Asianet News MalayalamAsianet News Malayalam

'ഒരു വിവാഹത്തിൽ പങ്കെടുത്തു, ഇതുപോലെയാണ് ഭക്ഷണം കഴിച്ചത്'; ദം​ഗൽ താരത്തിന്‍റെ ട്വീറ്റ് വൈറല്‍

അടുത്തിടെ തന്റെ വിശ്വാസത്തെ ബാധിക്കുന്നുവെന്ന് പറഞ്ഞ് സൈറ സിനിമയിൽ നിന്നും മാറിയിരുന്നു.

actress Zaira Wasim defends woman eating in a niqab nrn
Author
First Published May 30, 2023, 10:47 PM IST

ദംഗൽ എന്ന ആമീർ ഖാൻ ചിത്രത്തിലൂടെ ശ്രദ്ധനേടിയ താരമാണ്  സൈറാ വാസിം. ആമിർഖാന്റെ മകൾ ആയിട്ടാണ് താരം സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. അടുത്തിടെ തന്റെ വിശ്വാസത്തെ ബാധിക്കുന്നുവെന്ന് പറഞ്ഞ് സൈറ സിനിമയിൽ നിന്നും മാറിയിരുന്നു. ഈ അവസരത്തിൽ താരം പങ്കുവച്ചൊരു പോസ്റ്റ് ആണ് ജനശ്രദ്ധനേടുന്നത്. 

ബുർഖ ധരിച്ച ഒരു സ്ത്രീ അവരുടെ നിക്കാബ് മാറ്റാതെ ഭക്ഷണം കഴിക്കുന്നൊരു ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഈ ഫോട്ടോ പങ്കുവച്ചാണ് സൈറയുടെ ട്വീറ്റ്. “ഇപ്പോൾ ഒരു വിവാഹത്തിൽ പങ്കെടുത്തു. ചിത്രത്തിൽ കാണുന്നതുപോലെയാണ് ഞാനും കഴിച്ചത്. അത് എന്റെ മാത്രം ചോയിസ് ആണ്. എനിക്ക് ചുറ്റുമുള്ളവർ എല്ലാം നിക്കാബ് മാറ്റുവാൻ ആവശ്യപ്പെട്ടുവെങ്കിലും ഞാൻ അത് മാറ്റിയില്ല. മറ്റുള്ളവർക്ക് വേണ്ടി ഞങ്ങൾ അത് ചെയ്യില്ല, പൊരുത്തപ്പെടുക”, എന്നാണ് സൈറ കുറിച്ചത്. ഇത് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുക ആണ്. 

മുന്‍പ് ഹജാബ് വിവാദത്തില്‍ പ്രതികരണവുമായി സൈറ രംഗത്തെത്തിയിരുന്നു. ഹിജാബ് ഒരു തെരഞ്ഞെടുപ്പാണെന്ന പാരമ്പര്യ സങ്കല്‍പ്പം തെറ്റായ വിവരമാണെന്ന് നടി കുറിപ്പില്‍ വ്യക്തമാക്കി. ഇസ്ലാമില്‍ഹിജാബ് ഒരു ചോയിസല്ല. ബാധ്യതയാണ്. ഹിജാബ് ഒരു ചോയ്‌സാണെന്ന വാദം സൗകര്യത്തിന്റെയോ അറിവില്ലായ്മയുടെയോ ഫലമാണ്. ഇസ്ലാമില്‍ ഹിജാബ് ഒരു തെരഞ്ഞെടുപ്പല്ല, മറിച്ച് ഒരു കടമയാണ്. ഹിജാബ് ധരിക്കുന്ന ഒരു സ്ത്രീ, താന്‍ സ്‌നേഹിക്കുകയും ആരാധിക്കുകയും സ്വയം സമര്‍പ്പിക്കുകയും ചെയ്ത ദൈവം തന്നോട് കല്‍പിച്ച ഒരു കടമ നിറവേറ്റുന്നുവെന്നും സൈറ വസീം വ്യക്തമാക്കിയിരുന്നു.

അനീതികൾക്കെതിരെയുള്ള സമരങ്ങളോളം വലിയൊരു ലഹരിയും മനുഷ്യായുസ്സിൽ ഇല്ല; ഹരീഷ് പേരടി

 

നന്ദിയോടെയും വിനയത്തോടും കൂടി ഹിജാബ് ധരിക്കുന്ന ഒരു സ്ത്രീയെന്ന നിലയില്‍, മതപരമായ പ്രതിബദ്ധത നിറവേറ്റുന്നതില്‍ നിന്ന് സ്ത്രീകളെ തടയുകയും ഉപദ്രവിക്കുകയും ചെയ്യുന്ന വ്യവസ്ഥിതിയെ എതിര്‍ക്കുന്നതായും അവര്‍ ട്വീറ്റില്‍ വ്യക്തമാക്കി. മുസ്ലിം സ്ത്രീകള്‍ക്കെതിരായ ഈ അനീതി ശരിയല്ല. മുസ്ലിം സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം വേണോ ഹിജാബ് വേണോ എന്നത് ഭരണകൂടം തീരുമാനിക്കുന്ന അവസ്ഥ അനീതിയാണെന്നും സൈറ പറഞ്ഞിരുന്നു. 

Follow Us:
Download App:
  • android
  • ios