വീട്ടിലുണ്ടായ തണ്ണിമത്തൻ വിളവെടുത്ത് അനു സിത്താര; കമന്റുമായി ആരാധകരും താരങ്ങളും, വീഡിയോ

Web Desk   | Asianet News
Published : Dec 19, 2020, 08:51 AM ISTUpdated : Dec 19, 2020, 08:55 AM IST
വീട്ടിലുണ്ടായ തണ്ണിമത്തൻ വിളവെടുത്ത് അനു സിത്താര; കമന്റുമായി ആരാധകരും താരങ്ങളും, വീഡിയോ

Synopsis

ലോക്ഡൗണിനിടെ അനു ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു. എന്റെ ഏദന്‍ തോട്ടം എന്ന പേരിലാണ് വീട്ടിലെ വലിയ കൃഷിത്തോട്ടത്തിന്റെ വീഡിയോ താരം പങ്കുവച്ചത്.

വീട്ടിലുണ്ടായ തണ്ണിമത്തൻ മുറിക്കുന്ന വീഡിയോ പങ്കുവച്ച് നടി അനു സിത്താര. തണ്ണിമത്തൻ പൊട്ടിച്ചെടുത്ത താരം അതിനെ അടുക്കളയില്‍ കൊണ്ടു പോയി മുറിക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. കഴിച്ച തണ്ണിമത്തന്റെ വിത്തിട്ട് തനിയെ മുളച്ചതാണിതെന്ന് നേരത്തെ പങ്കുവച്ച വീഡിയോയില്‍ അനു പറഞ്ഞിരുന്നു.

വീഡിയോ പങ്കുവച്ചതിന് പിന്നാലെ കമന്റുമായി നടി പ്രാചി തെഹ്ലാൻ ഉൾപ്പടെയുള്ള താരങ്ങളും ആരാധകരും എത്തിയിട്ടുണ്ട്. എനിക്കും വേണം അനു ചേച്ചി എന്നാണ് പ്രാചിയുടെ കമന്റ്. ഇങ്ങോട്ടേക്ക് വരൂ എന്ന മറുപടിയും അനു സിത്താര നല്‍കിയിട്ടുണ്ട്. തന്റെ ഓര്‍ഗാനിക് കൃഷിയെ കുറിച്ച് നേരത്തെയും അനു സിത്താര പങ്കുവച്ചിരുന്നു.

ലോക്ഡൗണിനിടെ അനു ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു. എന്റെ ഏദന്‍ തോട്ടം എന്ന പേരിലാണ് വീട്ടിലെ വലിയ കൃഷിത്തോട്ടത്തിന്റെ വീഡിയോ താരം പങ്കുവച്ചത്. ഓറഞ്ച്, സപ്പോട്ട, ലൂബി, അമ്പഴം, ഒട്ടേറെയിനം പേര, റംബുട്ടാന്‍, മുന്തിരി, നാരകം, മാവ്, പേരയ്ക്ക, മള്‍ബറി, ചാമ്പ, മുരിങ്ങ തുടങ്ങിയവയാണ് പ്രധാനമായും വീടിന്റെ മുന്‍ ഭാഗത്ത് നട്ടുവളര്‍ത്തുന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി, ജോജു ജോര്‍ജ് എന്നിവര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും തങ്ങളുടെ കൃഷിയുടെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു.

PREV
click me!

Recommended Stories

'ഞാൻ അവരുടെ ഇടയിൽ പിആർ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു'; ജോജുവിന്റെ ആരോപണങ്ങൾക്ക് പരോക്ഷ മറുപടി?; ചർച്ചയായി കുഞ്ചാക്കോ ബോബന്റെ വാക്കുകൾ
'അന്ന് കറുപ്പിലും അങ്ങനെ ചെയ്തു, ഇന്ന് വിജയ് പടത്തിലും', ഹൃദയം തകര്‍ന്ന് കണ്ണുനിറച്ച് നടി ആനന്ദി