Asianet News MalayalamAsianet News Malayalam

നടന്‍ ജയ് വിവാഹം കഴിച്ചോ; വധു നടി, സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറല്‍.?

രാജ റാണി പോലുള്ള ചിത്രങ്ങള്‍ ശ്രദ്ധേയമാണ്. മലയാളത്തില്‍ മധുരരാജ എന്ന ചിത്രത്തിലും ജയ് അഭിനയിച്ചിട്ടുണ്ട്. 

is-actor-jai-married-to-actress-pragya-nagra-photo-goes-viral vvk
Author
First Published Apr 30, 2024, 8:57 PM IST | Last Updated Apr 30, 2024, 8:57 PM IST

ചെന്നൈ: മലയാളിക്ക് ഏറെ സുപരിചിതനായ തമിഴ് താരമാണ് ജയ്. സുബ്രഹ്മണ്യപുരം എന്ന തമിഴിലെ എന്നും ഓര്‍മ്മിക്കപ്പെടുന്ന ക്ലാസിക്ക് ചിത്രത്തിലൂടെയാണ് ജയ് ശ്രദ്ധേയനായത്. പിന്നീട് പല ചിത്രങ്ങളിലൂടെയും ജയ് തമിഴ് സിനിമയില്‍ പ്രിയപ്പെട്ടവനായി. രാജ റാണി പോലുള്ള ചിത്രങ്ങള്‍ ശ്രദ്ധേയമാണ്. മലയാളത്തില്‍ മധുരരാജ എന്ന ചിത്രത്തിലും ജയ് അഭിനയിച്ചിട്ടുണ്ട്. 

ജയ് വിവാഹിതനായിരുന്നില്ല. ജയിയും നടി അ‍ഞ്ജലിയും തമ്മില്‍ ഏറെക്കാലം പ്രണയത്തിലായിരുന്നുവെന്നും. ഇരുവരും ലീവിംഗ് ടുഗതര്‍ ആയിരുന്നുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. രാജ റാണി കാലത്ത് നയന്‍താരയുമായി ചേര്‍ത്ത് ചില ഗോസിപ്പുകളും ജയിയുമായി ബന്ധപ്പെട്ട് കേട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ മുഖ്യധാര ചലച്ചിത്രങ്ങളില്‍ വലിയ സാന്നിധ്യമല്ല ജയ് എന്നു തന്നെ പറയാം. 

അതേ സമയം ജയ് വിവാഹിതനായോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. അതിന് കാരണമായത് ജയ് തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ഒരു സ്റ്റോറിയാണ്. 'ദൈവത്തിന്‍റെ അനുഗ്രഹത്താല്‍ പുതിയ ജീവിതം ആരംഭിക്കുന്നു' എന്ന് ക്യാപ്ഷനോടെ നടി  പ്രജ്ഞാ നഗ്രയ്ക്കൊപ്പമുള്ള ഫോട്ടോയാണ് ജയ് ഇട്ടത്.

ഒരു വിദേശ യാത്രയ്ക്ക് ഒരുങ്ങി നില്‍ക്കുന്ന പോലെയാണ് ഇരുവരുടെയും ഫോട്ടോ. പ്രജ്ഞാ നഗ്രയുടെ കഴുത്തില്‍ താലിയും, നെറ്റിയില്‍ സിന്ദൂരവും കാണാം. ഇരുവരും വിവാഹം കഴിഞ്ഞതാണോ എന്ന ചോദ്യമാണ് പലരും ഉയര്‍ത്തുന്നത്. എന്നാല്‍ ഇത് സിനിമ ഷൂട്ടിംഗാണോ എന്ന സംശയവും പലരും ഉയര്‍ത്തുന്നുണ്ട്. 

is-actor-jai-married-to-actress-pragya-nagra-photo-goes-viral vvk

എന്നാല്‍ വിശദീകരണം ഉടന്‍ വരും എന്ന കണക്കുകൂട്ടലിലാണ് ആരാധകര്‍. കറൂപ്പാര്‍ നഗരം എന്ന ചിത്രമാണ് ജയിയുടെതായി അവസാനം എത്തിയ ചിത്രം. അതേ സമയം നയന്‍താരയുടെ വിവാദമായ ചിത്രം അന്നപൂര്‍ണിയിലും ജയ് പ്രധാന വേഷം ചെയ്തിരുന്നു. 

മലയാളത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ നായകനായ നദികളില്‍ സുന്ദരി യമുന എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയ നടിയാണ് പ്രജ്ഞാ നഗ്ര. 

ഫഫാ സൂപ്പര്‍ സ്റ്റാര്‍, പതിറ്റാണ്ടിന്‍റെ സിനിമ: 'ആവേശ'ത്തില്‍ നയന്‍താരയും.!

ഞാന്‍ രോഗവസ്ഥയിലാണ്, ഇങ്ങനെ ബോഡി ഷെയിം ചെയ്ത് പരിഹസിക്കരുത്: തുറന്നു പറഞ്ഞ് അന്ന രാജന്‍

Latest Videos
Follow Us:
Download App:
  • android
  • ios