ബിജെപി ആണോയെന്ന് ചോദ്യം; മറുപടിയുമായി അഹാന കൃഷ്ണ

Web Desk   | Asianet News
Published : Jun 03, 2021, 12:12 PM IST
ബിജെപി ആണോയെന്ന് ചോദ്യം; മറുപടിയുമായി അഹാന കൃഷ്ണ

Synopsis

പിന്നാലെ ഈ കമന്റ് അയാൾ ഡിലീറ്റ് ചെയ്തെങ്കിലും അഹാന അതിന്റെ സ്ക്രീൻ ഷോട്ട് ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയായി പോസ്റ്റുകയും ചെയ്തു. 

സിനിമാ പ്രേമികളുടെ പ്രിയ യുവതാരങ്ങളിൽ ഒരാളാണ് അഹാന കൃഷ്ണ. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്ന അഹാനയ്ക്ക് പ്രേക്ഷകരുടെ ഇഷ്ടത്തിനൊപ്പം തന്നെ പലപ്പോഴും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ ഏത് രാഷ്ട്രീയപാർട്ടിയിലാണെന്ന ഒരു കമന്റിന് മറുപടി നൽകുകയാണ് താരം. 

‘നിങ്ങള്‍ ബിജെപിയാണോ’ എന്നായിരുന്നു അഹാനയുടെ പോസ്റ്റിന് താഴെ വന്ന കമന്റ്.  ”ഞാന്‍ മനുഷ്യനാണ്. അതിൽ നല്ലൊരാളാവാനാണ് ശ്രമം. നിങ്ങളോ? ”എന്നാണ് താരം തിരിച്ച് ചോദിച്ചത്.  പിന്നാലെ ഈ കമന്റ് അയാൾ ഡിലീറ്റ് ചെയ്തെങ്കിലും അഹാന അതിന്റെ സ്ക്രീൻ ഷോട്ട് ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയായി പോസ്റ്റുകയും ചെയ്തു. 

‘എന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഒരാള്‍ ഈ ചോദ്യം ചോദിച്ചു. ഞാന്‍ മറുപടിയും കൊടുത്തു. ഇത് ശ്രദ്ധ പിടിച്ച് പറ്റാനുള്ള രീതികളാണ്. അതുകൊണ്ടാവും അയാള്‍ കമന്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്തായാലും ഇതേ സംശയമുള്ള എല്ലാവരോടും എനിക്ക് പറയാനുള്ള മറുപടി ഇതാണ്’, എന്നാണ് സ്ക്രീൻഷോട്ട് പങ്കുവച്ച് അഹാന കുറിച്ചത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ജയിച്ചവന്‍റെ കണ്ണീര്..; വികാരഭരിതരായി ഹാഷിറും ഗ്യാങ്ങും, വാഴ 2ന് '100 കോടി ഉറപ്പ്' എന്ന് മലയാളികൾ
വിവാദങ്ങൾ തുണച്ചു ! 2000 കടന്ന് രേണുവിന്റെ സബ്സ്ക്രൈബേഴ്സ്, വർദ്ധനവ് ഓരോ മിനിറ്റും ! നേടിയത് 4 ലക്ഷം അടുപ്പിച്ച് ?