Vikram Movie : മകൾക്കൊപ്പം 'വിക്രം' കണ്ട് ശാലിനി; വീഡിയോ വൈൽ

Published : Jun 04, 2022, 03:55 PM ISTUpdated : Jun 04, 2022, 03:59 PM IST
Vikram Movie : മകൾക്കൊപ്പം 'വിക്രം' കണ്ട് ശാലിനി; വീഡിയോ വൈൽ

Synopsis

കമൽഹാസന്റെ വലിയ ആരാധിക കൂടിയാണ് ശാലിനി.

മിഴകത്തിന്റെ ഉലകനായകൻ കമൽഹാസൻ(Kamal Haasan) നായകനായ വിക്രം(Vikram) കഴിഞ്ഞ ദിവസമാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. നടന്റെ ​ഗംഭീര തിരിച്ചുവരവെന്നാണ് പ്രേ​ക്ഷകർ ഒന്നടങ്കം ചിത്രത്തെ പറ്റി പറയുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രീമിയർ കാണാൻ ശാലിനയും മകൾ അനൗഷ്കയും എത്തിയ വീഡിയോയാണ് വൈറലാകുന്നത്. 

സിനിമയിലെ സഹപ്രവർത്തകര്‍ക്കു വേണ്ടി സത്യം തിയറ്ററിൽ വിക്രം ടീം ഒരുക്കിയ സ്പെഷൽ ഷോയിൽ എത്തിയതായിരുന്നു ശാലിനി. കമൽഹാസന്റെ വലിയ ആരാധിക കൂടിയാണ് ശാലിനി. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. 

Vikram Movie : 'വിക്ര'മിന് കേരളത്തിൽ വൻവരവേൽപ്പ്; ആദ്യദിനം ചിത്രം നേടിയത്

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രമിന് മികച്ച പ്രതികരണമാണ് വിവിധ കോണുകളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. വിജയ് സേതുപതിയും ഫഹദ് ഫാസിലും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തില്‍ അതിഥി താരമായി സൂര്യയും എത്തുന്നുണ്ട്. അതേസമയം, റിലീസിന് പിന്നാലെ ചിത്രത്തിന്റെ എച്ച് ഡി ക്വാളിറ്റിയുള്ള വീഡിയോ പുറത്തിറങ്ങിയിരുന്നു. മൂവിറൂള്‍സ്, തമിള്‍റോക്കേഴ്‍സ് തുടങ്ങിയ സൈറ്റുകളാണ് ചിത്രം ചോര്‍ത്തിയിരിക്കുന്നത്. 

റിലീസിന് മുന്നേ കമല്‍ഹാസൻ ചിത്രം 200 കോടി ക്ലബില്‍ ഇടംനേടിയെന്നും റിപ്പോര്‍ട്ടുണ്ട്. വിവിധ ഭാഷകളിലെ ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് വിറ്റ ഇനത്തില്‍ 200 കോടി രൂപയിലധികം വിക്രം നേടിയതായിട്ടാണ് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ട്വീറ്റ് ചെയ്‍തിരിക്കുന്നത്. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്‍ദം സങ്കലനം കണ്ണന്‍ ഗണ്‍പത് ആണ്.

Kamal Haasan : സ്‌ക്രിപ്റ്റ് പൂര്‍ത്തിയായി, മഹേഷ് നാരായണനുമായുള്ള ചിത്രം ഉടനെന്ന് കമല്‍ഹാസന്‍

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത