'ദി ഈസ് നോട്ട് ജസ്റ്റ് എ വയർ', രണ്ട് മൂന്ന് പിള്ളേരെ പ്രസവിക്കേണ്ടതാ..:'വയര്‍ തെറാപ്പി'യുമായി വെറും വര്‍ഷ

Published : Apr 17, 2026, 04:13 PM IST
Verum varsha

Synopsis

അവതാരക വർഷ രമേഷിന്റെ ഒരു വീഡിയോ വൈറലാകുന്നു. ഓവര്‍ വയറിനെ കുറിച്ചാണ് വര്‍ഷ പറയുന്നത്. ഇതിന് മികച്ച പ്രതികരണമാണ് ലഭിച്ചത്, പലർക്കും ഇത് ആശ്വാസകരവും പ്രചോദനകരവുമായി തോന്നി.

ലയാളികൾക്ക് ഏറെ സുപരിചിതയായ അവതാരകയാണ് വെറും വർഷ എന്ന വർഷ രമേഷ്. കഴിഞ്ഞ മൂന്ന് സീസണായി ഏഷ്യാനെറ്റിലെ സ്റ്റാർ സിം​ഗറിൽ അവതാരകയായി തിളങ്ങുന്ന വർഷയ്ക്ക് ആരാധകരും ഏറെയാണ്. സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന താരം പങ്കുവച്ചൊരു വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. ആണും പെണ്ണും ഒരുപോലെ അഭിമുഖീകരിക്കുന്ന ഓവർ വയറാണ് വർഷയുടെ സംസാര വിഷയം. താൻ ​ഗർഭിണിയുമല്ല പ്രസവിച്ചിട്ടുമില്ലെന്ന് പറഞ്ഞ വർഷ, തനിക്ക് വയറുണ്ടെന്നും അതിനെ താൻ ഒരു സുരക്ഷയായിട്ടാണ് കണക്കാക്കുന്നതെന്നും പറയുന്നു. ഏറെ രസകരമായിട്ടാണ് വർഷ ഈ ടോപ്പിക് അവതരിപ്പിച്ചിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.

"എനിക്ക് അത്യാവശ്യം വയറുണ്ട്. ​ഗർഭിണിയുമല്ല പ്രസവിച്ചിട്ടുമില്ല. പക്ഷേ അതൊന്നും എനിക്കൊരു വിഷയമല്ല. കാരണം എന്താന്ന് അറിയോ ? വെട്ടി വിഴുങ്ങി വെട്ടി വിഴുങ്ങി, കുമിഞ്ഞ് കൂടി കുമിഞ്ഞ് കൂടി, അടിഞ്ഞ് കൂടി അടിഞ്ഞ് കൂടി, എനിക്കങ്ങനെ ഒരു വലിയ വയറായി. ആൾക്കാരെന്നെ നോക്കി പറയും വയറ് വച്ചോ ? വയറ് ചാടിയോ ? വയറ് കൂടിയോ? വയറ് മറഞ്ഞോ ? അങ്ങനെ ആയോ ? ഇങ്ങനെ ആയോ ? അതെ എനിക്ക് വയറുണ്ട്. എനിക്ക് ധാരാളം വയറുണ്ട്. അത് പക്ഷേ വെറുമൊരു വയറല്ല. എന്റെ ആന്തരികാവയവങ്ങൾക്കൊരു സുരക്ഷ എന്ന നിലയിലാണ് ഞാൻ എന്റെ വയറിനെ കാണുന്നത്. എന്റെ പ്രധാനപ്പെട്ട അവയവങ്ങൾക്ക് ഞാൻ സുരക്ഷ കൊടുക്കണ്ടേ. തിന്ന് തിന്ന് വയറ് വച്ചു. കൊഴുപ്പാണല്ലോ അത്. നിങ്ങളെന്നെ ഒന്ന് കുത്തി അല്ലെങ്കിൽ തല്ലി. എന്റെ ഈ കൊഴുപ്പിന്റെ ലെയർ കഴിഞ്ഞിട്ടേ എന്റെ ആന്തരികാവയവങ്ങളിലേക്ക് എത്തുള്ളൂ. ഇതൊരു പ്രൊട്ടക്ഷൻ ലെയറാണ്. വെറുതെ കൊഴുപ്പ് കൂടി കിടക്കുന്നതല്ല. ഫോണിന് സ്ക്രീൻ കാർഡ്, കവറ്. സ്കിന്നിന് സൺസ്ക്രീന്, മോയ്ച്വറൈസർ. മുടിക്ക് ഷാംമ്പൂ, കണ്ടീഷണർ തുടങ്ങി എന്തെല്ലാം സുരക്ഷയാണ് ഈ ലോകത്ത്. എന്റെ അവയവങ്ങൾക്ക് സുരക്ഷ വേണ്ടേ ? എന്റെ ​ഗർഭപാത്രം രണ്ട് മൂന്ന് പിള്ളേരെ പ്രസവിക്കാനുള്ളതാണ്. അത് ഞാൻ സേഫ് ആക്കി വയ്ക്കണ്ടേ. ആരെങ്കിലും തട്ടുകയോ മുട്ടുകയോ ചെയ്ത് വല്ലതും പറ്റിയാൽ ഞാൻ എന്തോ ചെയ്യും. പുറത്തൂന്ന് നോക്കുമ്പോൾ നിങ്ങൾക്ക് ഞാനൊരു തീറ്റ പണ്ടാരമായിട്ട് തോന്നും. പക്ഷേ ഞാനിത് എന്റെ ഭാവിക്ക് വേണ്ടി ചെയ്യുന്ന കാര്യമാണ്. വയറ് ചാടിയല്ലോ എന്ന് പറയുന്നവർക്ക് ഇതൊന്ന് അയച്ച് കൊടുത്തിട്ട് പറ 'ദി ഈസ് നോട്ട് ജസ്റ്റ് എ വയർ', എന്റെ പ്രൊട്ടക്ഷനാണ്. എനിക്ക് കുറച്ച് വയറുണ്ടായിക്കോട്ടെ. അതവിടെ ഇരുന്നോട്ടേ. നിനക്ക് പ്രൊട്ടക്ഷൻ വേണ്ടെങ്കിൽ വേണ്ട. പക്ഷേ എനിക്ക് വേണം. അത്രേയുള്ളൂ. ഓർമയിലിരിക്കട്ടെ", എന്നാണ് വർഷ പറഞ്ഞത്.

പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്ത് എത്തിയത്. ഇപ്പോഴാണ് ഒരു സമാധാനമായതെന്നും കുറച്ചൂടെ നേരത്തെ ഈ വീഡിയോ ചെയ്യേണ്ടതായിരുന്നുവെന്നുമാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. മോട്ടിവേഷൻ എന്നൊക്കെ പറഞ്ഞാൽ ഇതാണെന്നും നിരവധി പേർ പറയുന്നു. 'അത്യാവശ്യം നല്ല പ്രൊട്ടക്ഷൻ ഉള്ള എനിക്ക് ഇത് കണ്ടപ്പോ ആശ്വാസമായി, ഒരു അടിയോ ഇടിയോ ഒക്കെ ഉണ്ടാകുമ്പോ ഞാൻ വയറു വെച്ചാണ് തടുക്കാറ്, ആഹാ എന്ത് കൊണ്ട് ഇത് ആദ്യമേ പറഞ്ഞില്ല, എന്തായാലും ആദ്യം പോയി കുറച്ചു ഐസ്ക്രീംസ് കഴിക്കട്ടെ, ഇതു കണ്ടപ്പോ ഉണ്ടായ ഒരു സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല, ഇപ്പോഴാ എനിക്ക് സമാധാനമായത്', എന്നിങ്ങനെ പോകുന്നു രസകരമായ കമന്റുകൾ.

PREV
Read more Articles on
click me!

Recommended Stories

ചിരാ​ഗ് പാസ്വാനുമായി പ്രണയത്തിലാണോ? സോഷ്യൽമീഡിയയിൽ ചർച്ചയോട് ചർച്ച, ഒടുവിൽ എല്ലാത്തിനും മറുപടി നൽകി കങ്കണ
399 രൂപ എനിക്ക് കിട്ടില്ല, ഒരുകോടി എന്നത് തെറ്റ്, സബ്സ്ക്രിപ്ഷൻ ന്യൂഡിറ്റിയല്ല; 'പര്‍പ്പിള്‍ ഹാല്‍സിയന്‍' അശ്വിനി