'എന്‍റെ ജിവിതത്തിലെ പ്രധാനികൾക്ക് പിറന്നാൾ ആശംസകൾ', ആശംസിച്ച് അപർണ

Published : Mar 27, 2024, 06:41 PM IST
'എന്‍റെ ജിവിതത്തിലെ പ്രധാനികൾക്ക് പിറന്നാൾ ആശംസകൾ', ആശംസിച്ച് അപർണ

Synopsis

ഭർത്താവ് ജീവയെക്കുറിച്ച് അപർണ സംസാരിച്ചിട്ടുള്ള കാര്യങ്ങൾ വൈറലായിരുന്നു. 

കൊച്ചി: ടെലിവിഷൻ രം​ഗത്ത് അവതാരകരായി ശ്രദ്ധിക്കപ്പെട്ട് പിന്നീട് സോഷ്യൽ മീഡിയയിലും ജനശ്രദ്ധ നേടിയവരാണ് അപർണ തോമസും ജീവ ജോസഫും. യൂട്യൂബിലും ഇൻസ്റ്റ​ഗ്രാമിലും ജീവയും അപർണയും ഇന്ന് താരങ്ങളാണ്. ഒരേ മേഖലയിൽ പ്രവർത്തിക്കുന്ന ഇരുവരും പങ്കാളികൾ എന്നതിനൊപ്പം നല്ല സുഹൃത്തുക്കളുമാണ്. യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ മിക്ക വിശേഷങ്ങളും ജീവയും അപർണയും പങ്കുവെക്കാറുണ്ട്. 

ഇപ്പോഴിതാ ജീവയ്ക്ക് പിറന്നാൾ ആശംസകൾ അറിയിക്കുകയാണ് അപർണ. ഏറെ ര,കരം ഇവരുടെ വളർത്തു നായ ഗ്രേയുടെയും ജന്മദിനം ഇന്ന് തന്നെയാണെന്നുള്ളതാണ്. "എൻറെ ജിവിതത്തിലെ പ്രധാനികൾക്ക് പിറന്നാൾ ആശംസകൾ... എൻറെ പ്രണയത്തിനും എൻറെ കുഞ്ഞിനും" എന്നാണ് ജീവയുടെയും ഗ്രേയുടെയും ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച് അപർണ കുറിക്കുന്നത്. ബർത്ത്ഡേ ട്വിൻസ് എന്ന ടാഗോടെയാണ് താരത്തിൻറെ പോസ്റ്റ്. താരങ്ങളടക്കം നിരവധിപ്പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ച് എത്തുന്നത്. 

ഭർത്താവ് ജീവയെക്കുറിച്ച് അപർണ സംസാരിച്ചിട്ടുള്ള കാര്യങ്ങൾ വൈറലായിരുന്നു. വളരെ നിഷ്കളങ്കനാണ്. കുറച്ച് നന്മ കൂടുതലാണ്. ജീവ, നമ്മൾ കലികാലത്തിലാണ് ജീവിക്കുന്നത്. ആര് എപ്പോഴാണ് പിന്നിൽ നിന്ന് കുത്തുക എന്ന് പറയാൻ പറ്റില്ല. ശ്രദ്ധിക്കണം എന്ന് ഞാനെപ്പോഴും പറയും. ജീവ പക്ഷെ അങ്ങനെയല്ല. പാവം മനുഷ്യനാണെന്നും അപർണ വ്യക്തമാക്കി. 

തന്റെ വസ്ത്രങ്ങളുടെ പേരിൽ വരുന്ന മോശം കമന്റുകളെക്കുറിച്ച് അപർണ നേരത്തെ സംസാരിച്ചിരുന്നു. വസ്ത്രം തെരഞ്ഞെടുക്കുന്നതിൽ ഭർത്താവിന്റെ അനുവാദം വാങ്ങേണ്ടതില്ല. നമ്മൾക്ക് വേണ്ട കാര്യങ്ങൾ തീരുമാനിക്കേണ്ടത് നമ്മളാണ്. പരസ്പരം മനസ്സിലാക്കി മുന്നോട്ട് പോകുന്നവരാണ് തങ്ങളെന്നും അന്ന് അപർണയും ജീവയും പറഞ്ഞു. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ വേർപിരിഞ്ഞ സുഹൃത്തുക്കളെ അറിയാം. ഞങ്ങൾ അഭിപ്രായ വ്യത്യാസങ്ങൾ പരസ്പരം സംസാരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും അപർണ വ്യക്തമാക്കി.

നിറങ്ങളിൽ മുങ്ങി മൃദുല വിജയ്, ഹോളി ആഘോഷം തകർപ്പനാക്കി താരം

'കേട്ട പാട്ടുകൾ മധുരം, കേൾക്കാനിരിക്കുന്നത് അതിമധുരം' പർപ്പിൾ ലഹങ്കയില്‍ അതിസുന്ദരിയായി സാന്ത്വനത്തിലെ അപ്പു

asianet news bigg boss

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത