ചക്കപ്പഴത്തിലേക്ക് തിരിച്ചെത്തുമോന്ന് ആരാധകര്‍; അർജുന്റെ മറുപടി ഇങ്ങനെ

Published : May 15, 2021, 08:40 PM IST
ചക്കപ്പഴത്തിലേക്ക് തിരിച്ചെത്തുമോന്ന് ആരാധകര്‍; അർജുന്റെ മറുപടി ഇങ്ങനെ

Synopsis

ഏറെ ആരാധകരുള്ള പൊലീസുകാരൻ ശിവനായി എത്തിയ അർജുൻ, അധികം വൈകാതെ പരമ്പരയിൽ നിന്ന് മാറി. അപ്രതീക്ഷിതമായിരുന്നു താരത്തിന്റെ പിന്മാറ്റം.

ലയാളികൾ ഏറെ ഇഷ്‍ടപ്പെടുന്ന ഹാസ്യ പരമ്പരയാണ് ചക്കപ്പഴം. പരമ്പരയോടുള്ള ഇഷ്ടം പോലെ തന്നെ പ്രേക്ഷകർക്ക് അതിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളോടും പ്രിയം ഏറെയാണ്. നടൻ ശ്രീകുമാർ, അശ്വതി ശ്രീകാന്ത്, ശ്രുതി രജനീകാന്ത്,  സബിറ്റ ജോർജ്. എന്നിവർക്കൊപ്പം പരമ്പരയില്‍ പ്രധാന കഥാപാത്രമായി എത്തിയ താരമായിരുന്നു അർജുൻ സോമശേഖർ.

ഏറെ ആരാധകരുള്ള പൊലീസുകാരൻ ശിവനായി എത്തിയ അർജുൻ, അധികം വൈകാതെ പരമ്പരയിൽ നിന്ന് മാറി. അപ്രതീക്ഷിതമായിരുന്നു താരത്തിന്റെ പിന്മാറ്റം. ഇതിനുള്ള കാരണം ഇതുവരെ അർജുൻ വ്യക്തമാക്കിയിട്ടില്ല. ഭാര്യ സൗഭാഗ്യ വെങ്കിടേഷുമൊത്ത് നടത്തുന്ന നൃത്ത വിദ്യാലയത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട തിരക്കാണെന്നായിരുന്നു താരം നേരത്തെ പറഞ്ഞത്. 

എന്നാൽ, ആരാധകരുടെ പുതിയ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് അർജുൻ ഇപ്പോൾ. ചക്കപ്പഴത്തിൽ തിരിച്ചുവരുമോ എന്നായിരുന്നു അർജുനോടുള്ള ചോദ്യം. ഇനി വരാൻ പറ്റില്ലെന്നും അവിടെ പുതിയ അർജുൻ വന്നുവെന്നുമാണ് താരം മറുപടിയായി പറഞ്ഞത്. ചക്കപ്പഴം മിസ് ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു അർജുൻ പറഞ്ഞത്. അവിടെയുള്ള സമയം മാക്സിമം അടിച്ചുപൊളിച്ചല്ലോയെന്നും താരം പറഞ്ഞു.

തന്റെ ലോക്ക്ഡൗൺ കാല അനുഭവവും വർക്കൗട്ട് ചെയ്യാറില്ലെന്നുമുള്ള വിശേഷങ്ങളും ഇൻസ്റ്റയിലെ ചോദ്യോത്തര പരിപാടിയിൽ ശിവൻ പറഞ്ഞു. ചക്കപ്പഴത്തെ കുറിച്ച് ചെറുതാക്കി പറയാൻ പറ്റില്ലെന്നും, ചക്കപ്പഴം എന്നും കേൾക്കുമ്പോൾ തന്നെ സന്തോഷമെന്നും അർജുൻ പറഞ്ഞു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത