നാമം ജപിക്കുന്ന വീട് എന്ന പരമ്പരയിലൂടെയാണ് വിവാഹത്തിനു ശേഷം മിനിസ്‌ക്രീനിലേക്ക് സ്വാതി എത്തിയത്

ഫേസ് ഹണ്ട് എന്ന പരിപാടിയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി സ്വാതി നിത്യാനന്ദ്. സീരിയലിൽ എത്തിയതോടെ താരം കൂടുതൽ പ്രശസ്തയായി. ദേവിയുടെ വേഷത്തിലെത്തിയ ഭ്രമണം എന്ന സീരിയലിലൂടെയാണ് സ്വാതി ജനപ്രീതി നേടുന്നത്. ഹരിത എന്ന കഥാപാത്രത്തിനും അനവധി ആരാധകരെ ലഭിച്ചിരുന്നു. റീൽ വീഡിയോകളെക്കാളേറെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായാണ് സ്വാതി സോഷ്യല്‍ മീഡിയയില്‍ ആരാധകർക്ക് മുന്നില്‍ എത്താറ്. കല്യാണ വേഷങ്ങളിലുള്ള സ്വാതിയുടെ ചിത്രങ്ങൾക്കാണ് ആസ്വാദകർ കൂടുതൽ.

പുതിയതായി നടി പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. നീല സാരിയിൽ സുന്ദരിയായാണ് സ്വാതി നിത്യാനന്ദ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തനിക്ക് ഏറെ ഇണങ്ങുന്ന നിറത്തിലുള്ള സാരിക്കൊപ്പം മുല്ലപ്പൂവും ലളിതമായ ആഭരണങ്ങളും സ്വാതിയെ മനോഹരിയാക്കുന്നുണ്ട്. നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് കമന്‍റുകളുമായി എത്തുന്നത്.

View post on Instagram

ഛായാഗ്രാഹകന്‍ പ്രതീഷ് നെന്മാറയാണ് സ്വാതിയുടെ ഭര്‍ത്താവ്. ഭ്രമണം അടക്കം നിരവധി ശ്രദ്ധേയ പരമ്പരകളുടെ ക്യാമറാമാന്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട് പ്രതീഷ്. സീരിയൽ ലൊക്കേഷനിൽ നിന്ന് തുടങ്ങിയ ഇരുവരുടെയും പ്രണയം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. സ്വകാര്യ ചടങ്ങില്‍ വച്ചായിരുന്നു വിവാഹം. വിവാഹത്തിനു ശേഷമാണ് ആരാധകര്‍ അടക്കമുള്ളവര്‍ സോഷ്യല്‍ മീഡിയയിലൂടെ അക്കാര്യം അറിഞ്ഞത്. 

ALSO READ : 'മുകുന്ദന്‍ ഉണ്ണി'യും 'സോള്‍ ഗുഡ്‍മാനും' തമ്മിലെന്ത്? ചര്‍ച്ച; കമന്‍റുമായി വിനീതും സുരാജും

നാമം ജപിക്കുന്ന വീട് എന്ന പരമ്പരയിലൂടെയാണ് വിവാഹത്തിനു ശേഷം മിനിസ്‌ക്രീനിലേക്ക് സ്വാതി എത്തിയത്. തിരുവനന്തപുരം ഭരതന്നൂർ സ്വദേശിയായ സ്വാതി നർത്തകി കൂടിയാണ്. നിരവധി വേദികളിൽ നൃത്തപരിപാടികൾ അവതരിപ്പിച്ചിട്ടുള്ള സ്വാതി കുച്ചിപ്പുടിയിൽ തുടർപഠനം നടത്തുന്നുമുണ്ട്. മാർ ഇവാനിയോസ് കോളേജിൽ സാഹിത്യ ബിരുദ വിദ്യാർഥി ആയിരുന്നു താരം. സീ കേരളം ചാനലിൽ സംപ്രേക്ഷണ ചെയ്യുന്ന പ്രണയവർണ്ണങ്ങൾ എന്ന പരമ്പരയിലാണ് സ്വാതി നിത്യാനന്ദ് ഇപ്പോൾ അഭിനയിച്ചു വരുന്നത്.