സൂക്ഷിച്ച് നോക്കണ്ടടാ ഉണ്ണീ..ഒരുപിടിയും കിട്ടില്ല; ആള് ചില്ലറക്കാരനല്ല, മലയാളത്തിന്‍റെ ആക്ഷൻ ഹീറോയാ..

Published : Mar 02, 2025, 07:47 PM ISTUpdated : Mar 02, 2025, 08:03 PM IST
സൂക്ഷിച്ച് നോക്കണ്ടടാ ഉണ്ണീ..ഒരുപിടിയും കിട്ടില്ല; ആള് ചില്ലറക്കാരനല്ല, മലയാളത്തിന്‍റെ ആക്ഷൻ ഹീറോയാ..

Synopsis

പ്രിയ താരവും അമ്മയുമാണ് ഫോട്ടോയിൽ ഉള്ളത്.

കുട്ടിക്കാല ഫോട്ടോകൾ കാണുന്നത് എപ്പോഴും കൗതുകമാണ്. പ്രത്യേകിച്ച് സിനിമാ താരങ്ങളുടേത്. അത്തരത്തിൽ നിരവധി താരങ്ങളുടെ കുട്ടിക്കാല ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടിയിട്ടുണ്ട്. ചിലരെ കണ്ടാൽ മനസിലാകുമ്പോൾ മറ്റു ചിലർ ഒരുപാട് മാറിയിട്ടുണ്ടാകും. ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയ ആക്ഷൻ ഹീറോയുടെ കുട്ടിക്കാല ചിത്രമാണ് സോഷ്യലിടത്ത് വൈറൽ ആകുന്നത്. 

പ്രിയ താരവും അമ്മയുമാണ് ഫോട്ടോയിൽ ഉള്ളത്. തന്റെ അമ്മയുടെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചായിരുന്നു നടൻ ഫോട്ടോ പങ്കിട്ടത്. ഒപ്പം "മാർച്ച് 1 എൻ്റെ അമ്മയുടെ ജന്മദിനമാണ്. അപ്പോൾ എനിക്ക് ഏതാനും മാസങ്ങൾ മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ. ഈ മില്യൺ ഡോളർ ചിത്രം കിട്ടിയതിൽ വളരെ സന്തോഷം", എന്നും നടൻ കുറിച്ചിരിക്കുന്നു. 

ഫോട്ടോയിലുള്ള കുട്ടിത്താരം മറ്റാരുമല്ല ബാബു ആന്റണിയാണ്. കണ്ടാൽ ബാബു ആന്റണിയുടെ യാതൊരു സാമ്യവും ഇല്ലതാനും. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ കമന്റുകളുമായി സോഷ്യൽ മീഡിയ ഉപയോക്താക്കളും രം​ഗത്തെത്തി. പണ്ടേ കരാട്ടെ ആണല്ലോ എന്നാണ് പലരും കമന്റ് ചെയ്യുന്നത്. എന്തൊരു മാറ്റം, ഒരുപിടിയും കിട്ടുന്നില്ലെന്ന് പറയുന്നവരും ധാരാളമാണ്. ഒപ്പം അമ്മയ്ക്ക് ആശംസ അറിയിക്കുന്നവരും ഉണ്ട്. 

'കോഴിയും കുമ്പളങ്ങയും തരാന്ന്', ‍ഞാൻ ജീവിച്ചോട്ടെ; തൊഴു കൈകളുമായി വിജയ് ആരാധകൻ ഉണ്ണിക്കണ്ണൻ

അതേസമയം, സാഹസം എന്ന ചിത്രമാണ് ബാബു ആന്‍റണിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. സണ്ണി വെയ്ൻ, നരെയ്ൻ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അഡ്വെഞ്ചർ മൂഡിൽ കഥ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബിബിൻ കൃഷ്ണയാണ്. 'ട്വന്റി വൺ ഗ്രാംസ്' എന്ന ചിത്രത്തിന് ശേഷം ബിബിന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിാണിത്. ബൈജു സന്തോഷ്, യോഗ് ജാപീ, ശബരീഷ് വർമ, സജിൻ ചെറുകയിൽ, ടെസ്സ ജോസഫ്, ജീവ ജോസഫ് എന്നിവരാണ് മറ്റ് വേഷങ്ങളില്‍ എത്തുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത