Asianet News MalayalamAsianet News Malayalam

50 കോടിയുടെ ബംഗ്ലാവ് മകള്‍ക്ക് ഇഷ്ടദാനം നല്‍കി അമിതാഭ് ബച്ചന്‍.!

ഏകദേശം 50.63 കോടി രൂപ വിലമതിക്കുന്ന ബംഗ്ലാവിന്റെ ഉടമസ്ഥാവകാശ കൈമാറ്റം നവംബർ 8ന് രണ്ട് വ്യത്യസ്ത ഇഷ്ടദാന കരാര്‍ വഴിയാണ്...

Amitabh Bachchan gifts Rs 50 crore bungalow Prateeksha to daughter Shweta Bachchan vvk
Author
First Published Nov 26, 2023, 1:55 PM IST

മുംബൈ: ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചൻ  മകൾ ശ്വേതയ്ക്ക് ബംഗ്ലാവ് 'പ്രതീക്ഷ' എഴുതി നല്‍കിയതായി റിപ്പോർട്ട്. ജുഹുവിലെ അമിതാഭിന്‍റെ ആദ്യ വീടാണ് പ്രതീക്ഷ, മാതാപിതാക്കളായ ഹരിവംശ് റായ് ബച്ചനും തേജി ബച്ചനുമൊപ്പം അവിടെയാണ് ബോളിവുഡിലെ തുടക്കകാലത്ത് അമിതാഭ് താമസിച്ചത്. ജൽസ, ജനക് എന്നീ ബംഗ്ലാവുകളും മുംബൈയില്‍ അമിതാഭ് ബച്ചനുണ്ട്.

ഏകദേശം 50.63 കോടി രൂപ വിലമതിക്കുന്ന ബംഗ്ലാവിന്റെ ഉടമസ്ഥാവകാശ കൈമാറ്റം നവംബർ 8ന് രണ്ട് വ്യത്യസ്ത ഇഷ്ടദാന കരാര്‍ വഴിയാണ് 50.65 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടി അടച്ച് വീട് കൈമാറ്റം നടത്തിയത് എന്നാണ്  മണി കൺട്രോൾ റിപ്പോർട്ട് ചെയ്യുന്നത്.

അമിതാഭും കുടുംബവും അദ്ദേഹത്തിന്‍റെ സിനിമ കരിയറിലെ ആദ്യ വർഷങ്ങളിൽ പ്രതീക്ഷയിലാണ് താമസിച്ചിരുന്നത്. പ്രശസ്ത ഹിന്ദികവിയായ ഹരിവംശ് റായ് ബച്ചനാണ് പ്രതീക്ഷ എന്ന പേര് വീടിന് നല്‍കിയത്.

നേരത്തെ ഈ വീടിന് പ്രതീക്ഷ എന്ന് പേരിട്ടത് സംബന്ധിച്ച് ബച്ചന്‍ തന്‍റെ വ്ളോഗില്‍ എഴുതിയിരുന്നു. “ഞങ്ങൾ അദ്ദേഹത്തെയും മാജിയെയും ഞങ്ങളോടൊപ്പം താമസിക്കാൻ ക്ഷണിച്ചപ്പോൾ ബാബുജി വീട് കണ്ടു, അതിന് .. പ്രതീക്ഷാ.. എന്ന് പേരിട്ടു, അത് അദ്ദേഹത്തിന്റെ ഒരു കൃതിയുടെ വരിയിൽ നിന്നാണ് എടുത്തത്" , ആ വരികള്‍ അടക്കം അമിതാഭ് കുറിച്ചിരുന്നു. 

"പ്രതീക്ഷയിലാണ് കുട്ടികൾ വളര്‍ന്നത്. അവരുടെ ജന്മദിനങ്ങളും ഉത്സവ ആഘോഷങ്ങളും എല്ലാം വീട്ടിലെ ഗുൽമോഹർ മനോഹരമായ വൃക്ഷത്തിന് അടുത്തായിരുന്നു. വേനൽക്കാലത്ത് വിരിഞ്ഞ ഓറഞ്ച് പൂക്കൾ അതിനെ മനോഹരമാക്കിയിരുന്നു. കുട്ടികൾ വിവാഹിതരായതും ഇവിടെ വച്ചാണ്" - അമിതാഭ് കൂട്ടിച്ചേര്‍ക്കുന്നു.

2007ല്‍ അഭിഷേക് ബച്ചന്‍ ഐശ്വര്യ റായി വിവാഹം നടന്നത് പ്രതീക്ഷയില്‍ വച്ചായിരുന്നു. ഇപ്പോള്‍ മുംബൈയിലെ ജല്‍സയിലാണ് ബച്ചന്‍ കുടുംബം താമസിക്കുന്നത്. 

ഞാന്‍ സൂപ്പര്‍താര പദവിക്ക് അര്‍ഹനല്ല, കാരണം ഇതാണ് വെളിപ്പെടുത്തി സല്‍മാന്‍ ഖാന്‍

അര്‍ജുന്‍ റെഡി, ആനിമല്‍ സംവിധായകന്‍ സന്ദീപ്‌ റെഡി വംഗയും പ്രഭാസും ഒന്നിക്കുന്ന ‘സ്പിരിറ്റ്’
 

Latest Videos
Follow Us:
Download App:
  • android
  • ios