പുതിയ ആഢംബര കാര്‍ വാങ്ങി അനന്യ പാണ്ഡേ: വിലകേട്ട് ഞെട്ടി ബോളിവുഡ്

Published : Jul 23, 2024, 12:16 PM IST
പുതിയ ആഢംബര കാര്‍ വാങ്ങി അനന്യ പാണ്ഡേ: വിലകേട്ട് ഞെട്ടി ബോളിവുഡ്

Synopsis

തന്‍റെ പുതിയ കാറിൽ നിന്ന് ഇറങ്ങിയ അനന്യ കാഷ്വൽ ലുക്കില്‍ പാപ്പരാസികള്‍ക്ക് വേണ്ടി പോസും ചെയ്തു. 

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയുമായുള്ള സൗഹൃദത്തിന്‍റെ പേരില്‍ കുറച്ച് ദിവസമായി ബോളിവുഡ് നടി അനന്യ പാണ്ഡേ വാര്‍ത്തകളില്‍ നിറയുന്നുണ്ട്. ഏറ്റവും പുതിയ വാര്‍ത്തകള്‍ പ്രകാരം പുതുപുത്തൻ ലക്ഷ്വറി എസ്‌യുവി നടി സ്വന്തമാക്കിയെന്നാണ് വിവരം. ജൂലൈ 21 തിങ്കളാഴ്ച  3.38 കോടി രൂപ വിലയുള്ള അനന്യയുടെ പുതിയ വെളുത്ത ലാൻഡ് റോവർ റേഞ്ച് റോവർ 3.0 യുമായി മുംബൈയിൽ പ്രത്യക്ഷപ്പെട്ടു. പുതിയ കാറിന്‍റെ അടയാളമായ വാഹനത്തിന്‍റെ  മുൻവശത്ത് മാല കൊണ്ട് അലങ്കരിച്ചിരുന്നു.

തന്‍റെ പുതിയ കാറിൽ നിന്ന് ഇറങ്ങിയ അനന്യ കാഷ്വൽ ലുക്കില്‍ പാപ്പരാസികള്‍ക്ക് വേണ്ടി പോസും ചെയ്തു. അനന്യ ചാരനിറത്തിലുള്ള ടാങ്ക് ടോപ്പും കറുത്ത ഷോർട്ട്സും സ്ലിപ്പറു ധരിച്ച് ലളിതമായാണ് എത്തിയത്. അടുത്തിടെ, 'ബാഡ് ന്യൂസ്' എന്ന സിനിമയിൽ അനന്യ ഒരു അതിഥി വേഷത്തില്‍ എത്തിയിരുന്നു. അടുത്തതായി 'കൺട്രോൾ' എന്ന സിനിമയാണ് നടിയുടെതായി റിലീസ് ചെയ്യാനുള്ളത്. 

അടുത്തിടെ അനന്ത് അംബാനിയുടെയും രാധിക മർച്ചന്‍റിന്‍റെയും വിവാഹത്തിൽ ഹാർദിക്കിന്‍റെയും നടി അനന്യ പാണ്ഡേയുടെയും ഒരു വീഡിയോ വ്യാപകമായ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആഡംബരപൂർണമായ വിവാഹ ആഘോഷവേളയിൽ, ഹാർദിക്കും അനന്യയും ഒരുമിച്ച് നൃത്തം ചെയ്യുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഈ വീഡിയോയില്‍ ഇരുവരുടെയും അടുത്ത ബന്ധവും ബന്ധവും കെമിസ്ട്രിയും പ്രകടമാണ് എന്നാണ് സോഷ്യല്‍ മീഡിയയിലെ കണ്ടെത്തല്‍. 

പരസ്പരം ചേർന്നുള്ള അവരുടെ ഊർജസ്വലമായ നൃത്തച്ചുവടുകൾ പലരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ഇതിന് പിന്നാലെ അവരുടെ ബന്ധത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ നിറയുകയാണ്. ജൂലൈ 12ന് പിടിഐ പോസ്റ്റ് ചെയ്ത ഡാന്‍സ് വീഡിയോയ്ക്ക് അടിയില്‍ ഇത് സംബന്ധിച്ച് നിരവധി കമന്‍റുകള്‍ വരുന്നുണ്ട്.

അടുത്തിടെ ബ്രേക്കപ്പ് അനുഭവിച്ച രണ്ട് വ്യക്തികളാണ് ഇവര്‍ എന്നാണ് പലരും പറയുന്നത്. അനന്യ അടുത്തിടെ ആദിത്യ റോയ് കപൂറുമായുള്ള ബന്ധം അവസാനിപ്പിച്ചതായി കിംവദന്തികൾ പ്രചരിച്ചിരുന്നു. അതിനാല്‍ തന്നെ ചേര്‍ന്ന കൂട്ടുകെട്ടാണ് ഇരുവരും എന്നാണ് പലരും പറയുന്നത്. സത്യത്തില്‍ ഇരുവരും ഒന്നിച്ചാല്‍ നന്നാകും എന്നാണ് മറ്റൊരു കമന്‍റ്. ഇരുവരും നല്ല പങ്കാളികളായിരിക്കും എന്നാണ് ചിലരുടെ കമന്‍റ്. 

റാഹത് ഫത്തേ അലി ഖാനെ ദുബായിൽ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ; പ്രതികരണവുമായി ഗായകന്‍

പുതിയ ജോലിയിലേക്ക്; പൊലീസിലേക്കല്ല, പക്ഷെ സര്‍ക്കാര്‍ സര്‍വീസിലേക്ക്: അപ്സര

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത