'നീയില്ലാത്ത ജീവിതം വെള്ളമില്ലാത്ത കരിക്കുപോലെയാണ്'; വീഡിയോയുമായി ഋതുവും മണിക്കുട്ടനും

By Web TeamFirst Published Jul 24, 2021, 7:18 PM IST
Highlights

വരാനിരിക്കുന്ന ഗ്രാൻഡ് ഫിനാലെ ആവേശത്തിലാണ് ബിഗ് ബോസ് സീസൺ മൂന്ന് ആരാധകർ. 

രാനിരിക്കുന്ന ഗ്രാൻഡ് ഫിനാലെ ആവേശത്തിലാണ് ബിഗ് ബോസ് സീസൺ മൂന്ന് ആരാധകർ. ടെലിവിഷനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ മലയാളം മൂന്നാം സീസൺ ഗ്രാൻഡ് ഫിനാലെ ഷൂട്ട് ചെന്നൈയിൽ നടക്കുകയാണ്.  ചെന്നൈയിൽ ഒത്തുകൂടിയ മത്സരാർത്ഥികൾ സെൽഫികളും വീഡിയോകളുമായി സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. 

ഇപ്പോഴിതാ മണിക്കുട്ടനും ഋതു മന്ത്രയും ഒന്നിച്ചുള്ള വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് വീട്ടിനുള്ളിൽ സൂര്യയുമായുള്ള ഗൌരവമുള്ള പ്രണയ ചർച്ചയ്ക്കൊപ്പം തമാശയ്ക്ക് പലപ്പോഴും പറയപ്പെട്ട പ്രണയ ജോഡികളായിരുന്നു ഋതുവും മണിക്കുട്ടനും. അന്ന് വീട്ടിൽ ഋതുക്കുട്ടനായും മണിക്കുട്ടിയായും നിറഞ്ഞാടിയ റൊമാൻസ് വേഷം പുനരാവിഷ്കരിച്ചിരിക്കുകയാണ് ഇരുവരും ഇപ്പോൾ. അനൂപാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഫാൻസ് ഗ്രൂപ്പിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഇടവേളയ്ക്ക് ശേഷമുള്ള കണ്ടുമുട്ടൽ ആഘോഷമാക്കിയ ഋതുവിന്റെയും മണിക്കുട്ടന്റെയും വീഡിയോ വൈറലായിരിക്കുകയാണിപ്പോൾ. നേരത്തെ മണിക്കുട്ടൻ മീശമാധവനായും ഋതു പ്രേതത്തിന്റെ വേഷത്തിലുമെത്തിയ ടാസ്കും ആരാധക ശ്രദ്ധ നേടിയിരുന്നു. വൈകാതെ ടെലികാസ്റ്റ് ചെയ്യുമെന്ന് അറിയിച്ച ഫിനാലെയിൽ മണിക്കുട്ടന്‍, ഡിംപല്‍ ഭാല്‍, സായ് വിഷ്‍ണു, അനൂപ് കൃഷ്‍ണന്‍, നോബി മാര്‍ക്കോസ്, കിടിലം ഫിറോസ്, റിതു മന്ത്ര, റംസാന്‍ മുഹമ്മദ് എന്നിവരില്‍ ഒരാള്‍ ആയിരിക്കും ബിഗ് ബോസ് മലയാളം സീസണ്‍ 3 ടൈറ്റില്‍ വിജയി ആവുക.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!