
മൗനരാഗത്തിലെ കല്യാണി-കിരൺ ജോഡിക്ക് സോഷ്യൽ മീഡിയയിലടക്കം നിരവധി ആരാധകരാണുള്ളത്. സീരിയൽ പ്രേക്ഷകർക്കിടയിൽ വേഗത്തിൽ സ്വീകാര്യത നേടിയ പരമ്പരയായിരുന്നു മൗനരാഗം. മിനിസ്‌ക്രീനിലും സോഷ്യൽമീഡിയയിലും ഒരുപോലെ ആഘോഷിക്കപ്പെടുന്ന പരമ്പര ഇപ്പോൾ വമ്പൻ ട്വിസ്റ്റുകളിലൂടെയും ആകാംക്ഷ നിറയ്ക്കുന്ന മുഹൂർത്തങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്. പരമ്പരയുടെ 700-ാം എപ്പിസോഡിന്റെ ആഘോഷത്തിലാണ് മൗനരാഗം താരങ്ങൾ.
സ്‌ക്രീനിലെ കല്യാണി - കിരൺ ജോഡികളായ നലീഫ് ജിയയും ഐശ്വര്യ റംസായിയും ചേർന്ന് പങ്കുവെച്ച വീഡിയോയാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. നേരത്തെ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയ ഗാനത്തിനാണ് ഇരുവരും ചേർന്ന് ചുവട് വെക്കുന്നത്. 'നലീഫ്' ആരാധകർ വളരെ ആഹ്ലാദത്തോടെയാണ് റീൽ സ്വീകരിച്ചത്. ഇരുവരുടെയും കെമിസ്ട്രിയെ ആണ് ആരാധകർ പുകഴ്ത്തുന്നതും. 700 എപ്പിസോഡുകളിലേക്കെത്തുന്ന മൗനരാഗത്തിന് ആശംസകൾ എന്നും താരം കുറിക്കുന്നുണ്ട്.
മലയാളം ഒട്ടും അറിയാതിരുന്നിട്ടും അഭിനയ മികവുകൊണ്ട് മാത്രം മലയാളി പ്രേക്ഷകരുടെ കൈയടി നേടിയ താരങ്ങളാണ് നലീഫ് ജിയയും ഐശ്വര്യ റംസായിയും. മൗനരാഗം എന്ന ഒരൊറ്റ പരമ്പരയാണ് തമിഴ് മോഡൽ ആയ നലീഫ് ജിയയുടെ കരിയർ മാറ്റി മറിച്ചത്. എഞ്ചിനീയറിങ് ബിരുദധാരിയാണ് നലീഫ്. അഭിനയത്തോടുള്ള അടങ്ങാത്ത മോഹം മൗനരാഗത്തിൽ താരത്തെ എത്തിക്കുക ആയിരുന്നു.
നാടൻ സാരിയിൽ സുന്ദരിയായി സ്വാതി നിത്യാനന്ദ്; ചിത്രങ്ങൾ
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പര, 700 എപ്പിസോഡുകളെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകരെല്ലാം. ഊമയായ പെൺകുട്ടി കല്യാണിയുടെ ജീവിത കഥയാണ് സീരിയൽ പറയുന്നത്. പ്രദീപ് പണിക്കരുടെ രചനയിൽ മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പരമ്പരയാണ് 'മൗനരാഗം'. 'ഭാര്യ' എന്ന പരമ്പരയ്ക്കു ശേഷമാണ് പുതിയ പരമ്പരയുമായി മനു സുധാകരന്‍ എത്തിയത്. ഏഷ്യാനെറ്റിനായി നിരവധി സൂപ്പർ ഹിറ്റ് സീരിയലുകളിൽ പ്രവര്‍ത്തിച്ചയാളാണ് പ്രദീപ് പണിക്കര്‍. പ്രദീപ് പണിക്കരാണ് ഐശ്വര്യയെ ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ചത്.