കല്ലുമോനെ കൊഞ്ചിച്ച് കല്യാണിയമ്മ, വീഡിയോ ഏറ്റെടുത്ത് മിനിസ്ക്രീന്‍ ആരാധകർ

By Web TeamFirst Published Feb 22, 2024, 9:21 PM IST
Highlights

തമിഴ്‌നാട്ടുകാരിയായ ഐശ്വര്യയെ മലയാളികള്‍ ഇന്ന് തങ്ങളുടെ വീട്ടിലൊരു അംഗത്തെ പോലെ സ്‌നേഹിക്കുന്നുണ്ട്.

കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. അഞ്ച് വര്‍ഷമായി സംപ്രേക്ഷണം തുടരുന്ന പരമ്പര ആയിരം എപ്പിസോഡ് എന്ന നാഴികക്കല്ലിലേക്ക് കടക്കുകയാണ്. സംസാര ശേഷി നഷ്ടപ്പെട്ട കല്യാണിയുടെ ജീവിതമാണ് മൗനരാഗം പറയുന്നത്. കല്യാണിയായി എത്തി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് ഐശ്വര്യ റാംസായി. തമിഴ്‌നാട്ടുകാരിയായ ഐശ്വര്യയെ മലയാളികള്‍ ഇന്ന് തങ്ങളുടെ വീട്ടിലൊരു അംഗത്തെ പോലെ സ്‌നേഹിക്കുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കുഞ്ഞ് കല്ലുമോനെ കൊഞ്ചിക്കുന്ന കല്യാണിയമ്മയുടെ വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കുഞ്ഞിന് ബിസ്കറ്റ് വായിൽ വെച്ച് കൊടുക്കുന്നതും കുഞ്ഞ് അത് കടിച്ച് എടുക്കുന്നതുമൊക്കെയാണ് വീഡിയോ. കല്യാണിയമ്മയുടെ മുടിയിൽ ഓക്കെ പിടിച്ച് വലിച്ചു കുസൃതി കാണിക്കുന്നതും വീഡിയോയിലുണ്ട്.

വീഡിയോ ഇതിനോടകം തന്നെ മൗനരാഗം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. പതിനാലാം വയസ്സിലാണ് ഐശ്വര്യ അഭിനയത്തിലേക്ക് വരുന്നത്. ഡാന്‍സ് ചെയ്യുമായിരുന്നു, ഡാന്‍സ് ക്ലാസിനൊക്കെ പോകും. പന്ത്രണ്ടാം വയസ്സിലാണ് കാലിന് ഒരു സര്‍ജ്ജറി കഴിഞ്ഞത്. നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നുവെന്നാണ് ഐശ്വര്യ പറയുന്നത്. പതിയെ നടന്നു തുടങ്ങിയപ്പോള്‍ സീരിയലില്‍ അവസരം വന്നു. അങ്ങനെ തമിഴ് സീരിയലുകള്‍ ചെയ്തു തുടങ്ങിയെന്നും ഐശ്വര്യ പറയുന്നു.

ഇതോടെ ഹോം സ്‌കൂളിങ് ആയി. വീട്ടിലിരുന്ന് പഠിച്ചിട്ട്, പരീക്ഷ എഴുതി. ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സിന് ചേര്‍ന്നിരുന്നു, പക്ഷെ കേരളത്തിലേക്ക് വന്നതിന് ശേഷം അത് ഡ്രോപ് ചെയ്യേണ്ടി വന്നുവെന്നും താരം പറയുന്നു. തന്റെ പല്ലിനെക്കുറിച്ചുള്ള ഇന്‍സെക്യൂരിറ്റിയെക്കുറിച്ചും ഐശ്വര്യ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. കുട്ടിക്കാലത്ത് തുറന്ന് ചിരിക്കാനും ആളുകളോട് സംസാരിക്കാനും നാണമായിരുന്നു. ആരെങ്കിലും എന്തെങ്കിലും പറയുമോ കളിയാക്കുകയോ എന്നായിരുന്നു ചിന്ത എന്നാണ് ഐശ്വര്യ പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

click me!