ഇവരെ മനസ്സിലായോ? മലയാളികളുടെ പ്രിയ താരദമ്പതികൾ

Published : Jun 14, 2021, 11:38 AM ISTUpdated : Jun 14, 2021, 11:39 AM IST
ഇവരെ മനസ്സിലായോ? മലയാളികളുടെ പ്രിയ താരദമ്പതികൾ

Synopsis

ബിജു മേനോനെ വിവാഹം ചെയ്ത് സിനിമാ അഭിനയത്തോട് വിട പറഞ്ഞ സംയുക്ത എന്ന് തിരിച്ച് വരുമെന്ന് ആരാധകരെല്ലാം ഒരേ സ്വരത്തില്‍ ചോദിക്കാറുണ്ട്.

സിനിമാ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങളോട് എന്നും പ്രേക്ഷകർക്ക് കൗതുകമാണ്. പലപ്പോഴും താരങ്ങൾ അവരുടെ കുഞ്ഞിലെ ഉള്ള ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇവയെല്ലാം നിമിഷനേരം കൊണ്ട് സൈബർ ലോകത്ത് ശ്രദ്ധനേടാറുമുണ്ട്. ഇപ്പോഴിതാ നടൻ ബിജു മേനോന്റെയും നടി സംയുക്ത വർമ്മയുടെയും കുട്ടിക്കാലത്തുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

സംയുക്തയ്ക്ക് ചെറിയ മാറ്റങ്ങൾ മാത്രമേ വന്നിട്ടുള്ളുവെങ്കിലും ബിജു മേനോനെ പെട്ടെന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. എന്തായാലും ഈ താര ദമ്പതികളുടെ കുട്ടിക്കാല ചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിക്കഴിഞ്ഞു.

ബിജു മേനോനെ വിവാഹം ചെയ്ത് സിനിമാ അഭിനയത്തോട് വിട പറഞ്ഞ സംയുക്ത എന്ന് തിരിച്ച് വരുമെന്ന് ആരാധകരെല്ലാം ഒരേ സ്വരത്തില്‍ ചോദിക്കാറുണ്ട്. എന്നാല്‍ തന്‍റേതായ ലോകത്ത് തിരക്കിലാണ് സംയുക്ത. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം യോ​ഗ ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. 

‘മഴ’, ‘മേഘമൽഹാർ’, ‘മധുരനൊമ്പരക്കാറ്റ്’ തുടങ്ങി വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമാണ് സംയുക്തയും ബിജുമേനോനും ഒന്നിച്ച് അഭിനയിച്ചത്. എങ്കിലും ഈ മൂന്നു ചിത്രങ്ങൾ കൊണ്ടു തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇഷ്ടം കവരാൻ ഇരുവർക്കും കഴിഞ്ഞു.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

യഷിനൊപ്പമുള്ള ഫോട്ടോയുമായി വേടൻ
വൈറലായി സൗഭാഗ്യയുടെ 'കല്യാണി' വേർഷൻ