'നിങ്ങള്‍ മോഹന്‍ലാല്‍, മമ്മൂട്ടി എന്ന് കേട്ടിട്ടുണ്ടോ'? കനേഡിയന്‍ ഇന്‍റഫ്ലുവന്‍സറുടെ ചോദ്യത്തിന് ഹനുമാന്‍കൈന്‍ഡിന്‍റെ പ്രതികരണം

Published : Jun 15, 2026, 08:38 PM IST
have you heard about mohanlal or mammootty hanumankind asked victoria rawlings viral video

Synopsis

പ്രശസ്ത റാപ്പർ ഹനുമാൻകൈൻഡ് ഒരു വിദേശ ഫാഷൻ ഇൻഫ്ലുവൻസറുടെ ചോദ്യത്തിന് നല്‍കുന്ന മറുപടി മലയാളികള്‍ക്കിടയിലും വൈറല്‍

ഹനുമാന്‍കൈന്‍ഡ് എന്ന പേര് മലയാളികള്‍ക്ക് മാത്രമല്ല, രാജ്യമെമ്പാടുമുള്ള സംഗീതാസ്വാദകര്‍ക്കും ഇന്ന് പരിചയപ്പെടുത്തേണ്ട കാര്യമില്ല. അത്രയധികം പോപ്പുലര്‍ ആണ് സൂരജ് ചെറുകാട് എന്ന ഈ മലയാളി. ആഗോള ചാര്‍ട്ടുകളില്‍ പലപ്പോഴും ഇടംപിടിച്ചിട്ടുള്ള റാപ്പര്‍ ആഗോള സംഗീത പ്രേമികള്‍ക്കിടയിലും ഒട്ടേറെ ആരാധകരെ നേടിയിട്ടുണ്ട്. ഇപ്പോഴിതാ ഹനുമാന്‍കൈന്‍ഡിന്‍റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. നിങ്ങളുടെ സ്റ്റൈല്‍ ഐക്കണ്‍സ് ആരൊക്കെയെന്ന് ചോദിക്കുന്ന ഒരു വിദേശ വനിതയോട് ഹനുമാന്‍കൈന്‍ഡ് പറയുന്ന മറുപടിയാണ് മലയാളികള്‍ക്കിടയില്‍ ഈ വീഡിയോയെ ശ്രദ്ധേയമാക്കുന്നത്.

‌കനേഡിയന്‍ ഫാഷന്‍ ഇന്‍ഫ്ലുവന്‍സറായ വിക്റ്റോറിയ റൗളിം​ഗ്സ് ആണ് ഒരു ക്ലോത്തിം​ഗ് ഷോപ്പില്‍ വച്ച് ഹനുമാന്‍കൈന്‍ഡിനോട് നിങ്ങളുടെ സ്റ്റൈല്‍ ഐക്കണ്‍സ് ആരൊക്കെയെന്ന് ചോദിക്കുന്നത്. ഇതിന് പൊടുന്നനെ അദ്ദേഹം നല്‍കുന്ന മറുപടി നിങ്ങള്‍ മോഹന്‍ലാല്‍ എന്നോ മമ്മൂട്ടി എന്നോ കേട്ടിട്ടുണ്ടോ എന്നാണ്. ഇല്ല എന്നാണ് ഇതിന് വിക്റ്റോറിയ നല്‍കുന്ന മറുപടി. മീഡിയ ഏജന്‍സിയായ ആര്‍ക്കേഞ്ജല്‍ ക്രിയേറ്റീവിന് വേണ്ടി വിക്റ്റോറിയ റൗളിം​ഗ്സ് നടത്തിയ ഹനുമാന്‍കൈന്‍ഡിന്‍റെ ലഘു അഭിമുഖത്തില്‍ നിന്നുള്ള ഒരു ചെറിയ ഭാ​ഗമാണ് നേരത്തെ പറഞ്ഞ ചോദ്യവും ഉത്തരവും. പിന്നീട് താന്‍ വളര്‍ന്ന പശ്ചാത്തലത്തെക്കുറിച്ചും ഹൂസ്റ്റണിലെ ജീവിതത്തെക്കുറിച്ചും അവിടെനിന്ന് ലഭിച്ച സ്വാധീനത്തെക്കുറിച്ചുമൊക്കെ ഹനുമാന്‍കൈന്‍ഡ് വിശദീകരിക്കുന്നുണ്ട്. എന്നിരിക്കിലും അദ്ദേഹം ആദ്യം പറയുന്ന മറുപടി മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ പേരുകളാണ് എന്നതാണ് മലയാളികള്‍ക്ക് ഈ വീഡിയോയില്‍ താല്‍പര്യം ഉണ്ടാക്കുന്ന ഘടകം.

 

 

ഹനുമാന്‍കൈന്‍ഡ് എന്ന സൂരജ് ചെറുകാടിനെ മലയാളികളില്‍ത്തന്നെ വലിയൊരു വിഭാഗം ആദ്യമായി അറിയുന്നത് 2024 ജൂലൈയില്‍ പുറത്തെത്തിയ ബിഗ് ഡോഗ്സ് (Big Dawgs) എന്ന മ്യൂസിക് വീഡിയോയിലൂടെ ആയിരുന്നു. വീഡിയോ ആഗോള ട്രെന്‍ഡിംഗില്‍ എത്തിയതോടെയാണ് മലയാളികളും ഈ റാപ്പറെക്കുറിച്ച് അറിഞ്ഞത്. ബിഗ് ഡോഗ്സിന് ഇതുവരെ യുട്യൂബില്‍ നിന്ന് ലഭിച്ചത് 302 മില്യണില്‍ ഏറെ കാഴ്ചകള്‍ ആയിരുന്നു. അതേ വര്‍ഷം ആഷിക് അബുവിന്‍റെ സംവിധാനത്തില്‍ പുറത്തെത്തിയ റൈഫിള്‍ ക്ലബ്ബ് എന്ന ചിത്രത്തില്‍ ഹനുമാന്‍കൈന്‍ഡ് അഭിനയിക്കുകയും ചെയ്തിരുന്നു. റണ്‍ ഇറ്റ് അപ്പ് എന്ന ഹനുമാന്‍കൈന്‍ഡിന്‍റെ മറ്റൊരു ഗാനവും ആഗോള ചാര്‍ട്ടുകളില്‍ ഇടംപിടിച്ചിരുന്നു.

PREV
Read more Articles on
click me!

Recommended Stories

മോഹന്‍ലാലിലൂടെ വീണ്ടും ഹിറ്റ് ആയ സ്റ്റെപ്പ്, 'ശാന്തമീ രാത്രി'ക്ക് വേദിയില്‍ കൈയടി നേടി മമ്മൂട്ടി: വീഡിയോ
'എന്റെ തോളത്തു കേറി ഇരുന്നോ'; ഓൺലൈൻ മീഡിയക്കാരോട് ക്ഷുഭിതയായി ആദില