രണ്ടുപേരുടെ ആഗ്രഹ സാഫല്യത്തിന് കാരണക്കാരൻ, സമ്മാനം കുടുംബ ചിത്രമുള്ളൊരു വാച്ച്; അഖിൽ മാരാർ

Published : Jun 17, 2026, 10:01 AM IST
Akhil marar

Synopsis

സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാർ, നടൻ മോഹൻലാലിനെ സന്ദർശിച്ചു. തൻ്റെ മാനേജർ കൃഷ്ണകുമാറിനും സുഹൃത്ത് എഫിനും മോഹൻലാലിനെ കാണാനുള്ള അവസരമൊരുക്കിയതിലുള്ള സന്തോഷം അദ്ദേഹം പങ്കുവെച്ചു.

രു താത്വിക അവലോകനം എന്ന ചിത്രത്തിലൂടെ സംവിധായകനായി വെള്ളിത്തിരയിൽ എത്തിയ ആളാണ് അഖിൽ മാരാർ. പിന്നീട് ബി​ഗ് ബോസ് മലയാളം സീസൺ 5ൽ മത്സരാർത്ഥിയായി എത്തിയ അഖിൽ, ആ സീസൺ വിജയിയ ആയി മാറുകയും ചെയ്തു. ഷോയ്ക്ക് ശേഷം നടനായും സിനിമയിൽ എത്തിയ അഖിൽ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ട്വിന്റി ട്വന്റി സ്ഥാനാർത്ഥിയായി നിൽക്കുകയും ചെയ്തിരുന്നു. വിജയിക്കാനായില്ലെങ്കിലും തന്റേതായ രാഷ്ട്രീ പ്രവർത്തനങ്ങളും മറ്റുമായി മുന്നോട്ട് പോകുന്ന അഖിൽ മാരാർ, മോഹൻലാലിനെ കണ്ട സന്തോഷം പങ്കുവയ്ക്കുകയാണ് ഇപ്പോൾ.

"എത്ര കണ്ടാലും മടുക്കാത്ത ഒരു മനുഷ്യനെ വീണ്ടും വീണ്ടും കാണാൻ കഴിയുന്നതും അടുത്ത് ഇടപഴകാൻ കഴിയുന്നതിലും വലിയ ഭാഗ്യം എന്താണ്. ഒരിക്കൽ കൂടി മലയാളത്തിന്റെ മഹാത്ഭുതത്തിനൊപ്പം", എന്നായിരുന്നു മോഹൻലാലിനൊപ്പമുള്ള വീഡിയോ പങ്കിട്ട് അഖിൽ കുറിച്ചത്. ഒപ്പം തന്റെ മാനേജറായ കൃഷ്ണ കുമാറിന്റേയും ക്രോണോഗ്രാഫ് എഫിന്റേയും മോഹൻലാലിനെ കാണണമെന്ന ആ​ഗ്രഹം സാധിച്ചു കൊടുക്കാനായതിന്റെ സന്തോഷവും പങ്കുവച്ചു.

അഖിൽ മാരാരുടെ വാക്കുകൾ ഇങ്ങനെ

രണ്ടു പേരുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ കഴിഞ്ഞ നിമിഷമാണ്. 18 വർഷം മുൻപ് ആദ്യമായി ലാലേട്ടനെ കണ്ട നാൾ മുതൽ ഇന്നലെ വരെ ഒരു ഫോട്ടോ എടുക്കാൻ ആഗ്രഹിച്ച എന്റെ മാനേജറും സുഹൃത്തും ആയ കൃഷ്ണ കുമാറിന്റെ ആഗ്രഹം. പലപ്പോഴും ഞങ്ങൾ ഒരുമിച്ചു ലാലേട്ടനെ കണ്ടിട്ടുണ്ട് എങ്കിലും ഫോട്ടോ എടുക്കാൻ കൃഷ്ണ കുമാറിന് കഴിഞ്ഞിരുന്നില്ല.. ലാലേട്ടന്റെ തിരക്കും.. ഷൂട്ടിനിടയിലെ കോസ്റ്റുമും ഒക്കെ കാരണം ഫോട്ടോ എടുക്കാൻ കഴിയാത്തതിൽ വിഷമം ഉണ്ടായിരുന്ന കൃഷ്ണ കുമാറിന്റെ ആഗ്രഹം ഇന്നലെ സാധിച്ചു. ക്രോണോഗ്രാഫ് എന്ന ചാനലിലൂടെ ബ്രാൻഡുകൾ നമുക്ക് പരിചയപ്പെടുത്തുന്ന എഫിനെ റോളക്സ് വാച്ച് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്നറിയാൻ ഞാൻ അങ്ങോട്ട് ബന്ധപ്പെട്ടതാണ്.. അങ്ങനെ ഒരിക്കൽ എഫിൻ എന്നോട് ആന്റണി പെരുമ്പാവൂരിനെ കാണാൻ മാർഗ്ഗമുണ്ടോ എന്ന് ചോദിച്ചു. കാര്യം തിരക്കിയപ്പോൾ ഒരു വർഷമായി ലാലേട്ടനെ കാണാൻ എഫിൻ ശ്രമിച്ചിട്ട് നടക്കുന്നില്ല എന്ന കാര്യം പറഞ്ഞു. ഞാൻ സഹായിക്കാം എന്ന് പറഞ്ഞു. ലാലേട്ടനോട് ഞാൻ എഫിന്റെ ആഗ്രഹം അറിയിച്ചു. വരൂ മോനെ എന്ന് മറുപടിയും ഇട്ടു. അങ്ങനെ രണ്ട് പേരുടെ ആഗ്രഹ സാഭല്യത്തിന് കാരണക്കാരൻ ആയ സന്തോഷം എനിക്കും. ലാലേട്ടന്റെ അമ്മയുടെ ചിത്രം വരച്ച വാച്ച് എഫിൻ ലാലേട്ടന് സമ്മാനിച്ചു. കൂട്ടത്തിൽ എന്റെ കുടുംബചിത്രം ഉള്ള ഒരു വാച്ചു എനിക്കും.

PREV
Read more Articles on
click me!

Recommended Stories

'എടാ നിനക്കെന്നെ ഓർമയുണ്ടോ?'; 6-ാം മാസത്തിൽ കണ്ടവർ 30 വർഷത്തിന് ശേഷം വീണ്ടും കണ്ടുമുട്ടിയപ്പോൾ..
'നിങ്ങള്‍ മോഹന്‍ലാല്‍, മമ്മൂട്ടി എന്ന് കേട്ടിട്ടുണ്ടോ'? കനേഡിയന്‍ ഇന്‍റഫ്ലുവന്‍സറുടെ ചോദ്യത്തിന് ഹനുമാന്‍കൈന്‍ഡിന്‍റെ പ്രതികരണം