സെലിബ്രറ്റി വിവാഹബന്ധങ്ങൾ എന്തുകൊണ്ട് തകരുന്നു?: റഹ്മാന്‍റെ ഭാര്യ സൈറയുടെ വക്കീല്‍ പറയുന്ന വീഡിയോ വൈറല്‍

Published : Nov 21, 2024, 08:29 PM IST
സെലിബ്രറ്റി വിവാഹബന്ധങ്ങൾ എന്തുകൊണ്ട് തകരുന്നു?: റഹ്മാന്‍റെ ഭാര്യ സൈറയുടെ വക്കീല്‍ പറയുന്ന വീഡിയോ വൈറല്‍

Synopsis

29 വർഷത്തെ ദാമ്പത്യത്തിന് ശേഷം എ.ആർ റഹ്മാനും സൈറ ബാനുവും വേർപിരിഞ്ഞതിന് പിന്നാലെ ബോളിവുഡ് വിവാഹബന്ധങ്ങളുടെ തകർച്ചയെക്കുറിച്ച് അഭിഭാഷക വന്ദന ഷാ വിശദീകരിക്കുന്നു. 

മുംബൈ: 29 വർഷത്തെ ദാമ്പത്യത്തിന് ശേഷം ഭാര്യ സൈറ ബാനുവിൽ നിന്ന് വേർപിരിയുന്നതായി എആർ റഹ്മാൻ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം സംഗീതജ്ഞൻ ആരാധകരെ ഞെട്ടിച്ചു. ഈ വേർപിരിയലിന് പിന്നിലെ കാരണം എന്തായിരിക്കുമെന്ന് ആശ്ചര്യപ്പെട്ടിരിക്കുകയാണ് എആര്‍ ഫാന്‍സ്. ഇതിനിടയിൽ, എന്തുകൊണ്ടാണ് വിവാഹങ്ങൾ ബോളിവുഡിൽ നിലനിൽക്കാത്തതെന്ന് സൈറയുടെ അഭിഭാഷക വന്ദന ഷാ വിശദീകരിക്കുന്ന ഒരു വീഡിയോ വൈറലായിട്ടുണ്ട്. 

റഹ്മാന്‍റെയും സൈറയുടെ വേർപിരിയലിനെക്കുറിച്ചല്ല പൊതുവെ ബോളിവുഡ് വിവാഹങ്ങളെക്കുറിച്ചാണ് വന്ദന സംസാരിച്ചത്. വന്ദന ദി ചിൽ അവർ പോഡ്‌കാസ്റ്റിൽ പറഞ്ഞത് ഇതാണ് “ബോളിവുഡിലെ ജീവിതം വളരെ വ്യത്യസ്തമാണ്. ദാമ്പത്യത്തിലെ ഒരുപാട് തകർച്ചകൾക്ക് കാരണം വിശ്വാസവഞ്ചനയാണെന്ന് ഞാൻ കരുതുന്നില്ല. 

എന്താണ് ആ ദാമ്പത്യ തകർച്ചയുടെ കാരണം? ഒന്ന് ദാമ്പത്യജീവിതത്തിലെ വിരസതയാണ്. എല്ലാം കണ്ടതുകൊണ്ടാണ്. വിരസത കാരണം അവർ ഒരു വിവാഹത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നു, അത് ബോളിവുഡിലെ അതിസമ്പന്ന കുടുംബങ്ങളില്‍ പോലും സംഭവിക്കുന്നുണ്ട്" വന്ദന പറയുന്നു. 

“രണ്ടാമതായി, അവർ അവിടെ ഇല്ലാത്ത വളരെ വ്യത്യസ്തമായ ലൈംഗിക ജീവിതമാണ് നയിക്കുന്നതെന്ന് ഞാൻ കരുതുന്നു. ഒരു ലൈംഗിക ജീവിതത്തിൽ നിന്നുള്ള പ്രതീക്ഷകൾ ഒരു സാധാരണ വ്യക്തിയുടെതിനെക്കാള്‍ വളരെ കൂടുതലാണ്. മൂന്നാമതായി, വ്യഭിചാരം സംഭവിക്കുന്നു,വണ്‍ നൈറ്റ് സ്റ്റാന്‍റ് ഒരു പ്രശ്നമല്ല. 

ഞാൻ ബോളിവുഡിന്‍റെ ഭാഗമല്ല, എനിക്ക് വന്ന കേസുകളിൽ നിന്ന് മാത്രമാണ് ഞാൻ പറയുന്നത്. വിരസത, വേണ്ടത്ര പ്രാധാന്യം നൽകാതിരിക്കൽ, അല്ലെങ്കിൽ ദമ്പതികള്‍ക്ക് പുറത്തുള്ള മറ്റുള്ളവരെ കൂടുതലായി കേള്‍ക്കുന്നു എന്നിവയാണ് വിവാഹമോചനത്തിലേക്ക് പ്രധാന പ്രശ്നങ്ങൾ. മറ്റുള്ളവർക്ക് അമ്മയോ നൽകുന്ന സഹോദരനോ അമ്മായിയപ്പനോ ആകാം" വന്ദന വിശദീകരിച്ചു.

അവസാനം പറഞ്ഞ കേസിന് ഉദാഹരണമായി ഒരു ദക്ഷിണേന്ത്യന്‍ വിവാഹമോചന കേസും വന്ദന പറയുന്നുണ്ട്. ബെഡ് റൂമിലും, സാധാരണ ജീവിതത്തിലും പുലിയായി പെരുമാറുന്ന ഭര്‍ത്താവ് അദ്ദേഹത്തിന്‍റെ അച്ഛന്‍റെ മുന്നിലെത്തിയാല്‍ വെറും പൂച്ചയാകുന്നതായിരുന്നു ആ ദാമ്പത്യത്തിലെ പ്രശ്നം. ശരിക്കും അമ്മായിയപ്പനായിരുന്നു എല്ലാം നിയന്ത്രിച്ചത്. ഇത് വിവാഹം തകരുന്നതിലേക്ക് നയിച്ചു വന്ദന പറയുന്നു. അതേ സമയം റെഡ്ഡിറ്റില്‍ ഈ വീഡിയോയ്ക്ക് അടിയില്‍ ഇത് ആരാണെന്ന ചര്‍ച്ച കൊഴുക്കുന്നുണ്ട്. 

എ ആർ റഹ്‌മാന്‍റെ വിവാഹമോചനത്തിന് പിന്നാലെ ട്രൂപ്പിലെ ബാസിസ്റ്റ് മോഹിനി ഡേയും ഭർത്താവും വേര്‍പിരിഞ്ഞു

'ഇതിലും പ്രതി ഞാനാകുമോ?': എആര്‍ റഹ്മാന്‍റെ വിവാഹമോചനം, ധനുഷിന് ട്രോളുകളുമായി തമിഴ് സോഷ്യല്‍ മീഡിയ

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത