'എൻറെ പ്രിയപ്പെട്ടതെല്ലാം ഒറ്റ ഫ്രെയിമിൽ', സന്തോഷം പങ്കിട്ട് അഞ്ജലി ശരത്ത്

Published : Nov 28, 2023, 04:43 PM IST
'എൻറെ പ്രിയപ്പെട്ടതെല്ലാം ഒറ്റ ഫ്രെയിമിൽ', സന്തോഷം പങ്കിട്ട് അഞ്ജലി ശരത്ത്

Synopsis

മഴ എന്നാണ് കുഞ്ഞിന് താരങ്ങൾ നൽകിയ പേര്. പൊതുവെ സെലിബ്രിറ്റികൾ സ്റ്റാറ്റസിന് അനുസ​രിച്ച് ആശുപത്രി തെരഞ്ഞെടുക്കുമ്പോൾ‌ സാധാരണക്കാരിയായുള്ള അഞ്ജലിയുടെ ജീവിതരീതിയാണ് ആരാധകരെ ആകർഷിച്ചത്.

തിരുവനനന്തപുരം: സുന്ദരി എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് പരിചിതയായ നടിയാണ് അഞ്ജലി ശരത്. സീരിയലിൽ നിന്ന് ഒഴിവായ ശേഷ സോഷ്യൽ മീഡിയയിൽ വളരെ സജീവമായിരുന്നു താരം. ഭർത്താവിനൊപ്പമുള്ള റീൽ വീഡിയോസ് എല്ലാം അഞ്ജലി നിരന്തരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഗർഭകാലത്തെ വിശേഷങ്ങളും നടി പങ്കുവച്ചിരുന്നു. പ്രസവിച്ചു എന്ന സന്തോഷ വാർത്ത പങ്കുവച്ച് ഭർത്താവും സംവിധായകനുമായ ശരത്തും ഇൻസ്റ്റഗ്രാമിൽ എത്തിയിരുന്നു.

ഇപ്പോഴിതാ, തൻറെ പ്രിയപ്പെട്ടവരെല്ലാം ഒന്നിച്ചെന്ന സന്തോഷം പങ്കുവെക്കുകയാണ് അഞ്ജലി. കുഞ്ഞിനെയും കൈയിലെടുത്ത് ഭർത്താവിൻറെ തോളിൽ ചാരി നിൽക്കുന്ന ചിത്രത്തിനൊപ്പമാണ് അഞ്ജലി കുറിക്കുന്നത്. താരത്തിൻറെ സഹോദരിയും ഒപ്പമുണ്ട്. പ്രസവശേഷം കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും സിസേറിയന് ശേഷമുള്ള അവസ്തകളുമെല്ലാം റീൽസിലൂടെ പ്രേക്ഷകർക്ക് മുന്നിൽ നടി പങ്കുവെക്കാറുണ്ടായിരുന്നു. സമാന അനുഭവമുള്ള നിരവധിപ്പേരായിരുന്നു ഇതിന് കമൻറുമായി എത്തുന്നതും. 

മഴ എന്നാണ് കുഞ്ഞിന് താരങ്ങൾ നൽകിയ പേര്. പൊതുവെ സെലിബ്രിറ്റികൾ സ്റ്റാറ്റസിന് അനുസ​രിച്ച് ആശുപത്രി തെരഞ്ഞെടുക്കുമ്പോൾ‌ സാധാരണക്കാരിയായുള്ള അഞ്ജലിയുടെ ജീവിതരീതിയാണ് ആരാധകരെ ആകർഷിച്ചത്. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്ത സുന്ദരിയിലെ ടൈറ്റിൽ റോൾ അഞ്ജലിക്ക് കരിയറിൽ ബ്രേക്കായിരുന്നു. പക്ഷെ അതേ സീരിയൽ തന്നെ പല പ്രശ്നങ്ങളും അഞ്ജലിയുടെ ജീവിതത്തിൽ സൃഷ്ടിച്ചു. സംവിധായകന്‍ ശരത്തിനെയാണ് അഞ്ജലി വിവാഹം ചെയ്തത്. 

സുന്ദരി സീരയലിന്റെ സഹസംവിധായകനായിരുന്നു ശരത്ത്. ലൊക്കേഷനില്‍ വെച്ച് ഉണ്ടായ പ്രണയമാണ് ഒളിച്ചോട്ടത്തിലും വിവാഹത്തിലും എത്തിച്ചത്. അഞ്ജലിയുടെ വീട്ടുകാരുടെ എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ടുള്ള വിവാഹമായിരുന്നു. വിവാഹ ആവശ്യങ്ങൾക്കായി സീരിയലിൽ നിന്ന് അവധിയെടുത്ത അഞ്‍ജലി ശരത്തിനെ പിന്നീട് അണിയറപ്രവർത്തകർ പുറത്താക്കി. നാല് മാസം സീരിയലിൽ അഭിനയിച്ചതിന്റെ പ്രതിഫലം പോലും നൽകിയിട്ടില്ലെന്നും അഞ്ജലി ശരത്ത് പറഞ്ഞിരുന്നു. പുതിയ നായിക സീരിയലിൽ എത്തിയതോടെ സ്ഥിരം പ്രേക്ഷകർ കാരണം തിരക്കിയപ്പോഴാണ് സീരിയലിൽ നിന്നും പുറത്താക്കിയ വിവരം അഞ്ജലി വെളിപ്പെടുത്തിയത്.

50 കോടിയുടെ ബംഗ്ലാവ് മകള്‍ക്ക് ഇഷ്ടദാനം നല്‍കി അമിതാഭ് ബച്ചന്‍.!

കുട്ടിയെ തിരിച്ചറിയാൻ മാധ്യമ പ്രവർത്തകരുടെ പങ്കാണ് പ്രധാനമായതെന്ന് ഷെയ്ന്‍ നിഗം
 

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത