Sreethu krishnan : കിടിലൻ ഡാൻസ് വീഡിയോയുമായി 'അമ്മയറിയാതെ', 'പാടാത്തപൈങ്കിളി' താരങ്ങൾ

Published : May 16, 2022, 04:03 PM IST
Sreethu krishnan : കിടിലൻ ഡാൻസ് വീഡിയോയുമായി 'അമ്മയറിയാതെ', 'പാടാത്തപൈങ്കിളി' താരങ്ങൾ

Synopsis

മലയാളികൾക്ക് സുപരിചിതരായ രണ്ട് താരങ്ങളാണ് ശ്രീതു കൃഷ്ണനും ശ്രീശ്വേതയും. 

മലയാളികൾക്ക് സുപരിചിതരായ രണ്ട് താരങ്ങളാണ് ശ്രീതു കൃഷ്ണനും ശ്രീശ്വേതയും. ഏഷ്യാനെറ്റില്‍ വലിയ പ്രേക്ഷക പ്രിയം നേടി  മുന്നോട്ടു പോകുന്ന പരമ്പര 'അമ്മയറിയാതെ'യിലൂടെ (Ammayariyathe) പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത  'അലീന പീറ്റർ' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തമിഴ് നടിയായ ശ്രീതു കൃഷ്‍ണനാണ് (sreethu Krishnan). ശ്രീതു ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന പരമ്പരയാണ് 'അമ്മയറിയാതെ'. മലയാളികൾക്കെല്ലാം അലീന ടീച്ചർ എന്ന നിലയിലാണ് ശ്രീതുവിനെ അറിയുന്നത്. അത്രത്തോളം ബോൾഡായ, വിദ്യാസമ്പന്നയായ, നിലപാടുള്ള ചെറുപ്പക്കാരിയെയാണ് താരം പരമ്പരയിൽ അവതരിപ്പിക്കുന്നത്. 

അതേസമയം, പ്രദീപ് പണിക്കര്‍ രചന നിർവഹിച്ച് മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പരമ്പര മൗനരാഗത്തിലെ താരമാണ് സോണി, അഥാവ ശ്രീശ്വേത.  പരമ്പര ഇരുകയ്യും നീട്ടി പ്രേക്ഷകർ ഏറ്റെടുത്തപ്പോൾ അതിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവരും പ്രേക്ഷക പ്രിയം നേടി. പരമ്പരയിൽ കല്യാണിയും കിരണും ആയി എത്തുന്നത് ഐശ്വര്യ റാംസായ്, നലീഫ് എന്നിവരാണ്. സോണിയായി എത്തുന്ന  ശ്രീശ്വേത മഹാലക്ഷ്മിയും അമ്മയറിയാതെയിലെ അലീന പീറ്ററായ ശ്രീതുവും ഒരുമിച്ചെത്തിയ ഡാൻസ് വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

കിടിലൻ ഡാൻസ് വീഡിയോയുമായാണ് താരങ്ങൾ വീഡിയോയിൽ എത്തുന്നത്. ചുവപ്പ് പാന്റും ടോപ്പുമായി വ്യത്യസ്ത ലുക്കിലാണ് ശ്രീതു എത്തുന്നത്. സാരിയിൽ മലയാളി പെൺകുട്ടിയായി എത്താറുള്ള കിടിലൻ പുത്തൻ ലുക്കിനെ കുറിച്ചും വീഡിയോക്ക് കമന്റുകളുണ്ട്. തമിഴ് താരങ്ങളാണ് ഇരുവരും. മലയാളിയാണ് ശ്രീതുവെങ്കിലും ചെന്നൈയിലാണ് വള‍ര്‍ന്നത്. 

അഡ്വക്കേറ്റ് അലീന പീറ്റർ എന്ന കരുത്തുറ്റ കഥാപാത്രത്തെയാണ് ശ്രീതു അമ്മയറിയാതെയിൽ അവതരിപ്പിക്കുന്നത്. നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് പരമ്പര പറയുന്നത്.  നേരത്തെ സൂചിപ്പിച്ചതുപോലെ മൌനരാഗത്തിൽ നായക കഥാപാത്രമായ കിരണിന്റെ സഹോദരിയ സോണിയയാണ് ശ്രീശ്വേത വേഷമിടുന്നത്. രണ്ട് പരമ്പരയിലെ താരങ്ങളായിട്ടും ഇരുവരും ഒരുമിച്ചെത്തിയതെങ്ങനെയാണെന്നാണ് ആരാധകരുടെ ചോദ്യം.

നര്‍ത്തകി കൂടിയായ ശ്രീതു തമിഴ് ചാനലുകളില്‍ നിരവധി റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. നിരവധി തമിഴ് സീരിയലുകളിലും പത്ത് എണ്‍ട്രതുക്കുള്ള, റംഗൂണ്‍, ഇരുട്ട് അറയില്‍ മുരട്ട് കുത്ത് എന്നീ സിനിമകളിലും ശ്രീതു വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. 

PREV
click me!

Recommended Stories

പ്രായം 40, അന്നും ഇന്നും ഒരുപോലെ; അസിനെ എന്താ അഭിനയിക്കാൻ വിടാത്തത്? രാഹുലിനോട് ആരാധകർ
'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു