ധൂം 4, ഇന്ധനവില കൂടിയതിനാല്‍ താരങ്ങൾ സൈക്കിളില്‍; ട്രോളുമായി വിനീത് ശ്രീനിവാസന്‍

Web Desk   | Asianet News
Published : Jun 18, 2021, 11:20 AM ISTUpdated : Jun 18, 2021, 11:26 AM IST
ധൂം 4, ഇന്ധനവില കൂടിയതിനാല്‍ താരങ്ങൾ സൈക്കിളില്‍; ട്രോളുമായി വിനീത് ശ്രീനിവാസന്‍

Synopsis

അതേസമയം, രാജ്യത്ത് ഇന്നും ഇന്ധനവില വർധിപ്പിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വർദ്ധിപ്പിച്ചത്.

രാജ്യത്ത് ഇന്ധനവില വർധിച്ചുവരുന്ന സാഹചര്യത്തിൽ  പ്രതിഷേധ ട്രോള്‍ പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍. ബോളിവുഡ് ചിത്രം ധൂമിന്റെ നാലാം ഭാഗത്തില്‍ ബൈക്കിന് പകരം സൈക്കിളായിരിക്കും എന്ന തരത്തിലുള്ള ട്രോളാണ് വിനീത് പങ്കുവെച്ചത്.

അഭിഷേക് ബച്ചനും ഹൃത്വിക് റോഷനുമാണ് ട്രോളിലെ ചിത്രത്തിലുള്ളത്. ഇരുവരും സൈക്കിളിൽ ഇരിക്കുന്നതാണ് ചിത്രം. നേരത്തെ നടന്‍ ബിനീഷ് ബാസ്റ്റിനും ഇന്ധനവിലയെ ട്രോളി രംഗത്തെത്തിയിരുന്നു. എന്‍.ഡി.എ. സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ തന്നെ ഒരു സൈക്കിള്‍ വാങ്ങിയിട്ടുണ്ടെന്നാണു ബിനീഷ് പറഞ്ഞിരുന്നത്.

അതേസമയം, രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വർദ്ധിപ്പിച്ചത്. 18 ദിവസത്തിനിടെ ഇന്ധനവില കൂട്ടുന്നത് ഇത് പത്താം തവണയാണ്. കൊച്ചിയിൽ പെട്രോൾ വില 97.15 ആയി. ഡീസലിന് 93.41 രൂപയായിട്ടുണ്ട്. തിരുവനന്തപുരത്ത് പെട്രോൾ വില 98.97 രൂപയും ഡീസലിന് 94.24 രൂപയുമായി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത