ശസ്ത്രക്രിയക്ക് മുൻപ് മോഹൻലാലിനെ കാണണം; ശ്രീഹരിക്ക് സർപ്രൈസുമായി താരം

Web Desk   | Asianet News
Published : Jun 14, 2021, 02:21 PM ISTUpdated : Jun 14, 2021, 03:27 PM IST
ശസ്ത്രക്രിയക്ക് മുൻപ് മോഹൻലാലിനെ കാണണം; ശ്രീഹരിക്ക് സർപ്രൈസുമായി താരം

Synopsis

മോഹൻലാൽ സംസാരിച്ച വിവരം പ്രൊഡക്ഷൻ കൺഡ്രോളറായ ബാദുഷയാണ് പോസ്റ്റ് ചെയ്തത്. 

മോഹൻലാലിനെ ഒരുനോക്ക് കാണണം, അതായിരുന്നു നിരണം സ്വദേശിയായ  ശ്രീഹരിയുടെ ആഗ്രഹം. അതും തന്റെ  16-ാമത് ശസ്ത്രക്രിയക്ക് മുമ്പായി. ഇതറിഞ്ഞ മോഹൻലാൽ പിന്നെ ഒട്ടും വൈകിപ്പിച്ചില്ല, ഫോൺ കോളിലൂടെ ശ്രീഹരിയുമായി സംസാരിച്ചു. പ്രിയതാരത്തിന്റെ ശബ്ദ സാന്നിധ്യം ആ കുഞ്ഞു മനസ്സിനെ സന്തോഷിപ്പിച്ചു.  

ഫോൺ കോളിന്റെ മറുതലയ്ക്കൽ മോഹൻലാലിന്റെ ശബ്ദം കേട്ടതും ശ്രീഹരിയുടെ അമ്മയ്ക്ക് അമ്പരപ്പായിരുന്നു. ഒരു നോക്ക് കാണാനെങ്കിലും പറ്റുമോ എന്നായി അമ്മയുടെ ചോദ്യം. പക്ഷെ കൊവിഡ് കാലമായതിനാൽ അക്കാര്യം സാധ്യമാവാത്തതിനെക്കുറിച്ച് മോഹൻലാൽ വിശദമാക്കി. എങ്കിൽ ഒരു വീഡിയോ കോൾ എങ്കിലും നടക്കുമോ എന്നായി. ഇപ്പോൾ താൻ ചികിത്സയിൽ തുടരുന്നതിനാൽ, കൃത്യമായ സമയം കണ്ടെത്തി നടത്താമെന്നും താരം ഉറപ്പുനൽകി. പിന്നാലെ ശ്രീഹരിയോടും മോഹൻലാൽ സംസാരിച്ചു. 

ബ്ലാഡ്ഡറിൽ അണുബാധയുണ്ടായതിനെ തുടർന്ന് അതിന്റെ ശസ്ത്രക്രിയക്ക് വിധേയമാകണം‌. ബ്ലാഡറിൽ ഉണ്ടാവുന്ന പ്രയാസങ്ങൾ ശരീരത്തെയും ബാധിക്കുന്നുവെന്നും ശ്രീഹരിയുടെ അമ്മ പറയുന്നു. 

മോഹൻലാൽ സംസാരിച്ച വിവരം പ്രൊഡക്ഷൻ കൺഡ്രോളറായ ബാദുഷയാണ് പോസ്റ്റ് ചെയ്തത്. "കഴിഞ്ഞ ദിവസമാണ് ഈ പോസ്റ്റർ ഒരു സുഹൃത്ത് അയച്ചു തരുന്നത്. അപ്പോൾ തന്നെ ഈ മെസേജ് ഞാൻ ലാലേട്ടന് അയച്ചു കൊടുത്തു. ഉടൻ തന്നെ ശ്രീഹരിക്ക് ലാലേട്ടൻ്റെ വിളിയെത്തി. അവന് വലിയ ആഗ്രഹമായിരുന്നു ലാലേട്ടനെ കാണുക എന്നത്. ശ്രീഹരിയുടെ അസുഖം വേഗത്തിൽ ഭേദമാവട്ടെ. ലാലേട്ടൻ്റെ ഈ കരുതലിനു നന്ദി," ബാദുഷ കുറിച്ചു.

നിരണം കേന്ദ്രീകരിച്ചുള്ള ഒരു കൂട്ടായ്മയുടെ ഫേസ്ബുക് പേജിലാണ് ശ്രീഹരിയുടെ ആഗ്രഹത്തെക്കുറിച്ച് പോസ്റ്റ് വന്നത്. പിന്നാലെ ഈ പോസ്റ്റ് എല്ലാവരും ഷെയർ ചെയ്യുകയും മോഹൻലാലിന്റെ ശ്രദ്ധയിൽപ്പെടുകയും ആയിരുന്നു. 
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത