'കുണുക്ക് പെണ്മണി'കളായി മേഘ്‌നയും ആലീസ് ക്രിസ്റ്റിയും; പിന്തുണയുമായി പ്രേക്ഷകർ

Published : Dec 20, 2022, 01:27 PM IST
'കുണുക്ക് പെണ്മണി'കളായി മേഘ്‌നയും ആലീസ് ക്രിസ്റ്റിയും; പിന്തുണയുമായി പ്രേക്ഷകർ

Synopsis

മിസിസ് ഹിറ്റ്ലര്‍ അടുത്തിടെ 500 എപ്പിസോഡുകള്‍ പിന്നിട്ടിരുന്നു

മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച പരമ്പരയാണ് മിസിസ് ഹിറ്റ്ലർ. വ്യത്യസ്തമായ പ്രമേയത്തോടൊപ്പം പ്രിയ താരങ്ങളും അണിനിരന്നതോടെ മികച്ച പ്രതികരണവുമായാണ് പരമ്പര മുന്നോട്ട് പോകുന്നത്. പരമ്പരയിൽ പ്രധാന വേഷങ്ങളിലെത്തുന്ന രണ്ടുപേരാണ് നായികയായ മേഘ്‌ന വിൻസെന്റും സഹനായികയായ ആലീസ് ക്രിസ്റ്റിയും. ഇരുവരുടെയും അഭിനയത്തിന് നിരവധി ആരാധകരാണുള്ളത്. കൂടാതെ ഇരുവരും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യങ്ങളുമാണ്.

ഇപ്പോഴിതാ രണ്ടുപേരും ഒന്നിച്ചെത്തുന്ന റീൽസ് വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. കുണുക്ക് പെൺമണിയെ നുണുക്ക് വിദ്യകളാൽ എന്ന പാട്ടിനൊപ്പം ഡാൻസ് ചെയ്യുന്ന വീഡിയോയാണ് ആലീസ് ക്രിസ്റ്റി മേഘ്‍നയ്ക്കൊപ്പം പങ്കുവച്ചിരിക്കുന്നത്. കടൽ തീരത്തു നിന്നാണ് ഇരുവരും ഡാൻസ് കളിക്കുന്നത്. വളരെ ആസ്വദിച്ച് കളിക്കുന്ന ഡാൻസിനിടയിൽ ഒരാൾ കയറി വന്ന് ഒരു സ്റ്റെപ് കളിച്ച് പോകുന്നതും കാണാം. ബ്ലൂപ്പേർസ് എന്ന് പറഞ്ഞാണ് ആലീസ് ഡാൻസ് ഷെയർ ചെയ്തിരിക്കുന്നത്. ഷൂട്ടിംഗ് ലൊക്കേഷൻ ഇടവേളകൾ താരങ്ങൾ ആഘോഷമാക്കുകയാണ്. മികച്ച പ്രതികരണം അറിയിച്ച് നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റ് ചെയ്യുന്നത്.

ALSO READ : 'മൂന്ന് സംഘങ്ങള്‍ ലൊക്കേഷന്‍ ഹണ്ടിം​ഗ് നടത്തുന്നു'; എമ്പുരാനെക്കുറിച്ച് പൃഥ്വിരാജ്

അടുത്തിടെ 500 എപ്പിസോഡുകളുടെ നാഴികക്കല്ല് പിന്നിട്ട മലയാളം ടിവിയിലെ ജനപ്രിയ ഷോകളിലൊന്നാണ് ഹിറ്റ്‌ലർ. അരുൺ രാഘവിന്റെയും മേഘ്‌ന വിൻസെന്റിന്റെയും ശ്രദ്ധേയമായ കെമിസ്ട്രി ഷോയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ഇരുവർക്കും ഓൺലൈനിൽ നിരവധി ഫാൻ പേജുകളുമുണ്ട്. ഡി കെയും ജ്യോതിയും കേരളക്കരയുടെ പ്രിയ താരങ്ങളാണ് ഇപ്പോൾ.

ഹിന്ദി ടെലിവിഷൻ പരമ്പരയായ ഗുദ്ദൻ തുംസെ ന ഹോ പായേഗാ എന്ന പരമ്പരയുടെ റീമേക്കാണ് മിസിസ് ഹിറ്റ്ലർ. ബാലതാരമായി അഭിനയ രംഗത്തെത്തിയ മേഘ്‌ന ഏഷ്യാനെറ്റിലെ ചന്ദനമഴ എന്ന സീരിയലിലൂടെയാണ് പ്രശസ്തി നേടിയത്. ബാലതാരമായി തന്നെയായിരുന്നു ആലീസ് ക്രിസ്റ്റിയുടെയും മിനിസ്‌ക്രീൻ അരങ്ങേറ്റം. പിന്നീട് പ്രേക്ഷക ശ്രദ്ധ നേടിയ ഒരുപിടി കഥാപാത്രങ്ങളിലൂടെ മലയാളി മനസുകളിൽ ഇടം പിടിക്കുകയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു
'മോളേ..കിച്ചു ഇറക്കി വിട്ടോ'? ചേച്ചി പൊട്ടിക്കരഞ്ഞു; ഒടുവിൽ മകന്റെ പ്രതികരണം വെളിപ്പെടുത്തി രേണു സുധി