'ജയ് അല്ലു അർജുൻ' വിളിക്കണം യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് അല്ലു അർജുൻ ഫാന്‍സ് - വീഡിയോ വൈറല്‍

Published : Mar 12, 2024, 04:48 PM ISTUpdated : Mar 12, 2024, 04:49 PM IST
'ജയ് അല്ലു അർജുൻ' വിളിക്കണം യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച്  അല്ലു അർജുൻ ഫാന്‍സ് - വീഡിയോ വൈറല്‍

Synopsis

പ്രഭാസിൻ്റെ ആരാധകനാണ് അല്ലു അര്‍ജുന്‍ ആരാധകരുടെ അടികിട്ടിയാള്‍ എന്നാണ് വിവരം.

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ കെആർ പുരത്ത് നടന്ന സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. തെലുങ്ക് സൂപ്പര്‍താരം അല്ലു അർജുൻ്റെ ആരാധകർ ഒരാളെ ക്രൂരമായി ആക്രമിക്കുകയും ജയ് അല്ലു അർജുൻ എന്ന് വിളിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്. വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

പ്രഭാസിൻ്റെ ആരാധകനാണ് അല്ലു അര്‍ജുന്‍ ആരാധകരുടെ അടികിട്ടിയാള്‍ എന്നാണ് വിവരം.എക്സ് പ്ലാറ്റ്ഫോമില്‍ പ്രചരിക്കുന്ന ഒരു വീഡിയോയിൽ, ഒരു കൂട്ടം ആളുകൾ മറ്റൊരാളെ ക്രൂരമായി മർദിക്കുന്നതായി കാണാം. 'ജയ് അല്ലു അർജുൻ' എന്ന് വിളിക്കണമെന്നും, എങ്കില്‍ മര്‍ദ്ദനം ഒഴിവാക്കമെന്നും സംഘത്തില്‍  ഒരാൾ ആവശ്യപ്പെടുന്നത് കാണാം. മര്‍ദ്ദനത്തിന് ഇരയായ യുവാവിനെ ഒരു ഗ്രൗണ്ടിലൂടെ വലിച്ചിഴയ്ക്കുന്നതും അയാളുടെ ശരീരത്തില്‍ നിന്നും രക്തം വരുന്നതും കാണാം. 

എന്തായാലും സംഭവത്തില്‍ പൊലീസ് പ്രതികരിച്ചിട്ടുണ്ട്.  വീഡിയോകളിലൊന്നിനോട് ബെംഗളൂരു സിറ്റി പോലീസിൻ്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് പ്രതികരിച്ചു “ആവശ്യമായ നടപടികൾക്കായി ഈ വീഡിയോ കെആര്‍ പുരം പൊലീസിന് കൈമാറിയിട്ടുണ്ട്. വൈറ്റ് ഫീല്‍ഡ് ഡിസിപി നേരിട്ട് അന്വേഷണം നടത്തും" - എന്നാണ് പൊലീസ് പറയുന്നത്. 

സോഷ്യൽ മീഡിയയിലെ ഈ വിവാദത്തെ കുറിച്ച് അല്ലു അർജുൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. പുഷ്പ: ദി റൂൾ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ഞായറാഴ്ച വിശാഖപട്ടണത്ത് അല്ലു അര്‍‌ജുന്‍ എത്തിയിരുന്നു. വിമാനത്താവളത്തിൽ എത്തിയ താരത്തെ ആരാധകർ പൂക്കൾ വാരിയെറിഞ്ഞും മറ്റുമാണ് സ്വീകരിച്ചത്. ഇന്ത്യന്‍ സിനിമ ലോകത്ത് തന്നെ 2024ല്‍ ഏറ്റവും ഹൈപ്പുള്ള ചിത്രമാണ് പുഷ്പ 2 റൂള്‍. 

'എല്ലാം കൂടെ തനിക്ക് ചെലവായത് അന്‍പതിനായിരം രൂപയാണ്' കണക്ക് വ്യക്തമാക്കി ആലീസ് ക്രിസ്റ്റി

തൃഷയല്ല, നയന്‍താരയല്ല; ഇന്ത്യയില്‍ ആദ്യമായി ഒരു കോടി ശമ്പളം വാങ്ങിയ നടി,രജനി ചിത്രത്തില്‍ രജനിയെക്കാള്‍ ശമ്പളം

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത