തന്നെ അല്ലു ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തെന്ന് പഴയ നായിക; കലിപ്പില്‍ അല്ലു ആരാധകര്‍, പിന്നീട് സംഭവിച്ചത്.!

By Web TeamFirst Published Mar 19, 2023, 3:30 PM IST
Highlights

അല്ലു അഭിനയിച്ച വരുഡു എന്ന ചിത്രത്തിലെ നായിക ഭാനുശ്രീ മെഹ്‌റയാണ് അല്ലു തന്നെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തുവെന്ന് ആരോപിച്ച് രംഗത്ത് എത്തിയത്.  തന്‍റെ വാദം തെളിയിക്കാന്‍ തന്റെ ട്വിറ്റർ ഹാൻഡിൽ ഒരു സ്ക്രീൻഷോട്ടും  പങ്കിട്ടിട്ടുണ്ട്. 

ദില്ലി: തെലുങ്കില്‍ മാത്രമല്ല ഇന്ത്യയില്‍ മൊത്തം അറിയപ്പെടുന്ന താരമാണ് അല്ലു അർജുൻ. പുഷ്പയുടെ വന്‍ വിജയം താരത്തില്‍ ഉത്തരേന്ത്യയിലും ആരാധകരെ ഉണ്ടാക്കിയിട്ടുണ്ട്.  അല്ലു അർജുൻ ഇപ്പോൾ പുഷ്പയുടെ രണ്ടാം ഭാഗത്തിന്‍റെ ഷൂട്ടിംഗ് തിരക്കിലാണ്. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. അതേ സമയം അല്ലുവിനെതിരെ ആരോപണവുമായി അദ്ദേഹത്തിന്‍റെ പഴയൊരു സിനിമയിലെ നായിക രംഗത്ത് എത്തിയിരിക്കുകയാണ്. 

അല്ലു അഭിനയിച്ച വരുഡു എന്ന ചിത്രത്തിലെ നായിക ഭാനുശ്രീ മെഹ്‌റയാണ് അല്ലു തന്നെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തുവെന്ന് ആരോപിച്ച് രംഗത്ത് എത്തിയത്.  തന്‍റെ വാദം തെളിയിക്കാന്‍ തന്റെ ട്വിറ്റർ ഹാൻഡിൽ ഒരു സ്ക്രീൻഷോട്ടും  പങ്കിട്ടിട്ടുണ്ട്. 

"നിങ്ങൾ എപ്പോഴെങ്കിലും വഴി അറിയാതെ നിന്നുപോയിട്ടുണ്ടോ?, ഒരു കാര്യം ഓര്‍മ്മിപ്പിക്കുന്നു ഞാൻ അല്ലു അർജുനൊപ്പം വരുഡുവിൽ അഭിനയിച്ചു. എന്നാല്‍ പിന്നീട് എനിക്കൊരു ജോലിയും തുടര്‍ന്ന് ലഭിച്ചില്ല. പക്ഷേ എന്റെ പ്രതിസന്ധികളില്‍ രസം കണ്ടെത്താന്‍ ഞാൻ പഠിച്ചു - പ്രത്യേകിച്ചും ഇപ്പോൾ നോക്കൂ അല്ലു അർജുൻ എന്നെ ട്വിറ്ററിൽ ബ്ലോക്ക് ചെയ്തു" -  ഭാനുശ്രീ മെഹ്‌റ ട്വിറ്ററില്‍ കുറിച്ചു. 

If you ever feel like you're stuck in a rut, just remember that I acted in Varudu with Allu Arjun and STILL couldn't get any work. But I've learned to find humor in my struggles – especially now that Allu Arjun has blocked me on Twitter🤷‍♀️ Go subscribe ?https://t.co/mqX2lVNjwx pic.twitter.com/ycSR5yGpfl

— Bhanushree Mehra (@IAmBhanuShree)

സിനിമയില്‍ സജീവം അല്ലാത്ത ഭാനുശ്രീ ഇപ്പോള്‍ യൂട്യൂബറാണ്. ഈ ട്വീറ്റോടെ അല്ലു ഫാന്‍സ് നടിക്കെതിരെ അവരുടെ ട്വീറ്റിന് അടിയില്‍ കമന്‍റുകള്‍ ഇട്ടു തുടങ്ങി. തന്‍റെ കരിയര്‍ നശിക്കാന്‍ കാരണം അല്ലു ചിത്രമാണ് നടി ഉദ്ദേശിച്ചത് എന്ന് പറഞ്ഞായിരുന്നു അല്ലു ആരാധകരുടെ ആക്രമണം. എന്നാല്‍ ഭാനുശ്രീയുടെ ട്വീറ്റ് വാര്‍ത്തയായതിന് പിന്നാലെ അല്ലുവിന്‍റെ ട്വിറ്റര്‍ അക്കൌണ്ട് ഇവരെ അണ്‍ബ്ലോക്ക് ചെയ്തുവെന്നാണ് വിവരം. ഭാനുശ്രീ മെഹ്‌റ തന്നെ മറ്റൊരു ട്വീറ്റില്‍ ഇത് വ്യക്തമാക്കി. 

സന്തോഷ വാര്‍ത്ത അല്ലു അര്‍ജുന്‍ എന്നെ അണ്‍ബ്ലോക്ക് ചെയ്തു. എന്‍റെ കരിയറിലെ തിരിച്ചടികളുടെ പേരില്‍ ഞാന്‍ അദ്ദേഹത്തെ ഒരിക്കലും കുറ്റം പറഞ്ഞിട്ടില്ലെന്ന് ഇവിടെ വ്യക്തമാക്കട്ടെ. എല്ലാം നല്ല രീതിയില്‍ എടുത്തതിന് അല്ലുവിന് നന്ദിയെന്നും രണ്ടാമത്തെ ട്വീറ്റില്‍ നടി പറഞ്ഞു.

Great news, Allu Arjun has unblocked me! To clarify, I NEVER blamed him for my career setbacks. Instead, I've learned to find humor in my struggles and keep moving forward. Stay tuned for more laughs and good vibes! Thanks, Allu Arjun, for being a good sport. pic.twitter.com/oLovQdnWAE

— Bhanushree Mehra (@IAmBhanuShree)

കുറച്ചു കഴിഞ്ഞ് ഒരു വീഡിയോയും നടി പോസ്റ്റ് ചെയ്തു. വളരെ സംഭവ ബഹുലമായിരുന്നു ഇന്നത്തെ ദിവസം. ശുഭരാത്രി. എന്‍റെ ട്വീറ്റ് അല്ലു അർജുൻ ആരാധകരെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതല്ല. ഞാനും അല്ലു ആരാധികയാണ്. എന്റെ സ്വന്തം കരിയറിലെ പ്രശ്നങ്ങളെക്കുറിച്ച് ഞാന്‍  തമാശ പറയുകയായിരുന്നു. നമുക്ക് സ്നേഹവും ചിരിയും പ്രചരിപ്പിക്കാം, വിദ്വേഷമല്ല - വീഡിയോയില്‍ നടി പറയുന്നു. 

Well, that was a rollercoaster of a day !
Goodnight, folks! Just to clear the air - my tweet wasn't intended to hurt any Allu Arjun fans. I'm a fan too! I was just poking fun at my own career struggles. Let's spread love & laughter, not hate. Sweet dreams! 💕 pic.twitter.com/q7l6Gg7mgr

— Bhanushree Mehra (@IAmBhanuShree)

2010 ല്‍ ഇറങ്ങിയ വരുഡു എന്ന ചിത്രത്തിലാണ്  ഭാനുശ്രീ മെഹ്‌റ അല്ലുവിന്‍റെ കൂടെ അഭിനയിച്ചത്. ആക്ഷന്‍ റൊമാന്‍റിക് ചിത്രമായിരുന്നു ഇത്. തമിഴ് നാടന്‍ ആര്യ ആയിരുന്നു ഇതിലെ പ്രധാന വില്ലന്‍. ചിത്രം വരന്‍ എന്ന പേരില്‍ മലയാളത്തിലും മൊഴിമാറ്റം ചെയ്ത് എത്തിയിരുന്നു. ചിത്രം ബോക്സ്ഓഫീസില്‍ വലിയ പ്രകടനമൊന്നും നടത്തിയിരുന്നില്ല. 

പ്രതിഫല കാര്യത്തില്‍ പ്രഭാസിനെ പിന്നിലാക്കി അല്ലു; പുതിയ പടത്തിന് വാങ്ങുന്ന തുക.!

ജവാനിലെ രംഗം ചോര്‍ന്നു; 'മാസ് ചിത്രങ്ങളുടെ ബാപ്പ്' എന്ന് ആരാധകര്‍ വന്‍ ആവേശത്തില്‍

click me!