'ഹാപ്പി ബർത്ത്ഡേ ബേബി..'; അഭിഷേകിന് ഐശ്വര്യയുടെ പിറന്നാൾ ആശംസകൾ

Web Desk   | Asianet News
Published : Feb 05, 2020, 11:01 AM IST
'ഹാപ്പി ബർത്ത്ഡേ ബേബി..'; അഭിഷേകിന് ഐശ്വര്യയുടെ പിറന്നാൾ ആശംസകൾ

Synopsis

ആഘോഷത്തിന്റെ ചിത്രങ്ങൽ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ഐശ്വര്യയാണ് സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. 

തിരക്കുകൾക്കിടയിലും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് ബോളിവുഡ് താരം അഭിഷേക് ബച്ചൻ. നല്ലൊരു ഭർത്താവ്, അച്ഛൻ, മകൻ, സഹോദരൻ എന്നീ റോളുകളെല്ലാം സിനിമയെക്കാൾ ആസ്വദിച്ച് അഭിഷേക് ചെയ്യാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ 44ാം പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് ബച്ചൻ കുടുംബം. 

ആഘോഷത്തിന്റെ ചിത്രങ്ങൽ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ഐശ്വര്യയാണ് സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. 'ജന്മദിനാശംസകൾ ബേബി..... സ്നേഹം എല്ലായ്പ്പോഴും സ്നേഹിക്കുക' ചിത്രങ്ങൾ പങ്കപവച്ചുകൊണ്ട് ഐശ്വര്യ ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു.

2007ലാണ് ഐശ്വര്യയും അഭിഷേകും വിവാഹിതരാകുന്നത്. പിന്നീട് ഐശ്വര്യ റായ്, ഐശ്വര്യ റായ് ബച്ചനായി മാറി. വര്‍ഷങ്ങള്‍ക്ക് ശേഷം അഭിഷേകും ഐശ്വര്യയും ഒരുമിച്ചുള്ള ‘ഗുലാബ് ജാമുന്‍’ എന്ന ചിത്രം ഒരുങ്ങുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. ഈ വർഷം ഒടുവിൽ ചിത്രം തിയേറ്ററുകളിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത