മലയാളത്തിന്റെ താരരാജാക്കന്മാർ ഒരു ഫ്രെയിമിൽ; അപൂര്‍വ്വ നിമിഷമെന്ന് ആരാധകര്‍

Published : Jun 26, 2022, 06:03 PM ISTUpdated : Jun 26, 2022, 06:20 PM IST
 മലയാളത്തിന്റെ താരരാജാക്കന്മാർ ഒരു ഫ്രെയിമിൽ; അപൂര്‍വ്വ നിമിഷമെന്ന് ആരാധകര്‍

Synopsis

അമ്മ യോ​ഗത്തിൽ പിറന്നാൾ ആഘോഷിച്ചതിന്റെ ചിത്രമാണ് സുരേഷ് ​ഗോപി പങ്കുവച്ചത്.

ലയാള സിനിമയിലെ താരരാജാക്കന്മാരാണ് മമ്മൂട്ടിയും സുരേഷ് ​ഗോപിയും(Suresh Gopi) മോഹൻലാലും. മൂവരും ഒന്നിച്ചെത്തിയ സിനിമകൾ അപൂർവ്വമാണെങ്കിലും താരങ്ങളുടെ ഒത്തുകൂടൽ എപ്പോഴും ആരാധകർ ആഘോഷമാക്കാറുണ്ട്. ഇന്ന് പിറന്നാൾ ആഘോഷിച്ച സുരേഷ് ​ഗോപിക്ക് മമ്മൂട്ടിയും മോഹൻലാലും ആശംസകൾ അറിയിച്ചിരുന്നു. അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോ​ഗത്തിൽ മൂവരും ചേർന്ന് പിറന്നാൾ ആഘോഷിക്കുകയും ചെയ്തു. ഇപ്പോഴിതാ സുരേഷ് ​ഗോപി പങ്കുവച്ച ഫോട്ടോയാണ് ശ്രദ്ധനേടുന്നത്. 

പുറത്താക്കാൻ മാത്രം ഒരും തെറ്റും ചെയ്തിട്ടില്ലെന്ന് ഷമ്മി തിലകൻ, നടപടിക്ക് പിന്നിൽ അച്ഛനോടുള്ള വിരോധം

അമ്മ യോ​ഗത്തിൽ പിറന്നാൾ ആഘോഷിച്ചതിന്റെ ചിത്രമാണ് സുരേഷ് ​ഗോപി പങ്കുവച്ചത്. സുരേഷ് ​ഗോപിക്കൊപ്പം മമ്മൂട്ടിയും മോഹൻലാലും ഉണ്ട്. ഹൃദയ സിമ്പലിനൊപ്പമാണ് സുരേഷ് ​ഗോപി ചിത്രം പങ്കുവച്ചത്. പിന്നാലെ നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി രം​ഗത്തെത്തിയത്. "മലയാളത്തിൻ്റെ മഹാനടന്മാർ, മലയാളത്തിന്റെ താരരാജാക്കന്മാർ വർഷങ്ങൾക്കു ശേഷം ഒരേ ഫ്രെയ്മിൽ... അപൂർവ നിമിഷം ഇതാണ് മലയാള സിനിമ",എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന പാപ്പനാണ് സുരേഷ് ഗോപിയുടെതായി റിലീസ് കാത്തിരിക്കുന്ന ചിത്രം.  'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണിത്. ലേലം, പത്രം, വാഴുന്നോര്‍ തുടങ്ങി ഈ കോമ്പിനേഷനില്‍ പുറത്തെത്തിയ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു. മകൻ ഗോകുലും സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പന്‍. 

'അമ്മ'യിൽ സുരേഷ് ​ഗോപിക്ക് പിറന്നാൾ ആഘോഷം; സന്തോഷം പങ്കിട്ട് മമ്മൂട്ടിയും മോഹൻലാലും

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക