'പിഷാരടി കൂടെ കൂടിയത് മുതൽ മമ്മൂക്കയുടെ നല്ല സമയം, മോചനമില്ല'; ആരാധകരുടെ രസകരമായ കമന്‍റുകള്‍

Published : Feb 22, 2024, 06:18 PM ISTUpdated : Feb 22, 2024, 06:23 PM IST
'പിഷാരടി കൂടെ കൂടിയത് മുതൽ മമ്മൂക്കയുടെ നല്ല സമയം, മോചനമില്ല'; ആരാധകരുടെ രസകരമായ കമന്‍റുകള്‍

Synopsis

ഭ്രമയു​ഗം ആണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്.

ലയാളത്തിന്റെ പ്രിയ കലാകാരൻ ആണ് രമേഷ് പിഷാരടി. സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹം പങ്കുവയ്ക്കുന്ന പോസ്റ്റുകൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. കഴിഞ്ഞ കുറച്ച് കാലമായി നടൻ മമ്മൂട്ടിയ്ക്ക് ഒപ്പം എപ്പോഴും പിഷാരടിയെ കാണാറുണ്ട്. മമ്മൂട്ടി എവിടെ പോയാലും പിഷാരടിയും ഉണ്ടാകും. ഇതിന്റെ പേരിൽ പലപ്പോഴും വിമർശനങ്ങൾ ഉയർന്നുണ്ട്. അടുത്തിടെ മമ്മൂട്ടിയ്ക്ക് ഒപ്പമുള്ളൊരു ഫോട്ടോ പിഷാരടി പങ്കുവച്ചിരുന്നു. ഇത് ഏറെ വൈറലാകുകയും ചെയ്തിരുന്നു. ഈ പോസ്റ്റിന് താഴെ വന്ന രസകരമായ കമന്റുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

'കാലം വല്ലാത്ത ഒരു രസികനും കൂടി ആണ്' എന്ന ക്യാപ്ഷനോടെയാണ് പിഷാരടി ഫോട്ടോ പങ്കുവച്ചത്. 'അദ്ദേഹം കൂടെ നടക്കാൻ പരിഗണിക്കുന്നുണ്ടെങ്കിൽ അത് ഒരു ഭാഗ്യവും സന്തോഷവുമാണ്, മുല്ലപ്പൂമ്പൊടി ഏറ്റുകിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം, കാലത്തിനെ കുറ്റം പറയേണ്ട പിഷു മമ്മൂക്കയുടെ കൂടെ പിടിച്ചു നിൽക്കാൻ പറ്റുന്നില്ല', എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

ഇതിനിടയിൽ പിഷാരടി ഒപ്പം കൂടിയ ശേഷം മമ്മൂട്ടിയ്ക്ക് നല്ല കാലം ആണെന്ന് പറയുന്നവരും ഉണ്ട്. 'പിഷാരടി കൂടെ കൂടിയത് മുതൽ മമ്മൂക്കയുടെ നല്ല സമയമാണ് !! പിഷാരടി മമ്മൂക്കയുടെ സ്ക്രിപ്റ്റ് കേൾക്കാറുണ്ടോ എന്ന് അറിയില്ല, പക്ഷെ പിഷാരടി കൂടെ കൂടിയത് മുതൽ ഉള്ള മമ്മൂക്കയുടെ സ്ക്രിപ്റ്റ് സെലെക്ഷൻ, കമ്മിറ്റ് ചെയ്യുന്ന സിനിമകൾ... നെക്സ്റ്റ് ലെവൽ', എന്നാണ് ഒരു ആരാധകൻ കുറിച്ചത്. 

അന്ന് 'രോമാഞ്ചം', ഇന്ന് 'മഞ്ഞുമ്മൽ ബോയ്സ്'; ഭാസിയെ കെട്ടിപിടിച്ച് കരഞ്ഞ് സൗബിൻ

അതേസമയം, ഭ്രമയു​ഗം ആണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്ര മികച്ച മൗത്ത് പബ്ലിസിറ്റി അടക്കം നേടി വിജയകരമായി പ്രദർശനം തുടരുകയാണ്. നാളെ മുതൽ കൂടുതൽ ഭാഷകളിലേക്കും ഭ്രമയു​ഗം റിലീസ് ചെയ്യും. ടർബോ, ബസൂക്ക എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന മമ്മൂട്ടി സിനിമകൾ.

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം.. 

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക