'കോഫി വിത്ത് ഡിആർകെ'; നേരത്തെ അറിഞ്ഞിരുന്നെങ്കിലെന്ന് ആരാധകർ

Published : Mar 25, 2021, 05:56 PM IST
'കോഫി വിത്ത് ഡിആർകെ'; നേരത്തെ അറിഞ്ഞിരുന്നെങ്കിലെന്ന് ആരാധകർ

Synopsis

ബിഗ് ബോസ് സീസൺ മൂന്നിൽ വൈൽഡ് കാർഡ് എൻട്രിയായി എത്തി രണ്ടാഴ്ചയ്ക്ക് ശേഷം പുറത്തേക്ക് പോയ താരമാണ് മിഷേൽ.   

ബിഗ് ബോസ് സീസൺ മൂന്നിൽ വൈൽഡ് കാർഡ് എൻട്രിയായി എത്തി രണ്ടാഴ്ചയ്ക്ക് ശേഷം പുറത്തേക്ക് പോയ താരമാണ് മിഷേൽ ആൻ ഡാനിയേൽ. സജിന-ഫിറോസ് ദമ്പതികൾക്കൊപ്പം ബിഗ് ബോസ് വീട്ടിലേക്ക് എത്തിയ മിഷേൽ വൈകാതെ എവിക്ടഡ് ആയി പുറത്തേക്ക് പോയിരുന്നു. മോശം പ്രകടനത്തിന് ജയിൽ ശിക്ഷയും അനുഭവിച്ച ശേഷമായിരുന്നു മിഷേൽ പുറത്തായത്. പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു മിഷേൽ പുറത്തായത്. പുറത്തെത്തിയ ശേഷം, കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടത്തിരിക്കുന്നത്.

ബിഗ് ബോസ് സീസൺ രണ്ടിലെ മത്സരാർത്ഥിയായിരുന്ന രജിത് കുമാറിനൊപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. കോഫി വിത്ത് ഡിആർകെ എന്ന ക്യാപ്ഷനോടെയാണ് മിഷേൽ ചിത്രം പങ്കുവച്ചത്. ഡിആർകെ ഫാൻസ്‌ എല്ലാവരും ചിത്രത്തിന് കമന്റുകളുമായി എത്തുന്നുണ്ട്. രജിത് സാർ ഫാൻ ആയിരുന്നോ, രജിത്തേട്ടന്റെ ആളായിരുന്നോ തുടങ്ങിയ ചോദ്യങ്ങളുമായാണ് ആരാധകരുടെ വരവ്. ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ.... എന്നു തുടങ്ങിയ കമന്റുകളും കാണാം.

കഴിഞ്ഞ സീസണിൽ വലിയ ആരാധകരുള്ള മത്സരാർത്ഥിയായിരുന്നു രജിത് കുമാർ. പലപ്പോഴും എലിമിനേഷനിലെത്തിയിട്ടും രജിത് കുമാർ പ്രേക്ഷകരുടെ പിന്തുണയോടെ രക്ഷപ്പെട്ടിരുന്നു. നേരത്തെ അറിഞ്ഞിരുന്നെങ്കിൽ രജിത് ആർമി മിഷേലിനെ പിന്തുണച്ചേനെ എന്ന തരത്തിലാണ് പലരുടെയും കമന്റുകൾ.

PREV
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി