'സാന്ത്വനം' വീട്ടിലെ അവസാന ദിവസം ഇങ്ങനെ; രണ്ടാം ഭാഗം വേണമെന്ന് ആരാധകർ

Published : Feb 22, 2024, 06:55 PM IST
'സാന്ത്വനം' വീട്ടിലെ അവസാന ദിവസം ഇങ്ങനെ; രണ്ടാം ഭാഗം വേണമെന്ന് ആരാധകർ

Synopsis

നിരവധി താരങ്ങള്‍ ഒന്നിച്ച 'സാന്ത്വനം' പരമ്പരയിൽ ശ്രദ്ധേയ വേഷമാണ് അച്ചു കൈകാര്യം ചെയ്തത്.

ലയാളം മിനിസ്ക്രീന്‍ പരമ്പരകളില്‍ പ്രേക്ഷകപ്രീതിയില്‍ ഏറെ മുന്നിലുള്ള സീരിയൽ ആയിരുന്നു ഏഷ്യാനെറ്റിലെ 'സാന്ത്വനം'. കഥാഗതിയില്‍ പ്രണയവും സൗഹൃദവും സഹോദര സ്‌നേഹവും അതിനൊപ്പം ഗൃഹാതുരതയുമൊക്കെ ചേര്‍ന്നപ്പോള്‍ പരമ്പര റേറ്റിംഗിലും മുന്നിലെത്തി. പല ഭാഷകളില്‍ സംപ്രേഷണം തുടരുന്ന പരമ്പര ആ ഭാഷകളിലെല്ലാം തന്നെ മികച്ച പ്രേക്ഷക പിന്തുണയോടെയാണ് മുന്നോട്ടു പോയത്. പരമ്പര പോലെ തന്നെ മികച്ചതാണ് അതിലെ കഥാപാത്രങ്ങളും. ഓരോരുത്തരെയും പ്രേക്ഷകർ നെഞ്ചേറ്റിയിരുന്നു എന്നതാണ് സത്യം.

ഇപ്പോഴിതാ സാന്ത്വനം വീട്ടിലെ അവസാന ദിവസം എങ്ങനെയായിരുന്നുവെന്ന് കാണിക്കുകയാണ് സാന്ത്വനത്തിലെ കണ്ണനായ അച്ചു സുഗന്ത്. തന്റെ യുട്യൂബ് ചാനലിലൂടെയായിരുന്നു നടൻ വിശേഷം പങ്കുവെച്ചത്. അവസാന ദിവസത്തെ ഷൂട്ടിനു ശേഷം എല്ലാവരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതാണ് കാണിക്കുന്നത്. സാന്ത്വനം വീട്ടിലെ അമ്മയടക്കം എല്ലാവരും തന്നെ ഒന്നിച്ചുണ്ടായിരുന്നു. ഭക്ഷണത്തിനു ശേഷം എല്ലാവരും കൂടെ ഒന്നിച്ച് പാട്ടുപാടി ഡാൻസ് കളിച്ച് ആഘോഷിക്കുന്നതും കാണിക്കുന്നുണ്ട്.

സീരിയൽ കുടുംബം എന്നതിനപ്പുറം ശെരിക്കും ഒരു വീട്ടിൽ എങ്ങനെയാണോ അതുപോലെയായിരുന്നു ഓരോരുത്തരും എന്ന് ഇവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിന്ന് തന്നെ മനസിലാകും. സാന്ത്വനം ഫിവറിൽ നിന്ന് സോഷ്യൽ മീഡിയ ഇതുവരെ മുക്തമായിട്ടില്ലെന്നതാണ് യാഥാർഥ്യം. സീരിയലിലെ ഓരോ താരങ്ങളുടെയും പോസ്റ്റിന് താഴെ ശിവാഞ്ജലി ആരാധകരുടെയും സാന്ത്വനം ഫാൻസ്‌ പേജുകളുടെയും കമന്റുകൾ നിർത്താതെ ഒഴുകുന്നുണ്ട്. സീരിയലിന് രണ്ടാം ഭാ​ഗം വേണമെന്ന് പറയുന്നവരും ഇക്കൂട്ടത്തിലുണ്ട്. 

നിരവധി താരങ്ങള്‍ ഒന്നിച്ച 'സാന്ത്വനം' പരമ്പരയിൽ ശ്രദ്ധേയ വേഷമാണ് അച്ചു കൈകാര്യം ചെയ്തത്. പെട്രോൾ പമ്പിലെ ജോലി, കടയിൽ സാധനങ്ങൾ എടുത്തുകൊടുക്കൽ, അസി.ഡയറക്ടര്‍ തുടങ്ങി നിരവധി മേഖലകളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് അച്ചു നടനായത്. ഒരു നടനാകണം എന്നായിരുന്നു തന്റെ എക്കാലത്തെയും സ്വപ്‍നമെന്ന് അച്ചു പറഞ്ഞിട്ടുണ്ട്. അതിനായി നടത്തിയ യാത്രയെ കുറിച്ചും കരിയറിന്‍റെ തുടക്ക കാലത്ത് താൻ അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ചും താരം നേരത്തെ മനസുതുറന്നിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക