നിലയില്‍ സംവിധായകന്‍ ഗൌതം രാമചന്ദ്രന് സാമ്പത്തികവും വൈകാരികവുമായ പിന്തുണയൊക്കെ അവള്‍ നല്‍കി, സായ് പല്ലവി പറഞ്ഞു. സിനിമ നീണ്ടുപോകുന്നത് വലിയ മാനസിക സംഘര്‍ഷം നല്‍കുന്ന ഒന്നായിരുന്നു. ആ സമയത്ത് എന്‍റെ ചില സുഹൃത്തുക്കളാണ് എന്നെ സഹായിച്ചത്. അതില്‍ ആദ്യം പറയേണ്ട പേര് ഐശ്വര്യ ലക്ഷ്മിയുടേതാണ്. ഐശ്വര്യ ഇല്ലായിരുന്നുവെങ്കില്‍ ഈ സിനിമ എനിക്ക് ഇത്ര ധൈര്യത്തോടെ പൂര്‍ത്തിയാക്കാനാവുമായിരുന്നില്ല. അതിന് ഈ സിനിമയുടെ മുഴുവന്‍ ടീമും കടപ്പെട്ടിരിക്കുന്നു, എന്നായിരുന്നു സംവിധായകന്‍റെ വാക്കുകള്‍. തുടര്‍ന്ന് ഐശ്വര്യയും സംസാരിച്ചു.

ALSO READ : ഒടിടിയിൽ കറങ്ങി മലയാള സിനിമ: 2022 ആദ്യ പകുതിയിൽ ഹിറ്റ് സിനിമകൾ ആറെണ്ണം മാത്രം

ഗാര്‍ഗി എന്നെ സംബന്ധിച്ച് ഏറെ വൈകാരികതയുള്ള ഒരു സിനിമയാണ്. അത് ഈ ചിത്രത്തിന്‍റെ ഉള്ളടക്കം കൊണ്ട് മാത്രമല്ല, മറിച്ച് ഈ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ആളുകള്‍ കാരണവുമാണ്. ഒരുകൂട്ടം മികച്ച സാങ്കേതിക പ്രവര്‍ത്തകരാണ് ഈ ചിത്രത്തെ പിന്തുണച്ചത്. സായ് പല്ലവി ഇല്ലെങ്കില്‍ ഗാര്‍ഗി ഇല്ല. സിനിമ ഞാന്‍ കണ്ടിരുന്നു. ഇവിടെ നിന്ന് സംസാരിക്കുമ്പോള്‍ ചിത്രത്തിലെ ഓരോ രംഗവും എന്‍റെ മനസിലൂടെ ഓടുന്നുണ്ട്. കഥാപാത്രത്തിന്‍റെ വൈകാരികമായ തുടര്‍ച്ചയടക്കം ഒരു അഭിനേത്രി എന്ന നിലയില്‍ എന്നെ വിസ്‍മയിപ്പിച്ചുകളഞ്ഞു സായ്. മറ്റൊരാളെയും ഈ കഥാപാത്രമായി എനിക്കിപ്പോള്‍ സങ്കല്‍പ്പിക്കാനാവില്ല. നാല് വര്‍ഷങ്ങളാണ് ഗൌതം ഈ തിരക്കഥയുമായി സഞ്ചരിച്ചത്. പല കാരണങ്ങളാല്‍ ആ തിരക്കഥ ഏറ്റവും ചുരുങ്ങിയത് നൂറ് തവണയെങ്കിലും പുതുക്കപ്പെട്ടു. അവസാന ഉല്‍പ്പന്നം ഒരു സംവിധായകനെന്ന നിലയില്‍ തനിക്കും ഈ ചിത്രവുമായി സഹകരിച്ച ഓരോരുത്തര്‍ക്കും അഭിമാനമുണ്ടാക്കണമെന്ന കാര്യം ഗൌതം ഉറപ്പിച്ചിരുന്നു, ഐശ്വര്യ ലക്ഷ്മി പറഞ്ഞുനിര്‍ത്തി.

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത