'വെയിൽ കൊണ്ടു, മുഖത്ത് മാത്രം കരുവാളിപ്പായി, പല ടെസ്റ്റുകൾ ഡോക്ടർമാർ..'; അശ്വതി ശ്രീകാന്ത്

Published : Feb 08, 2024, 02:24 PM ISTUpdated : Feb 08, 2024, 02:36 PM IST
'വെയിൽ കൊണ്ടു, മുഖത്ത് മാത്രം കരുവാളിപ്പായി, പല ടെസ്റ്റുകൾ ഡോക്ടർമാർ..'; അശ്വതി ശ്രീകാന്ത്

Synopsis

ചില ചികിത്സകള്‍ ചെറിയ മാറ്റം ഉണ്ടാക്കും. എന്നാൽ വീണ്ടും പഴയപോലെ എത്തുമെന്നും അശ്വതി.

ലയാളികൾക്ക് ഏറെ സുപരിചിതയായ നടിയും അവതാരകയുമാണ് അശ്വതി ശ്രീകാന്ത്. സോഷ്യൽ മീഡിയയിൽ സജീവമായ അശ്വതി പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ താരം കഴിഞ്ഞ ദിവസം മുഖത്ത് വന്ന മാറ്റത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. ഒരുദിവസം അധികമായി വെയിൽ കൊണ്ട ശേഷം തന്റെ മുഖത്ത് ഒരു നിറമാറ്റം സംഭവിച്ചുവെന്ന് താരം പറയുന്നു. 

"അഞ്ച് വർഷത്തിന് മേലെയായ കാര്യമാണിത്. ഒരു ദിവസം കുറച്ചധികമായി ഞാൻ വെയിൽ കൊണ്ടു. തിരിച്ച് വീട്ടിൽ കയറി. അപ്പോഴേക്കും നമ്മുടെ മുഖത്തൊരു കരുവാളിപ്പ് ഉണ്ടാകുമല്ലോ. പൊതുവിൽ ഇങ്ങനെ വരുമ്പോൾ ഒരാഴ്ച, കൂടിപ്പോയാൽ പത്ത് ദിവസം ആകുമ്പോഴേക്കും അത് പോകും. പക്ഷേ എനിക്ക് അത് പോകുന്നില്ല. മുഖത്ത് മാത്രമായിട്ട് കരുവാളിപ്പ്. കഴുത്തിന് താഴേക്ക് യാതൊരു പ്രശ്നവുമില്ല. അതെന്താണ് എന്നറിയാൻ ഡോക്ടറെ പോയി കാണിച്ചു. ടാൻ വന്നതാകും ചിലപ്പോൾ ചിലർക്ക് ഇന്റൻസ് ആകുമെന്ന് അവര്‍ പറഞ്ഞു. പുറമെ പുരട്ടാനുള്ള ക്രീമുകളൊക്കെ തന്നു. പക്ഷേ പ്രയോജനം ഒന്നുമുണ്ടായില്ല.  ഇത് വെയിൽ കൊണ്ടത് കൊണ്ടാണോ എന്ന് അപ്പേഴാണ് ശ്രദ്ധിക്കുന്നത് ശരിക്കും. അങ്ങനെ കാലം കടന്ന് പോയി. പല ഡോക്ടർമാരെ കണ്ടു. ദുബായിലും നാട്ടിലുമൊക്കെ. പല ടെസ്റ്റുകളും നടത്തി. പക്ഷേ എന്താണ് പ്രശ്നം എന്ന് കണ്ടെത്താനായില്ല. ഒടുവിൽ ഓട്ടോ ഇമ്യൂൺ കണ്ടീഷനാണെന്നാണ് മേജോരറ്റി ഡോക്ടേഴ്സ് കൺഫോം ചെയ്തു. അത് ട്രി​ഗർ ചെയ്യാനുള്ള എന്തോ ഒന്ന് എന്റേൽ ഉണ്ട്. മേക്കപ്പ് ആണോന്ന് സംശയിച്ചു. പ്രൊഫഷൻ ഇതായത് കൊണ്ട് മേക്കപ്പ് ഇടണം. ഡെയ്ലി ലൈഫിൽ മേക്കപ്പ് ഉപയോ​ഗിക്കാത്ത ആളാണ് ഞാൻ. പക്ഷേ ഇപ്പോൾ മേക്കപ്പ് ഇല്ലാതെ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായി. ഇത് ആദ്യത്തെ കുറിച്ച് കാലം എനിക്ക് ഉണ്ടാക്കിയ മാനസിക പ്രശ്നം ചില്ലറയൊന്നും ആയിരുന്നില്ല. ഫുൾ ബോഡി അങ്ങനെ ആയിരുന്നെങ്കിൽ അത് അക്സപ്റ്റ് ചെയ്യാമായിരുന്നു. ഇതുപക്ഷേ അങ്ങനെയല്ല. ഫോട്ടോ പോലും എടുക്കാൻ പറ്റാത്ത അവസ്ഥയായി. കാണുന്നവരൊക്കെ ഓരോ സൊല്യൂഷൻസ് പറയുന്നുണ്ട്. എന്നെ കൊണ്ട് പറ്റാവുന്നതെല്ലാം ചെയ്തു കഴി‍ഞ്ഞു. നിലവിൽ എന്റെ സ്കിൻ വളരെ സെൻസിറ്റീവ് ആണ്", എന്നാണ് അശ്വതി ശ്രീകാന്ത് യുട്യൂബ് വീഡിയോയില്‍ പറയുന്നത്. 

അത്ഭുതകരമായൊരു വർഷം; രാധികയെ ചേർത്തണച്ച് സുരേഷ് ​ഗോപി, വിവാഹവാർഷികം കെങ്കേമം

ഇതിപ്പോൾ പറയാൻ കാരണം, ഇങ്ങനത്തെ കണ്ടീഷനുള്ള പലരും ഉണ്ടെന്ന് ഞാൻ കാണുന്ന ‍‍ഡോക്ടേഴ്സ് പറഞ്ഞ് അറിയാം. മറ്റുള്ളവര്‍ക്ക് കൂടി ഒരു പ്രചോദനം ആകട്ടെ എന്നോര്‍ത്തിട്ടാണെന്ന് അശ്വതി പറയുന്നു. പലതരത്തിലുള്ള ക്രീമുകളും മെഡിസിനും ഞാന്‍ ഉപയോഗിച്ചിരുന്നു. ചില ചികിത്സകള്‍ ചെറിയ മാറ്റം ഉണ്ടാക്കും. എന്നാൽ വീണ്ടും പഴയപോലെ എത്തുമെന്നും അശ്വതി പറഞ്ഞു. തന്റെ ഈ അവസ്ഥയിൽ അമ്മയ്ക്ക് വിഷമം ആണെന്നും പല അമ്പലങ്ങളിലും അവർ വഴിപാടുകൾ വരെ നേർന്നെന്നും അശ്വതി പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും
'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്