'ആ ചോദ്യങ്ങൾക്കുള്ള ഉത്തരം'; സന്തോഷം വെളിപ്പെടുത്തി അശ്വതി

Published : Mar 25, 2021, 08:59 PM IST
'ആ ചോദ്യങ്ങൾക്കുള്ള ഉത്തരം'; സന്തോഷം വെളിപ്പെടുത്തി അശ്വതി

Synopsis

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ അവതാരകയാണ് അശ്വതി ശ്രീകാന്ത്. മുമ്പ് അവതാരകയായിരുന്നു എന്ന് പറയുന്നതാകും ഇപ്പോൾ ശരി. കാരണം മറ്റൊന്നുമല്ല, മിനിസ്‌ക്രീനിലെ നിറസാനിധ്യമായി മാറിയിരിക്കുകയാണ് അശ്വതി ഇപ്പോള്‍.

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ അവതാരകയാണ് അശ്വതി ശ്രീകാന്ത്. മുമ്പ് അവതാരകയായിരുന്നു എന്ന് പറയുന്നതാകും ഇപ്പോൾ ശരി. കാരണം മറ്റൊന്നുമല്ല, മിനിസ്‌ക്രീനിലെ നിറസാനിധ്യമായി മാറിയിരിക്കുകയാണ് അശ്വതി ഇപ്പോള്‍. ചക്കപ്പഴം എന്ന സൂപ്പർ ഹിറ്റ് പരമ്പരയിലൂടെ അഭിനയരംഗത്തേക്കും അശ്വതി കടന്നിരുന്നു.

തന്റെ വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ടും നിലപാടുകള്‍ തുറന്നുപറഞ്ഞും നിരന്തരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അശ്വതി. പരമ്പരയിലെ ആശ എന്ന കഥാപാത്രത്തെ ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിലും ഈ സ്വീകാര്യത വ്യക്തമാണ്. നിലവിൽ പരമ്പരയിൽ ആശ ഗർഭിണിയാണെന്നാണ് കാണിക്കുന്നത്. ഈ എപ്പിസോഡുകൾ പുറത്തുവന്നപ്പോൾ തന്നെ ആരാധകർ പങ്കുവച്ച സംശയം സാധൂകരിക്കുകയാണ് അശ്വതിയുടെ പുതിയ പോസ്റ്റ്.

ഓഫ് സ്ക്രീനിലും താൻ ഗർഭിണിയാണെന്ന വലിയൊരു സന്തോഷവാർത്തയാണ് ആരാധകരുമായി താരം പങ്കുവയ്ക്കുന്നത്. റിയലോ റീലോ എന്ന ചോദ്യങ്ങൾക്കുള്ള ഉത്തരമിതാ എന്ന കുറിപ്പുമായാണ് താരം  മകൾ പദ്മയ്ക്ക് കൂട്ടായി ഒരു കുഞ്ഞ് കൂടി എത്തുന്നു എന്ന വിശേഷം പങ്കുവച്ചത്. 

മൂത്ത സഹോദരിയാകാൻ പോകുന്ന സന്തോഷത്തിലാണ് കുഞ്ഞ് പദ്മയും. അശ്വതിയും ഭർത്താവും ഒപ്പം, വൈകാതെ മൂത്ത സഹോദരിയാകുമെന്ന എഴുതിയ സ്ലേറ്റു പിടിച്ചുനിൽക്കുന്ന പദ്മയുമാണ് ചിത്രത്തിലുള്ളത്. ഇതിനോടകം ആരാധകർ സന്തോഷം ഏറ്റെടുത്ത് ആശംസകളുമായി എത്തിക്കഴിഞ്ഞു.

PREV
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി