കലർപ്പില്ലാത്തയാൾ, ആ മാന്ത്രികതയ്ക്ക് നന്ദി: ഗോപി സുന്ദറിനെ പുകഴ്ത്തി തീരാതെ മയോനി

Published : Mar 01, 2024, 06:16 PM ISTUpdated : Mar 01, 2024, 06:19 PM IST
കലർപ്പില്ലാത്തയാൾ, ആ മാന്ത്രികതയ്ക്ക് നന്ദി: ഗോപി സുന്ദറിനെ പുകഴ്ത്തി തീരാതെ മയോനി

Synopsis

കഴിഞ്ഞ വർഷമാണ് മയോനിക്ക് ഒപ്പമുള്ള ​ഗോപി സുന്ദറിന്റെ ഫോട്ടോകൾ പുറത്തുവന്നത്.

മീപകാലത്ത് പലപ്പോഴും സോഷ്യൽ മീഡിയ വാളുകളിൽ നിറയുന്ന ആളാണ് സം​ഗീത സംവിധായകൻ ​ഗോപി സുന്ദർ. ഇദ്ദേഹത്തിന്റെ വ്യക്തിപരമായ ജീവിതവുമായി ബന്ധപ്പെട്ടുള്ളതവയാണ് ഏറെയും. ​ഗായിക അമൃത സുരേഷുമായുള്ള വിവാഹവും തുടർന്നുള്ള കാര്യങ്ങളുമാണ് ​ഗോപി സുന്ദറിനെതിരെ അടുത്തകാലത്ത് വിമർശനങ്ങൾ ഉയരാൻ കാരണം. ഇരുവരും തമ്മിൽ വേർപിരിഞ്ഞോ ഇല്ലയോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഇതിനിടെ ആയിരുന്നു ആർട്ടിസ്റ്റ് ആയ പ്രിയ നായർക്ക്(മയോനി) ഒപ്പമുള്ള ​ഗോപിയുടെ ഫോട്ടോകൾ പുറത്തുവന്നത്. ഇതും വിമർശനങ്ങൾക്കും ട്രോളുകൾക്കും ഇടയാക്കി. 

എന്നാൽ ഇവയൊന്നും തന്നെ ​ഗോപി സുന്ദറിനെ ബാധിക്കുന്നില്ല എന്നതാണ് വാസ്തവം. അദ്ദേഹം തന്റേതായ ലോകത്താണ് എപ്പോഴും. ഈ അവസരത്തിൽ മയോനി ​ഗോപി സുന്ദറെ പുകഴ്ത്തി കൊണ്ട് പങ്കുവച്ച പോസ്റ്റ് വൈറൽ ആകുകയാണ്. ​ഗോപിയുടെ ഫോട്ടോയ്ക്ക് ഓപ്പമാണ് പോസ്റ്റ്. എന്നാൽ കമന്റ് ബോക്സ് ഓഫാക്കി ഇട്ടിരിക്കുകയാണ്. 

"ജെം ഓഫ് എ പേസൺ!. കലർപ്പില്ലാത്ത ശുദ്ധമായ കഴിവും പോസിറ്റിവിറ്റിയും നിറഞ്ഞ ആളാണ് ഇദ്ദേഹം. ഈ ജീവിതം എന്നെ അത്ഭുതപ്പെടുത്തുകയാണ്. ജീവിതം അദ്ദേഹത്തെ ഒരിക്കലും പിന്നോട്ട് അടിക്കുന്നില്ല. യാതൊന്നും അദ്ദേഹത്തെ തടയുന്നുമില്ല. അതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. സ്വന്തമായ മനസിന് ഉടമയാണ് ​ഗോപി. ഒരു പക്ഷിയെ പോലെ പറന്ന് ജീവിതമെന്ന യാത്ര തുടരുന്നു. സം​ഗീതത്തിലൂടെ മാന്ത്രികത സൃഷ്ടിക്കുന്നു. ഓരോ നിമിഷവും അദ്ദേഹം സമ്മാനിക്കുന്ന ലളിതമായ മാന്ത്രികതയ്ക്ക് നന്ദി", എന്നാണ് മയോനി കുറിച്ചത്. 

കഴിഞ്ഞ വർഷമാണ് മയോനിക്ക് ഒപ്പമുള്ള ​ഗോപി സുന്ദറിന്റെ ഫോട്ടോകൾ പുറത്തുവന്നത്. പിന്നാലെ മയോനിയും ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. എങ്ങനെ സ്നേഹിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും തന്നെ പഠിപ്പിച്ച ആളാണ് ​ഗോപി സുന്ദർ എന്നായിരുന്നു അന്ന് മയോനി കുറിച്ചത്. ഈ പോസ്റ്റിന് താഴെ വലിയ തോതിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. 

പിള്ളേർക്ക് മുന്നിൽ 'പോറ്റി'ക്ക് കാലിടറുന്നോ ! 100കോടി തൊടുമോ പ്രേമലു ? 'പ്രേമയുഗം ബോയ്സ്' നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV
click me!

Recommended Stories

'അന്ന് കറുപ്പിലും അങ്ങനെ ചെയ്തു, ഇന്ന് വിജയ് പടത്തിലും', ഹൃദയം തകര്‍ന്ന് കണ്ണുനിറച്ച് നടി ആനന്ദി
'ഹി ഈസ് നോട്ട് ജസ്റ്റ് ആൻ ആക്ടർ, ഹീ ഈസ് ആൻ ഇമോഷൻ'; ആരാധകരെ പൊട്ടിക്കരയിപ്പിച്ച 1 മിനിറ്റ് !