
ചെന്നൈ: തിങ്കളാഴ്ചയാണ് രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് നടൻ അജിത് കുമാർ പത്മഭൂഷൺ ഏറ്റുവാങ്ങിയത്. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ, തന്‍റെ വിജയത്തിന് ഭാര്യ ശാലിനി അജിത്തിനെയാണ് താരം പ്രശംസിച്ചത്. ഇന്നത്തെ നിലയിൽ എത്താൻ ഭാര്യ നടത്തിയ 'ത്യാഗങ്ങളെക്കുറിച്ച്' ഗുഡ് ബാഡ് അഗ്ലി താരം സംസാരിച്ചു.
പത്മഭൂഷന്‍ പുരസ്കാരത്തെക്കുറിച്ച് അജിത്തിനോട് ചോദിച്ചപ്പോൾ, അദ്ദേഹത്തിന്‍റെ കുടുംബം, ആരാധകർ, മാനേജർ സുരേഷ് ചന്ദ്ര തുടങ്ങി നിരവധി പേരുടെ ഒരു നീണ്ട പട്ടിക നന്ദി പറയാന്‍ അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു.
“എന്റെ കുടുംബത്തിന്റെ പിന്തുണയ്ക്ക് ഞാൻ നന്ദിയുള്ളവനാണ്. ശാലിനി. അവർ വളരെയധികം ത്യാഗങ്ങൾ ചെയ്തു. അവർ എന്‍റെ നെടുംതൂണായിരുന്നു. ലോകത്തോട് ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്. ചില വലിയ പ്രയാസകരമായ സമയങ്ങളിൽ എന്നോടൊപ്പം ഉണ്ടായിരുന്ന എല്ലാവരും. നല്ല ദിവസങ്ങളിലും മോശം ദിവസങ്ങളിലും എനിക്ക് നിരുപാധികമായ സ്നേഹം നൽകിയ എന്റെ ആരാധകരും. കാര്യങ്ങൾ നന്നായിരിക്കുന്നു, അതിനാൽ ഇത് ഇങ്ങനെ തന്നെ തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” അജിത്ത് പറഞ്ഞു.
"പൊളിറ്റിക്കല്‍ കറക്ടനസായ കാര്യം ഇവിടെ ഞാന്‍ പറയുന്നില്ല. എല്ലാ അർത്ഥത്തിലും ഞാൻ അത് തന്നെയാണ് ഉദ്ദേശിക്കുന്നത്. ശലിനി വളരെ ജനപ്രിയ ആയിരുന്നു. അവര്‍ സ്വയം പിന്‍സീറ്റിലേക്ക് ഇരിക്കുകയായിരുന്നു. എന്റെ തീരുമാനങ്ങൾ ശരിയായ തീരുമാനങ്ങളല്ലാത്ത സമയങ്ങളുണ്ടായിരുന്നു. പക്ഷേ, എന്നെ നിരുത്സാഹപ്പെടുത്താതെ, ദുഷ്‌കരമായ സമയങ്ങളിൽ ശാലിനി ഇപ്പോഴും എന്നോടൊപ്പം നിന്നു, എന്റെ പക്ഷത്ത് നിന്നു. എന്റെ ജീവിതത്തിൽ ഞാൻ നേടിയ എല്ലാത്തിനും അവർ വളരെയധികം അംഗീകാരത്തിന് അവരും അർഹയാണ്."
അജിത്തിനെ വിവാഹം കഴിച്ച ശേഷം സിനിമ രംഗത്ത് നിന്നും വിരമിക്കുന്നതിനുമുമ്പ് ഒരു പ്രധാന നടി എന്ന നിലയിലും പ്രശസ്തയായിരുന്നു ശാലിനി. ജഗദേക വീരുഡു അതിലോക സുന്ദരി, എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് അടക്കം ചിത്രങ്ങളില്‍ ബാല നടിയായിട്ടും. പിന്നീട് മലയാളത്തിലും തമിഴിലും നായികയായിട്ടും ശാലിനി വന്‍ വിജയം നേടിയിരുന്നു.
2001-ൽ പുറത്തിറങ്ങിയ പിരിയാത്ത വരം വേണ്ടും എന്ന ചിത്രമായിരുന്നു അവരുടെ അവസാന ചിത്രം. 2000-ൽ അജിത്തിനെ വിവാഹം കഴിച്ചു, അവർക്ക് രണ്ട് കുട്ടികളുണ്ട്. 1990-ൽ എൻ വീട് എൻ കനവർ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്ന അജിത്ത് വർഷങ്ങളായി വിജയം നേടി. ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിലാണ് അദ്ദേഹം ഏറ്റവും ഒടുവിൽ അഭിനയിച്ചത്.
വൻ കുതിപ്പുമായി അജിത്, ഇന്ത്യ കളക്ഷനില്‍ അമ്പരപ്പിച്ച് ഗുഡ് ബാഡ് അഗ്ലി