അജിത്ത് എന്താണ് എപ്പോഴും നരച്ച മുടിയുമായി അഭിനയിക്കുന്നത്; കാരണം ഇതാണ് വെളിപ്പെടുത്തല്‍

Published : Mar 12, 2024, 07:09 PM IST
അജിത്ത് എന്താണ് എപ്പോഴും നരച്ച മുടിയുമായി അഭിനയിക്കുന്നത്; കാരണം ഇതാണ് വെളിപ്പെടുത്തല്‍

Synopsis

അടുത്തിടെ അസര്‍ബൈജാനില്‍‌ നിന്നും ഷൂട്ടിംഗിന് ശേഷം ചെന്നൈയില്‍ എത്തിയ നടന്‍ അജിത്ത് ചെന്നൈ അപ്പോള ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു.

ചെന്നൈ: തമിഴ് സിനിമ രംഗത്തെ തുറന്നു പറച്ചിലുകാരനാണ് ബയല്‍വാന്‍ രംഗനാഥന്‍. നടനും മറ്റും ആയിരുന്നെങ്കിലും വളരെക്കാലമായി സിനിമ രംഗത്തെ അടുത്തറിയുന്നയാള്‍ എന്ന നിലയില്‍ ഇദ്ദേഹത്തിന്‍റെ വെളിപ്പെടുത്തലുകള്‍ക്ക് തമിഴ്നാട്ടിലെ യൂട്യൂബ് ചാനലുകള്‍ കാത്തുനില്‍ക്കാറുണ്ട്. ഇത്തരത്തില്‍ ബയല്‍വാന്‍ രംഗനാഥന്‍റെ വെളിപ്പെടുത്തലുകള്‍ എന്നും വിവാദവും സൃഷ്ടിച്ചിട്ടുണ്ട്. 

അടുത്തിടെ അസര്‍ബൈജാനില്‍‌ നിന്നും ഷൂട്ടിംഗിന് ശേഷം ചെന്നൈയില്‍ എത്തിയ നടന്‍ അജിത്ത് ചെന്നൈ അപ്പോള ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. ഇതിന് പിന്നാലെ അജിത്തിന്‍റെ ആരോഗ്യം സംബന്ധിച്ച് ആശങ്കകള്‍ ഉയര്‍ന്നിരുന്നു.  എന്നാല്‍ പിന്നാലെ അജിത്ത് കുമാറിന് അപ്പോളോ ആശുപത്രിയില്‍ നിന്ന് ശസ്ത്രക്രിയ കഴിഞ്ഞുവെന്നും ആരോഗ്യാവസ്ഥയില്‍ ആശങ്കപ്പെടാനില്ല എന്നും നടനുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. 

ചെവിയുടെ താഴ്ഭാഗത്തുണ്ടായ നീർക്കെട്ടിനെ തുടർന്നാണ് താരത്തിന് ശസ്‍ത്രക്രിയ നടത്തിയത്. വിഡാ മുയര്‍ച്ചിയുടെ ചിത്രീകരണത്തിനായി മാര്‍ച്ചില്‍ തന്നെ അജിത്ത് കുമാര്‍ അസർബൈജാനിലേക്ക് പോകും എന്നും മാനേജര്‍ സുരേഷ് ചന്ദ്ര അറിയിച്ചത്. 

എന്നാല്‍ അജിത്തിന് ചില ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ഷങ്ങളായി ഉണ്ടെന്നാണ് ബയല്‍വാന്‍ രംഗനാഥന്‍ പറയുന്നത്. അജിത്ത് ഇതിനായി പലപ്പോഴും ചികില്‍സ തേടുന്നുണ്ട്. പലപ്പോഴും അജിത്തിന്‍റെ ചിത്രങ്ങള്‍ക്കിടയിലെ ഇടവേള പോലും ബൈക്ക് റൈസിന് പുറമേ ഇത്തരം ചില ചികില്‍സകളുടെ കൂടെ ഭാഗമാണ്.

പലപ്പോഴും പഴയ രീതിയില്‍ അജിത്ത് വളരെ വലിയ ആക്ഷനോ ഡാന്‍സോ ചെയ്യുന്നില്ലെന്ന് ആരാധകര്‍ പരാതി പറയുന്നുണ്ട് അതിന്‍റെ പ്രധാന കാരണം അദ്ദേഹത്തിന്‍റെ ആരോഗ്യ പ്രശ്നമാണ്.എട്ട് ശസ്ത്രക്രിയകള്‍ക്ക് അജിത്ത് ഇതുവരെ വിധേയനായി. മാത്രമല്ല അദ്ദേഹത്തിന് സ്പൈനല്‍ പരിക്കും, ഡിസ്ക് സ്ലിപ്പും സംഭവിച്ചിട്ടുണ്ട്. ഇതെല്ലാമാണ് സമീപകാല സിനിമകളില്‍ വലിയ ആക്ഷന്‍ റോളുകള്‍ അജിത്ത് ചെയ്യാത്തതിന് കാരണം. 

അതേ സമയം ചില ഡോക്ടര്‍മാരുടെ ചികില്‍സ പ്രകാരമുള്ള ഉപദേശ പ്രകാരമാണ് അജിത്ത് തുടര്‍ച്ചയായി സാള്‍ട്ട് ആന്‍റ് പെപ്പറായി അഭിനയിക്കുന്നതെന്നും ബയല്‍വാന്‍ രംഗനാഥന്‍ പറയുന്നു. താന്‍ ഇത്രയും പ്രയാസം അനുഭവിക്കുമ്പോഴും തന്നെ സമീപിച്ച് സഹായം അഭ്യര്‍ത്ഥിക്കുന്നവരെ ഇന്നും കൈവിടാറില്ലെന്നും. പുറത്ത് ആരും അറിയാതെ അവരെ സഹായിക്കാറുണ്ട് അജിത്തെന്നും ബയല്‍വാന്‍ രംഗനാഥന്‍ ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 

"ഇന്ന് കെട്ടിപ്പിടിച്ചു, നാളെ അവള്‍ ഉമ്മവച്ചാലോ." ബിഗ് ബോസ് ഹൗസിൽ കണ്ണീരണിഞ്ഞ് രതീഷ്

അനു ജോസഫിനും റോക്കിക്കും ഒരേ വീട്; ബിഗ്ബോസ് പ്രേമികള്‍ക്കിടയില്‍ വന്‍ ചര്‍ച്ച.!

Asianet News Live

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത