'അച്ഛന്റെ മികച്ച ഇന്നിങ്സ് പിറന്ന രാത്രിയെന്ന് ഒരിക്കലവൾ മനസ്സിലാക്കും': ഹൃദ്യമായ കുറിപ്പുമായി അനുഷ്ക

Published : Oct 23, 2022, 09:23 PM IST
'അച്ഛന്റെ മികച്ച ഇന്നിങ്സ് പിറന്ന രാത്രിയെന്ന് ഒരിക്കലവൾ മനസ്സിലാക്കും': ഹൃദ്യമായ കുറിപ്പുമായി അനുഷ്ക

Synopsis

ദീപാവലിയുടെ തലേന്ന് ആളുകളുടെ ജീവിതത്തിൽ ഒരുപാട് സന്തോഷം വിരാട് കൊണ്ടുവന്നുവെന്ന് അനുഷ്ക കുറിക്കുന്നു.

ട്വന്റി- 20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ മികച്ച വിജയം സ്വന്തമാക്കിയ ആവേശത്തിലാണ് ടീം ഇന്ത്യ. മുൻ ക്യാപ്റ്റൻ വിരാട് കോലിയുടെ തകർപ്പൻ ബാറ്റിങ്ങ് ആണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചതെന്ന് നിസംശയം പറയാനാകും. 53 പന്തില്‍ 82 റണ്‍സുമായി പുറത്താവാതെ നിന്ന കോലിയെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. ക്യാപ്റ്റൻ രോഹിത് ശർമയെത്തി താരത്തെ എടുത്തുയർത്തി ആഹ്ലാദം പ്രകടിപ്പിച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു. ഈ അവസരത്തിൽ കോലിയുടെ ഭാ​ര്യയും ബോളിവുഡ് താരസുന്ദരിയുമായ അനുഷ്ക ശർമ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. 

'ഇന്ത്യക്ക് ഇതിലും നല്ല ദീപാവലി സമ്മാനം ചോദിക്കാൻ കഴിയില്ല': അഭിനന്ദനവുമായി മോഹൻലാൽ

ദീപാവലിയുടെ തലേന്ന് ആളുകളുടെ ജീവിതത്തിൽ ഒരുപാട് സന്തോഷം വിരാട് കൊണ്ടുവന്നുവെന്ന് അനുഷ്ക കുറിക്കുന്നു. നിന്നെ ഓർത്ത് അഭിമാനിക്കുന്നുവെന്നും അനുഷ്ക കുറിക്കുന്നു. കോലിയെ പ്രശംസിക്കുന്ന ടീം അം​ഗങ്ങളുടെ ചിത്രങ്ങളും ഹൃദ്യമായ കുറിപ്പിനൊപ്പം താരം പങ്കുവച്ചിട്ടുണ്ട്.  

അനുഷ്കയുടെ വാക്കുകൾ ഇങ്ങനെ

യൂ ബ്യൂട്ടി...യൂ ഫ്രീക്കിങ് ബ്യൂട്ടി... ഈ രാത്രി നീ ആളുകളുടെ ജീവിതത്തിൽ ഒരുപാട് സ​ന്തോഷം കൊണ്ടുവന്നു... അതും ദീപാവലിയുടെ തലേന്ന്.. മൈ ലവ്, നീയൊരു അത്ഭുതകരമായ മനുഷ്യനാണ്. നിന്റെ ധൈര്യവും നിശ്ചയദാർഢ്യവും വിശ്വാസവും അത്ഭുതപ്പെടുത്തുന്നതാണ്. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച മാച്ചാണ് ഇപ്പോൾ കണ്ടതെന്ന് എനിക്ക് പറയാൻ കഴിയും.

അമ്മ റൂമിൽ നൃത്തം ചെയ്യുന്നതും ആവേശത്തോടെ നിലവിളിക്കുന്നതും എന്തു കൊണ്ടാണെന്ന് മനസിലാക്കാൻ മാത്രം നമ്മുടെ മകൾ വളരെ ചെറുതാണെങ്കിലും, ഒരു ദിവസം അവൾക്ക് മനസ്സിലാകും, ഏറെ പ്രയാസം നിറഞ്ഞ ഒരു കാലഘട്ടത്തെ അതിജീവിച്ച് മുമ്പത്തേക്കാൾ ശക്തനായി തന്റെ പിതാവ് കളിച്ച ഏറ്റവും മികച്ച ഇന്നിങ്സ് പിറന്ന രാത്രിയാണ് അതെന്ന്. നിന്നെ ഓർത്ത് അഭിമാനിക്കുന്നു...Your strength is contagious and you my love, are LIMITLESS!! Love you forever and through thick and thin.

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത