'ദാമോദർ ജിയെന്ന് കേട്ടാൽ ഞെട്ടിവിറയ്ക്കും'; രസകരമായ റീൽസുമായി പ്രിയ താരങ്ങൾ

Published : Mar 27, 2021, 02:46 PM IST
'ദാമോദർ ജിയെന്ന് കേട്ടാൽ ഞെട്ടിവിറയ്ക്കും'; രസകരമായ റീൽസുമായി പ്രിയ താരങ്ങൾ

Synopsis

ടെലിവിഷൻ പരമ്പരകിളിൽ റേറ്റിങ് ചാർട്ടുകൾ ഭരിക്കുന്ന ഷോയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന 'കുടുംബവിളക്ക്. 

ടെലിവിഷൻ പരമ്പരകിളിൽ റേറ്റിങ് ചാർട്ടുകൾ ഭരിക്കുന്ന ഷോയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന 'കുടുംബവിളക്ക്. വ്യത്യസ്തമായ കുടുംബപശ്ചാത്തലം മാത്രമല്ല അഭിനേതാക്കളുടെ ശ്രദ്ധേയമായ രസതന്ത്രവും പരമ്പരയെ ഏറെ ശ്രദ്ധേയമാക്കുന്നുണ്ട്. താരങ്ങള്‍ നടത്തുന്ന ഫോട്ടോഷൂട്ടുകൾ  മുതൽ ലിപ് സിങ്ക് വീഡിയോകൾ വരെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമാകാറുണ്ട്. 

പരമ്പരയിൽ അനന്യയായി എത്തുന്ന നടി ആതിര മാധവും ടെലിവിഷൻ രംഗത്തും സിനിമാ രംഗത്തും തിളങ്ങി നിൽക്കുന്ന താരം ഡയാന ഹമീദും ചേർന്ന് ചെയ്ത റീൽ വീഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സന്മനസുള്ളവർക്ക് സമാധാനം എന്ന മോഹൻലാൽ ചിത്രത്തിലെ ഡയലോഗുകൾക്കാണ് ഇരുവരും ലിപ് സിങ്ക് വീഡിയോ ചെയ്തിരിക്കുന്നത്.

ദാമോധർ ജി അറിയുമോ എന്നു തുടങ്ങുന്ന തിലകൻ ചെയ്ത കഥാപാത്രത്തിന്റെ ഡയലോഗുമായി ആതിരയും,  ഗോപാലകൃഷ്ണ പണിക്കരായി എത്തിയ മോഹൻലാലിന്റെ ഡയലോഗുമായി ഡയാനയുമാണ് വീഡിയോയിൽ. കരിമീശ വരച്ച് മുണ്ട് മടക്കിക്കുത്തിയ ലുക്കിലാണ് ഡയാന. ഇതിനോടകം തന്നെ റീൽസ് വീഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

അടുത്തിടെയാണ് ടെലിവിഷൻ താരം ആതിര മാധവ് വിവാഹിതയായത്.  രാജീവ് മേനോന്‍ ആണ് ആതിരയുടെ ജീവിതത്തിലേക്ക് കടന്നുവന്നിരിക്കുന്നത്. വണ്‍ പ്ലസ് കമ്പനിയില്‍ ഉദ്യോഗസ്ഥനാണ് രാജീവ്. നീണ്ട പ്രണയ കാലത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം.  അടുത്തിടെ യുവം എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിലെത്തിയിരുന്നു ഡയാന.

PREV
click me!

Recommended Stories

മൈ സൺ സാർ..ബ്രദറല്ലൈ; ജീവയുടെ മകനെ കണ്ട് ഞെട്ടി സുരേഷ് ​ഗോപി, 'സന്തൂർ അപ്പാ താ'
മഞ്ജു വാര്യർ അഭിമാനമാണ്, പക്ഷേ അക്കാര്യത്തോട് താല്പര്യമില്ല; തുറന്നുപറഞ്ഞ് രേണു സുധി