'ഈ സീന്‍ കാണിച്ച് കൊതിപ്പിക്കാന്‍ തുടങ്ങിയിട്ട് കുറച്ചായല്ലോ': സാന്ത്വനം പ്രൊമോയ്ക്ക് ആരാധികയുടെ കമന്റ്

By Web TeamFirst Published Jul 24, 2021, 7:21 PM IST
Highlights

ശിവനും അഞ്ജലിയും അടുത്തതില്‍ എന്താണ് അത്ഭുതമെന്നും, അവര്‍ ഭാര്യാ ഭര്‍ത്താക്കന്മാരല്ലേയെന്നുമുള്ള ചോദ്യം പരമ്പര കാണാത്തവര്‍ ചോദിച്ചേക്കാം.

കൂട്ടുകുടുംബത്തിലെ സഹോദരന്മാരുടെ സ്‌നേഹവും അവരുടെ കൊച്ചുകൊച്ചു സന്തോഷങ്ങളും മനോഹരമായി അവതരിപ്പിക്കുന്ന പരമ്പരയാണ് സാന്ത്വനം. പരമ്പരയിലെ എല്ലാ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളുമാണ്. പരമ്പരയില്‍ ആരാധകരെ പിടിച്ചിരുത്തുന്ന ജോഡികള്‍ ശിവനും അഞ്ജലിയുമാണെന്നതില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. ശിവാഞ്ജലിയുടെ പ്രണയനിമിഷങ്ങളെല്ലാം തന്നെ ചെറുപുഞ്ചിരിയോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. പരസ്പരം ദേഷ്യം കാണിക്കുമെങ്കിലും ശിവനും അഞ്ജലിയും ഒരു ദിവസം പോലും പരസ്പരം കാണാതിരിക്കാന്‍ കഴിയാത്തത്രയും അടുത്തിരിക്കയാണ്.

ശിവനും അഞ്ജലിയും അടുത്തതില്‍ എന്താണ് അത്ഭുതമെന്നും, അവര്‍ ഭാര്യാ ഭര്‍ത്താക്കന്മാരല്ലേയെന്നുമുള്ള ചോദ്യം പരമ്പര കാണാത്തവര്‍ ചോദിച്ചേക്കാം. വിദ്യഭ്യാസം കുറവായുള്ള, വസ്ത്രധാരണ സംസ്‌ക്കാരം താന്‍ കരുതുന്നതിനോട് യോജിക്കാത്ത ശിവനെയാണ് അഞ്ജലി വിവാഹം കഴിക്കുന്നത് ചുറ്റുപാടുകളുടെ സമ്മര്‍ദ്ദംമൂലം ശിവനെ വിവാഹം കഴിക്കേണ്ടിവന്ന അഞ്ജലി, ദേഷ്യത്തോടെയാണെങ്കിലും ശിവനെ അടിമുടി മാറ്റിയെടുക്കുകയായിരുന്നു. മുന്‍കോപക്കാരനായ ശിവനെ റൊമാന്റിക്കാക്കി മാറ്റിയെടുക്കുന്നതില്‍ അഞ്ജലിക്ക് നൂറ് മാര്‍ക്കെന്നാണ് ആരാധകര്‍ പറയുന്നത്. അമ്മയ്ക്ക് വയ്യാത്തതിനാല്‍ തന്റെ വീട്ടിലേക്ക് പോകാനും, അമ്മയെ ശുശ്രൂഷിക്കാനും അഞ്ജലി നിര്‍ബന്ധിതയാകുകയാണ്.

അഞ്ജലിയെ കൂട്ടിക്കൊണ്ടുപോകാന്‍ അച്ഛന്‍ ശങ്കരന്‍ രണ്ട് തവണ സാന്ത്വനം വീട്ടിലേക്ക് വരുന്നുണ്ടെങ്കിലും, അവസാനം ശിവനോടൊപ്പം തന്റെ വീട്ടിലേക്ക് പോകാനാണ് അഞ്ജലി ഒരുങ്ങുന്നത്. അഞ്ജലിയുടെ വീട്ടില്‍വച്ച് മുന്നേ ഉണ്ടായിട്ടുള്ള ചില അനുഭവങ്ങള്‍, അങ്ങോട്ടുള്ള യാത്രയില്‍നിന്നും ശിവനെ പിന്നോട്ട് വലിക്കുന്നുണ്ട്. എങ്കിലും പരിയാനുള്ള വിഷമത്തില്‍നിന്നും, ശിവനും യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ്.

അഞ്ജലിക്ക് മുടിയില്‍ മുല്ലപ്പൂ ചൂടിക്കൊടുക്കുന്ന ശിവനേയും, ശിവന് ഇഡ്‌ലിക്ക് സാമ്പാര്‍ ഒഴിച്ചുകൊടുക്കുന്ന അഞ്ജലിയേയും പ്രൊമോയില്‍ കാണിക്കാന്‍ തുടങ്ങിയിട്ട് രണ്ട് ആഴ്ച കഴിഞ്ഞല്ലോയെന്നും, കാത്തിരുന്ന് കാത്തിരുന്ന് കാണാനുള്ള ആഗ്രഹം കൂടിപ്പോയെന്നുമെല്ലാമാണ് ആരാധകര്‍ ഏഷ്യാനെറ്റിന്റെ യൂട്യൂബ് പേജില്‍ പങ്കുവച്ച വീഡിയോയ്ക്ക് കമന്റ് ചെയ്യുന്നത്. കൂടാതെ പരമ്പര ഒരു രക്ഷയും ഇല്ലായെന്നും, ശിവാഞ്ജലിയെ കാണാതെ ഒരു ദിവസംപോലും ഇരിക്കാനാകുന്നില്ലായെന്നുമെല്ലാം ആരാധകര്‍ കമന്റായിടുന്നുണ്ട്. കൂടാതെ യൂട്യൂബില്‍ പങ്കുവച്ച സാന്ത്വനം പ്രൊമോ പോസ്റ്റ് ചെയ്ത് നാല് മണിക്കൂറിനകം കണ്ടത് ഏഴ് ലക്ഷത്തിലധികം ആളുകളാണ്. മികച്ച എപ്പിസോഡുകളാണ് വരാനിരിക്കുന്നതെന്ന് പരമ്പരയുടെ അണിയറപ്രവര്‍ത്തകരും പറയുന്നുണ്ട്. മുന്നോട്ടുള്ള എപ്പിസോഡുകള്‍ കാത്തിരുന്ന് കാണാം.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!