'അവിസ്മരണീയ നിമിഷം'; പഞ്ചാബി താളത്തിന് ചുവടുവച്ച് മോഹൻലാലും അക്ഷയ് കുമാറും- വീഡിയോ

Published : Feb 10, 2023, 10:42 AM ISTUpdated : Feb 10, 2023, 11:00 AM IST
'അവിസ്മരണീയ നിമിഷം'; പഞ്ചാബി താളത്തിന് ചുവടുവച്ച് മോഹൻലാലും അക്ഷയ് കുമാറും- വീഡിയോ

Synopsis

പഞ്ചാബി താളത്തിനൊപ്പം കാലുകൾ തമ്മിൽ കോർത്ത് ചുവടുവയ്ക്കുന്ന താരങ്ങളെ വീഡിയോയിൽ കാണാനാകും. 

മോഹൻലാലിനൊപ്പം ഡാൻസ് ചെയ്യുന്ന വീഡിയോ പങ്കുവച്ച് ബോളിവുഡ് താരം അക്ഷയ് കുമാർ. ഒരു ഫങ്ഷനിലാണ് മോഹൻലാലിനൊപ്പം അക്ഷയ് ഡാൻസ് കളിക്കുന്നത്. പഞ്ചാബി താളത്തിനൊപ്പം കാലുകൾ തമ്മിൽ കോർത്ത് ചുവടുവയ്ക്കുന്ന താരങ്ങളെ വീഡിയോയിൽ കാണാനാകും. 

"നിങ്ങളോടൊപ്പമുള്ള ഈ നൃത്തം ഞാൻ എന്നേക്കും ഓർക്കും മോഹൻലാൽ സാർ. തികച്ചും അവിസ്മരണീയമായ നിമിഷം", എന്നാണ് അക്ഷയ് കുമാർ വീഡിയോയ്ക്ക് ഒപ്പം കുറിച്ചത്. പിന്നാലെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തി. മലയാളികള്‍ അടക്കമുള്ളവര്‍ ഫാന്‍ പേജുകളിലും വീഡിയോ ഷെയര്‍ ചെയ്യുന്നുണ്ട്. 

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്‍റെ ചിത്രീകരണത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. പൂര്‍ണ്ണമായും രാജസ്ഥാനില്‍ ചിത്രീകരിക്കുന്ന സിനിമയുടെ ലൊക്കേഷന്‍ ജയ്സാല്‍മീര്‍ ആണ്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയും ഹരീഷ് പേരടിയും ഹരിപ്രശാന്ത് വര്‍മ്മയും ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

അതേസമയം, എലോണ്‍ ആണ് മോഹന്‍ലാലിന്‍റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിയറ്ററില്‍ എത്തിയ ചിത്രത്തിന് പക്ഷേ, വേണ്ടത്ര ശോഭിക്കാന്‍ സാധിച്ചിരുന്നില്ല. സ്ഫടികം 4കെ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ആടുതോമ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ നിറഞ്ഞാടിയ ചിത്രം വീണ്ടും തിയറ്ററില്‍ എത്തിയ ആവേശത്തിലാണ് സിനിമാസ്വാദകര്‍. 

'ഊതല്ലേ ഊതിയാ തീപ്പൊരി പറക്കും'; മുണ്ടും മടക്കിക്കുത്തി ആടുതോമയ്‌ക്കൊപ്പം മാസായി അനശ്വര

മോഹന്‍ലാലുമായി പുതിയ സിനിമ വരുന്നുണ്ടെന്നും സംവിധായകന്‍ ഭദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു ബി​ഗ് ബജറ്റ് ചിത്രമാണ് വരുന്നതെന്നും ഇതുവരെ കാണാത്ത ഒരു മോഹൻലാലിനെ സിനിമയിൽ കാണാനാകുമെന്നും ഭദ്രൻ അറിയിച്ചിരുന്നു. ജിം കെനി എന്നാണ് സിനിമയിൽ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേരെന്നും ശക്തമായ കഥാപാത്രങ്ങളുള്ള ഒരു റോഡ് മൂവി ആണെന്നുമാണ് സംവിധായകൻ പറഞ്ഞത്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ബറോസും ജീത്തു ജോസഫ് സംവിധാനം ചെയ്ത റാം എന്നീ ചിത്രങ്ങളാണ് നടന്‍റേതായി റിലീസ് കാത്തിരിക്കുന്നവ. 

PREV
Read more Articles on
click me!

Recommended Stories

'ഞാൻ അവരുടെ ഇടയിൽ പിആർ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു'; ജോജുവിന്റെ ആരോപണങ്ങൾക്ക് പരോക്ഷ മറുപടി?; ചർച്ചയായി കുഞ്ചാക്കോ ബോബന്റെ വാക്കുകൾ
'അന്ന് കറുപ്പിലും അങ്ങനെ ചെയ്തു, ഇന്ന് വിജയ് പടത്തിലും', ഹൃദയം തകര്‍ന്ന് കണ്ണുനിറച്ച് നടി ആനന്ദി