'സൈക്കിള്‍ അകത്തു കയറ്റാന്‍ സ്റ്റുഡിയോക്കാരന്‍ അനുവദിച്ചില്ല'; കാജോളാവാന്‍ പൂര്‍ണിമ പെട്ടപാട് !

By Web TeamFirst Published Mar 27, 2021, 9:25 AM IST
Highlights

മിന്‍സാര കനവിലെ കാജോളിനെപ്പോലെ ഫോട്ടോഷൂട്ട് ചെയ്തുവെന്നും താരം പറയുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് കാജോള്‍ സ്‌റ്റൈല്‍ ഫോട്ടോഷൂട്ടിനെ കുറിച്ചുള്ള വിശേഷങ്ങള്‍ പൂർണിമ പങ്കുവെച്ചത്. 
 

ലയാള സിനിമാ പ്രേമികളുടെ ഇഷ്ടതാരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. നിലവിൽ അഭിനയ രം​ഗത്ത് അത്ര സജീവമല്ലെങ്കിലും ഇപ്പോഴും പ്രേക്ഷകരുടെ പ്രിയതാരം തന്നെയാണ് പൂർണിമ. അഭിനേത്രിക്ക് പുറമേ പ്രമുഖ ഫാഷൻ ഡിസൈനർ കൂടിയാണ് പൂർണിമ. അതുകൊണ്ട് തന്നെ ഫാഷൻ പ്രേമികൾ പലപ്പോഴും ഏറെ കൗതുകത്തോടെയാണ് പൂർണിമയുടെ ചിത്രങ്ങൾ കാത്തിരിക്കുന്നത്. ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ കൗമാരകാലത്ത് ബോളിവുഡ് നടി കാജോളിന്റെ കടുത്ത ആരാധികയായിരുന്നു താനെന്ന് പറയുകയാണ് പൂർണിമ. 

മിന്‍സാര കനവിലെ കാജോളിനെപ്പോലെ ഫോട്ടോഷൂട്ട് ചെയ്തുവെന്നും താരം പറയുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് കാജോള്‍ സ്‌റ്റൈല്‍ ഫോട്ടോഷൂട്ടിനെ കുറിച്ചുള്ള വിശേഷങ്ങള്‍ പൂർണിമ പങ്കുവെച്ചത്. 

പൂര്‍ണിമയുടെ പോസ്റ്റ് 

ആ നാളുകളില്‍ കാജോളിന്റെ കടുത്ത ആരാധികയായിരുന്നു. മിന്‍സാര കനവ് എന്ന ചിത്രത്തിലെ കാജോളിന്റെ അതേ ലുക്കിലുള്ള ഫോട്ടോ എടുക്കാനായി ഞാന്‍ പോയിട്ടുണ്ട്. അതേ പോലെ മുടിയെല്ലാം കെട്ടി. കാജോളിന്റെ ചിത്രത്തിന്റെ പിറകില്‍ കാണുന്ന മേഘങ്ങള്‍ പോലും ഒരേപോലെയായിരുന്നു. ഫോട്ടോഷൂട്ടിന് ഇടയില്‍ ആ ഗാനം എന്റെ തലയില്‍ ബിജിഎം ആയി കേള്‍ക്കുകയായിരുന്നു. സ്റ്റുഡിയോക്കാരന്‍ സൈക്കിള്‍ കയറ്റാന്‍ അനുവദിക്കാത്തതുകൊണ്ടാണ് സൈക്കിളും പൂവും മിസ്സായത്. ഇന്ന് പാത്തു ചെയ്യുന്നതു കൊണുമ്പോള്‍ എന്റെ കൗമാരം അവളിലൂടെ എന്റെ മുഖത്തേക്ക് തിരിച്ചടിക്കുകയാണെന്ന് തോന്നും. അവളിലൂടെ ഞാന്‍ കൗമാരം വീണ്ടും ജീവിക്കുകയാണ്. എനിക്കിത് ഇഷ്ടപ്പെട്ടു.

click me!