ലാസ് വേ​ഗാസില്‍ ആരാധകര്‍ക്കൊപ്പം രസനിമിഷങ്ങളുമായി മോഹന്‍ലാല്‍; വീഡിയോ

Published : Feb 22, 2024, 08:24 AM IST
ലാസ് വേ​ഗാസില്‍ ആരാധകര്‍ക്കൊപ്പം രസനിമിഷങ്ങളുമായി മോഹന്‍ലാല്‍; വീഡിയോ

Synopsis

ആരാധകരോട് അകലമൊന്നും പാലിക്കാതെ ഹൃദ്യമായി ഇടപെടുന്ന മോഹന്‍ലാലിനെ വീഡിയോയില്‍ കാണാം

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന് ശേഷവും ബി​ഗ് കാന്‍വാസ് ചിത്രങ്ങളാണ് മോഹന്‍ലാലിന്‍റേതായി വരാനിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന, ലൂസിഫറിന്‍റെ രണ്ടാം ഭാ​ഗമായ എമ്പുരാന്‍ അടക്കമുള്ള ചിത്രങ്ങള്‍ അക്കൂട്ടത്തിലുണ്ട്. ഇപ്പോഴിതാ യുഎസിലെ ലാസ് വേ​ഗാസില്‍ നിന്നുമുള്ള മോഹന്‍ലാലിന്‍റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമാണ് ഇത്. വെള്ള നിറത്തിലുള്ള കാഷ്വല്‍ വെയറിലാണ് ചിത്രങ്ങളില്‍ മോ​ഹന്‍ലാല്‍. തൊപ്പിയും സ്പെക്സുമൊക്കെയായി സ്റ്റൈല്ഷ് ലുക്കിലാണ് അദ്ദേഹം. ആരാധകരോട് അകലമൊന്നും പാലിക്കാതെ ഹൃദ്യമായി ഇടപെടുന്ന മോഹന്‍ലാലിനെ വീഡിയോയില്‍ കാണാം. എമ്പുരാന്‍റെ ചിത്രീകരണത്തിനൊപ്പം തന്‍റെ സംവിധാന അരങ്ങേറ്റമായ ബറോസിന്‍റെ പോസ്റ്റ് പ്രൊഡക്ഷനുമായി ബന്ധപ്പെട്ടും മോഹന്‍ലാലിന് അമേരിക്കയില്‍ എത്തേണ്ടിയിരുന്നു.

മലയാളത്തില്‍ ഏറ്റവുമധികം വിദേശ രാജ്യങ്ങളില്‍ ചിത്രീകരിക്കുന്ന സിനിമ എമ്പുരാന്‍ ആയിരിക്കും. ഇരുപതോളം വിദേശ രാജ്യങ്ങളില്‍ സിനിമയ്ക്ക് ചിത്രീകരണമുണ്ട്. യുകെ, യുഎസ് എന്നിവിടങ്ങള്‍ക്കൊപ്പം റഷ്യയും ഒരു പ്രധാന ലൊക്കേഷനാണ്. വലിയ മുതല്‍മുടക്കില്‍ എത്തുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തും. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, തുടങ്ങിയവരും ഈ ചിത്രത്തിൽ ശക്തമായ സാന്നിധ്യമാണ്. നിരവധി വിദേശ താരങ്ങളും ഇൻഡ്യയിലെ വിവിധ ഭാഷകളിൽ നിന്നുള്ള പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 

 

ജീത്തു ജോസഫിന്‍റെ തന്നെ രണ്ട് ഭാ​ഗങ്ങളിലായി എത്തുന്ന റാം, ജോഷിയുടെ റമ്പാന്‍ എന്നിവയാണ് അദ്ദേഹത്തിന്‍റേതായി പുറത്തെത്താനിരിക്കുന്ന മറ്റ് മലയാളം സിനിമകള്‍. പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭയിലും മോഹ​ന്‍ലാല്‍ ആണ് നായകന്‍. വിഷ്ണു മഞ്ചു നായകനാവുന്ന പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം കണ്ണപ്പയില്‍ അതിഥിതാരമായും മോഹന്‍ലാല്‍ എത്തുന്നുണ്ട്. 

ALSO READ : മലയാളത്തിലെ ആദ്യ പാൻ ഇന്ത്യന്‍ ഹിറ്റ് ലോ‍ഡിംഗ്? തെലുങ്കിൽ മാത്രമല്ല, 'ഭ്രമയുഗം' തമിഴിലും കന്നഡയിലും എത്തുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക