'കുട്ടിക്കുറുമ്പന്റെ നാലാം പിറന്നാളാണ്'; മകന്റെ പിറന്നാള്‍ വിശേഷം പങ്കുവച്ച് ജിഷിന്‍

By Web TeamFirst Published Mar 25, 2021, 8:20 PM IST
Highlights

മിക്കപ്പോഴും മകന്റെ പിറന്നാളിന് വീട്ടിലുണ്ടാകാറില്ലെന്നും, ഏതായാലും ഇത്തവണ ഒരു ദിവസം മുന്നെ ആണെങ്കിലും ആഘോഷത്തില്‍ പങ്കുചേരാന്‍ പറ്റിയെന്നാണ് ജിഷിന്‍ പറയുന്നത്.

മിനിസ്‌ക്രീനിലേയും സോഷ്യല്‍ മീഡിയയിലേയും സജീവ താരങ്ങളായ ജിഷിന്‍ മോഹനും വരദയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. സോഷ്യല്‍ മീഡിയയിലൂടെ ആരാധകരോട് നിരന്തരം സംവാദിക്കുന്ന ചുരുക്കം മിനിസ്‌ക്രീന്‍ താരങ്ങളിലൊരാളായ ജിഷിന്റെ രസകരമായ കുറിപ്പുകളും ചിത്രങ്ങളുമൊക്കെ മിക്കപ്പോഴും വൈറലാകാറുണ്ട്. മനോഹരമായ ജിഷിന്റെ പോസ്റ്റുകളോട് കൗതുകത്തോടെയാണ് ആരാധകര്‍ പ്രതികരിക്കാറുള്ളത്. ഇരുവരുടേയും മകനായ ജിയാനും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവനാണ്. ജിയാന്റെ വികൃതികളും വീട്ടിലെ മനോഹരമായ വിശേഷങ്ങളും ജിഷിന്‍ പങ്കുവയ്ക്കാറുണ്ട്. മകന്‍ ജിയാന്റെ പിറന്നാള്‍ വിശേഷം പങ്കുവച്ചിരിക്കുകയാണ് ജിഷിന്‍.

മിക്കപ്പോഴും മകന്റെ പിറന്നാളിന് വീട്ടിലുണ്ടാകാറില്ലെന്നും, ഏതായാലും ഇത്തവണ ഒരു ദിവസം മുന്നെ ആണെങ്കിലും ആഘോഷത്തില്‍ പങ്കുചേരാന്‍ പറ്റിയെന്നാണ് ജിഷിന്‍ പറയുന്നത്. എല്ലാ തവണയും പിറന്നാളിന്‍ കൃത്യമായി ഷൂട്ടിന്റെ ഡേറ്റ് വരുമെന്നും, അതിനാല്‍ ജിയാനൊപ്പം പിറന്നാള്‍ ആഘോഷിക്കാനാകാറില്ലെന്നും, ഇത്തവണയും അതുപോലെതന്നെ പിറന്നാള്‍ ദിനത്തില്‍ ഷൂട്ട് ഉള്ളതിനാല്‍ തലേദിവസം തന്നെ ജിഷിന്‍ മകനുമൊന്നിച്ച് പിറന്നാള്‍ ആഘോഷിച്ചുവെന്നുമാണ് കുറിപ്പില്‍ ജിഷിന്‍ പറയുന്നത്. പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളും, വീഡിയോയും തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ജിഷിന്‍ പങ്കുവച്ചിട്ടുണ്ട്. നിരവധി ആളുകളാണ് ജിയാന് പിറന്നാളാശംസകളുമായി ജിഷിന്റെ പോസ്റ്റിന് കമന്റുമായെത്തുന്നത്.

കുറിപ്പിങ്ങനെ

ഇന്ന് എന്റെ കുട്ടിക്കുറുമ്പന്‍ ജിയാന്റെ നാലാം പിറന്നാള്‍. എപ്പോഴും എന്റെ വിധിയാണ് മോന്റെ പിറന്നാളിന് കൂടാന്‍ പറ്റാതെ വരുന്നത്. പതിവ് പോലെ ഇപ്രാവശ്യവും ഷൂട്ട് കുടുങ്ങി. പക്ഷെ ഇത്തവണ ഞാന്‍ വിട്ടില്ല. ഷൂട്ടിനു പുറപ്പെടുന്നതിനു മുന്‍പ് ഇന്നലെ രാത്രി തന്നെ കഫേയില്‍ ചെന്ന് കേക്ക് കട്ട് ചെയ്ത്, അവന് ആവശ്യമുള്ള കളിപ്പാട്ടങ്ങളും വാങ്ങിക്കൊടുത്ത് ആഘോഷിച്ചു. ഞാന്‍ ഇല്ലെങ്കിലും ഇന്നത്തെ ആഘോഷവും നീ പൊളിക്ക് മുത്തേ..'

click me!