'എന്റെ ബർത്ത് ഡേ ബോയ്ക്ക് ഇന്ന് പതിനെട്ട്'; ​ഗോപി സുന്ദറിന് ആശംസകളുമായി അമൃത

Published : May 31, 2023, 04:00 PM ISTUpdated : May 31, 2023, 04:07 PM IST
'എന്റെ ബർത്ത് ഡേ ബോയ്ക്ക് ഇന്ന് പതിനെട്ട്'; ​ഗോപി സുന്ദറിന് ആശംസകളുമായി അമൃത

Synopsis

2022ൽ ആണ് അമൃത സുരേഷും ​ഗോപി സുന്ദറും റിലേഷനിൽ ആണെന്ന വാർത്തകൾ പുറത്തുവന്നത്.

ഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിങ്ങറിലൂടെ മലയാളികൾക്ക് സുപരിചിതയായ ആളാണ് അമൃത സുരേഷ്. ​ഗായികയ്ക്ക പുറമെ അവതാരികയായിട്ടും അമൃത പ്രേക്ഷകർക്ക് മുന്നിലെത്തി. ഒരുവർഷം മുൻപാണ് അമൃതയും സം​ഗീത സംവിധായകൻ ​ഗോപി സുന്ദറും വിവാഹിതരായത്. പലപ്പോഴും ​ഗോപി സുന്ദറുമൊത്തുള്ള ഫോട്ടോകൾ അമൃത സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇവയെല്ലാം തന്നെ ശ്രദ്ധനേടാറുമുണ്ട്. ഇപ്പോഴിതാ ​ഗോപി സുന്ദറിന് പിറന്നാൾ ആശംസ അറിയിച്ച് കൊണ്ട് അമൃത കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

‘എന്റെ ബർത്ത് ഡെ ബോയ്ക്ക് ഇന്ന് പതിനെട്ട് വയസ് തികഞ്ഞു’, എന്നാണ് ഗോപി സുന്ദറിനെ കെട്ടിപിടിച്ച് നിൽക്കുന്ന ചിത്രം പങ്കുവെച്ച് അമൃത കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെ പിറന്നാൾ ആശംസിക്കുന്നത്. നേരത്തെ ഇരുവരും ഒന്നായിട്ട് ഒരുവർഷം ആയ പോസ്റ്റ് അമൃത പങ്കുവച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

2022ൽ ആണ് അമൃത സുരേഷും ​ഗോപി സുന്ദറും റിലേഷനിൽ ആണെന്ന വാർത്തകൾ പുറത്തുവന്നത്. ഇരുവരും പങ്കുവച്ചൊരു ഫോട്ടോ ആയിരുന്നു ഇതിന് കാരണം.  'പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്', എന്നായിരുന്നു ഫോട്ടോയ്ക്ക് നൽകിയിരുന്ന ക്യാപ്ഷൻ. പിന്നാലെ ഇരുവരും ഒന്നിക്കുന്നുവെന്ന തരത്തിൽ വാർത്തളും പുറത്തുവന്നു.

ഒടുവിൽ അമൃതയും ​ഗോപി സുന്ദറും വിവാഹിതരാകുകയും ചെയ്തു. ഇതിന്റെ പേരിൽ നിരവധി വിമർശനങ്ങളും ഇരുവരും നേരിടുന്നുണ്ട്. പലപ്പോഴും ഇവയ്ക്ക് കുറിയ്ക്ക് കൊള്ളുന്ന മറുപടിയും അമൃത സുരേഷ് നൽകാറുണ്ട്. അടുത്തിടെ 'ലോകത്തിലെ ഏറ്റവും നല്ല ഭർത്താവ്'എന്ന് ​ഗോപി സുന്ദറിന്റെ ഫോട്ടോ പങ്കുവച്ച് അമൃത കുറിച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു. അടുത്തിടെ 'ലോകത്തിലെ ഏറ്റവും നല്ല ഭർത്താവ്'എന്ന് ​ഗോപി സുന്ദറിന്റെ ഫോട്ടോ പങ്കുവച്ച് അമൃത കുറിച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു. പിന്നാലെ നിരവധി പേർ കമന്റുകളുമായി എത്തിയിരുന്നു. 

'ഒരു വിവാഹത്തിൽ പങ്കെടുത്തു, ഇതുപോലെയാണ് ഭക്ഷണം കഴിച്ചത്'; ദം​ഗൽ താരത്തിന്‍റെ ട്വീറ്റ് വൈറല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത