'അമ്മ'യിൽ സുരേഷ് ​ഗോപിക്ക് പിറന്നാൾ ആഘോഷം; സന്തോഷം പങ്കിട്ട് മമ്മൂട്ടിയും മോഹൻലാലും

Published : Jun 26, 2022, 04:26 PM IST
'അമ്മ'യിൽ സുരേഷ് ​ഗോപിക്ക് പിറന്നാൾ ആഘോഷം; സന്തോഷം പങ്കിട്ട് മമ്മൂട്ടിയും മോഹൻലാലും

Synopsis

ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന പാപ്പനാണ് സുരേഷ് ഗോപിയുടെതായി റിലീസ് കാത്തിരിക്കുന്ന ചിത്രം.

ലയാളികളുടെ പ്രിയ താരമാണ് സുരേഷ് ​ഗോപി(Suresh Gopi). അഭിനേതാവിന് പുറമെ താനൊരു രാഷ്ട്രീയക്കാരനാണെന്നും ​ഗായകനാണെന്നും സുരേഷ് ​ഗോപി തെളിയിച്ചു കഴിഞ്ഞു. സന്നദ്ധപ്രവർത്തനങ്ങളിലും താരം മുൻനിരയിൽ തന്നെയുണ്ട്. ഇന്ന് 64-ാം പിറന്നാൾ ആഘോഷിക്കുന്ന താരത്തിന് ആശംസയുമായി സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് രം​ഗത്തെത്തിയത്. ആരാധകർക്കൊപ്പം തന്നെ പ്രിയതാരത്തിന്റെ പിറന്നാൾ ആഘോഷിക്കുകയാണ് താരസംഘടനയായ അമ്മ. 

അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിൽ സുരേഷ് ഗോപിയുടെ പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. കുടുംബസമേതമാണ് സുരേഷ് ഗോപി യോഗത്തില്‍ പങ്കെടുത്തത്. കേക്ക് മുറിച്ച് സന്തോഷം പങ്കിടുന്ന മോഹൻലാലിനെയും മമ്മൂട്ടിയെയും വീഡിയോകളിൽ കാണാനാകും. 

Suresh Gopi : ഇതുവരെ കാണാത്ത ഗെറ്റപ്പില്‍ സുരേഷ് ഗോപി; 'എസ് ജി 251' സെക്കന്‍ഡ് ലുക്ക്

ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന പാപ്പനാണ് സുരേഷ് ഗോപിയുടെതായി റിലീസ് കാത്തിരിക്കുന്ന ചിത്രം.  'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണിത്. ലേലം, പത്രം, വാഴുന്നോര്‍ തുടങ്ങി ഈ കോമ്പിനേഷനില്‍ പുറത്തെത്തിയ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു. മകൻ ഗോകുലും സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പന്‍. 

അതേസമയം, സുരേഷ് ​ഗോപിയുടെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ഹൈവേയുടെ രണ്ടാഭാ​ഗം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ജയരാജാണ് സംവിധാനം. സുരേഷ് ഗോപിയുടെ കരിയറിലെ 254-ാം ചിത്രത്തിന്‍റെ പ്രഖ്യാപനം ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇതിന്‍റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.

PREV
Read more Articles on
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍